• HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘കുടുംബം പോറ്റാന്‍ തെരുവിലിറങ്ങുന്നവര്‍ക്ക് പിഴ’; താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രത്തെ ട്രോളി ബിന്ദു കൃഷ്ണ

‘കുടുംബം പോറ്റാന്‍ തെരുവിലിറങ്ങുന്നവര്‍ക്ക് പിഴ’; താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രത്തെ ട്രോളി ബിന്ദു കൃഷ്ണ

‘സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.’

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

  • Share this:
    കൊല്ലം: കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് മലയാള സിനിമ താരങ്ങൾ ഒത്തുകൂടിയ ‘അമ്മ’ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സാധാരണക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍, സാമൂഹിക അകലം പോലും ഇല്ലാതെ നടന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ബിന്ദു പരോക്ഷമായി കുറ്റപ്പെടുത്തുന്നത്.

    ‘സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.’–ബിന്ദു കൃഷ്ണ കുറിച്ചു. ‘അമ്മ’ അംഗങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

    Also Read- ബജറ്റ് കൂട്ടിപ്പറയുന്ന സിനിമക്കാരുടെ തട്ടിപ്പ് പുറത്താക്കി സംവിധായകന്റെ കുറ്റസമ്മതം

    കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്.

    Also Read- ബാഴ്സലോണയിൽ നിന്ന് ശ്രിയ ശരണും എത്തി; ഭർത്താവിനൊപ്പം മുംബൈയിൽ വീട് അന്വേഷിച്ച് താരം





    മമ്മൂട്ടിയുടെ ഓണം ദുബായിൽ; രണ്ടുവർഷത്തിന് ശേഷം താരം ആദ്യമായി വിദേശത്തേക്ക്

    രണ്ടു വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും വിദേശത്തേക്ക്. ദുബായിലേക്ക് തിരിക്കാനായി വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    ദുബായിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടിയുടെ യാത്ര. കലാരംഗത്തെ സംഭാവനകൾ മാനിച്ചാണ് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്.

    Also Read- ബാലയുടെ വധുവാണോ ഒപ്പമുള്ളത് ? ഭാവി വധുവിന്റെ പേരുമായി നടന്റെ വീഡിയോ

    നേരത്തെ അഭിനയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയതിന് ആദരിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച് വിളിച്ച മന്ത്രിയോട് മമ്മൂട്ടി സംസാരിച്ച കാര്യങ്ങളും പുറത്തുകൊണ്ടുവന്നത് ബാദുഷ ആയിരുന്നു. ജനങ്ങളുടെ പണം മുടക്കിയുള്ള ആദരം തനിക്ക് വേണ്ടെന്നാണ് മന്ത്രി സജി ചെറിയാനോട് മമ്മൂട്ടി പറഞ്ഞത്.
    Published by:Rajesh V
    First published: