HOME » NEWS » Buzz » CONGRESS LEADER JITHESH MUTHUKADS RESPONSE TO SAJEESH RV TV

'മുല്ലപ്പള്ളി ഫോൺ വിളിച്ച് ആശ്വസിപ്പിച്ചു; ലിനിയുടെ ആത്മാവിനെ വേദനിപ്പിക്കരുത്': മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശ്വാസ വാക്കുപോലും പറയാനുണ്ടായില്ലെന്ന അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

News18 Malayalam | news18-malayalam
Updated: June 20, 2020, 12:12 PM IST
'മുല്ലപ്പള്ളി ഫോൺ വിളിച്ച് ആശ്വസിപ്പിച്ചു; ലിനിയുടെ ആത്മാവിനെ വേദനിപ്പിക്കരുത്': മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്
News18 Malayalam
  • Share this:
കോഴിക്കോട്:  കോവിഡ് കാലത്ത് വടകര എം പിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശ്വാസ വാക്കുപോലും പറയാനുണ്ടായില്ലെന്ന അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട്. 'ലിനിയുടെ കുടുംബത്തിന് ആശ്വാസവുമായി ആദ്യമായി വീട്ടിലെത്തിയത് ടി. സിദ്ദീഖും താനുമടങ്ങിയ കോണ്‍ഗ്രസുകാരാണ്. അന്ന് വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്റെ ഫോണിലേക്കാണ് വിളിച്ചത്. ഞാനാണ് സജീഷിന് ഫോണ്‍ കൊടുത്തത്. രണ്ട് മനിട്ട് നേരത്തോളം അവര്‍ സംസാരിക്കുകയും ചെയ്തു. ലിനി മരിച്ച വിഷമത്തില്‍ സജീഷ് അത് ഓര്‍ക്കാതിരിക്കുന്നതാവും'- ജിതേഷ് ന്യൂസ് 18 നോടു പറഞ്ഞു.

നിപ സമയത്ത് പേരാമ്പ്രയിലും ചങ്ങരോത്തും വന്ന ആരോഗ്യമന്ത്രി ലിനിയുടെ വീട് സന്ദര്‍ശിക്കാതെയാണ് മടങ്ങിയത്. പേരാമ്പ്രയുടെ സ്വന്തം മന്ത്രി ടി.പി രാമകൃഷ്ണനും തിരിഞ്ഞുനോക്കിയില്ല. ഇക്കാര്യം താന്‍ അന്ന് തന്നെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നുവെന്നും ജിതേഷ് പറയുന്നു.

പേരാമ്പ്രയടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിൽ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകള്‍ക്ക് സ്വയം പിപിഇ കിറ്റ് വാങ്ങാനുള്ള അനുമതി നല്‍കുന്നത്. ഹോസ്പ്പിറ്റലുകളില്‍  ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷന്‍ വെള്ളം ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. - ജിതേഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]

ജിതേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ലിനി സിസ്റ്റർ ലോകത്തിൻ്റെ നെറുകയിലാണ്... പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്....വീണ്ടും വീണ്ടും ആവർത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ടർമാരും നഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും തന്നെയാണ്. അതിൽ ഒരു രാഷ്ട്രീപാർട്ടിക്കും നേതാക്കന്മാർക്കും ക്രഡിറ്റെടുക്കാനുള്ള അർഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയിൽ ചുളുവിൽ നേടാൻ ശ്രമിക്കുന്ന നന്മ മരത്തിൻ്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്.


ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ മരണം ഒരർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ CPM.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ... പേരാമ്പ്രയടക്കമുള്ള സർക്കാർ ഹോസ്പ്പിറ്റലുകളിൽ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.


2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകൾക്ക് സ്വയം PPEകിറ്റ് വാങ്ങാനുള്ള അനുമതി നൽകുന്നത്.ഹോസ്പ്പിറ്റലുകളിൽ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷൻ വെള്ളം ചേർത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളിൽ ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുട്ടോ...

സ്ഥലം MLA ഉം മന്ത്രിയുമായ ടി പി ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുണ്ടോ....

ഈ പ്രദേശത്ത് ഉണ്ടായിട്ടുപോലും ആ വീട് സന്ദർശിക്കാതെ പോയതിനെ കുറിച്ച് ഞാൻ ഒരു fb പോസ്റ്റ് ചെയ്തിരുന്നു. https://m.facebook.com/story.php?story_fbid=1877678032263922&id=100000652309403അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും.


പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം MP മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേർക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് Date ഉം സമയവും എല്ലാം ശ്രദ്ധിക്കാം https://m.facebook.com/story.php?story_fbid=1877769992254726&id=100000652309403

പിന്നീട് പറഞ്ഞത് ഒരു ഫോൺ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എൻ്റെ മുഖത്തുനോക്കി പറയാൻ കഴിയുമോ... അന്നത്തെ mp മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എൻ്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കിൽ ആർക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്.


മരണ ശേഷവും ലോകത്തിൻ്റെ നെറുകയിൽ നിൽക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് തരംതാണ CPM നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്.
ജിതേഷ് മുതുകാട്


Published by: Rajesh V
First published: June 20, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories