ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 136 സീറ്റുകളുമായി ഉജ്വല വിജയം നേടി കോണ്‍ഗ്രസ് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വരവറിയിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി പദത്തിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ തലസ്ഥാനത്തും ബെംഗളൂരുവിലും തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് കാലത്ത് കന്നട മണ്ണില്‍ നിന്ന് കിട്ടിയ പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകരില്‍ പ്രധാനിയായിരുന്നു പ്രിയങ്ക. പ്രചാരണ പരിപാടികള്‍ക്കിടയില്‍ കണ്ടുമുട്ടിയ ആനയെയും ആട്ടിന്‍കുട്ടിയെയുമാണ് തന്റെ പുതിയ സുഹൃത്തുക്കളായി പ്രിയങ്ക പരിചയപ്പെടുത്തിയത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
View this post on Instagram
ആന തുമ്പികൈ കൊണ്ട് പ്രിയങ്കയെ അനുഗ്രഹിക്കുന്നതും ആട്ടിന്‍കുട്ടിയ താലോലിക്കുന്ന രീതിയിലാണ് ചിത്രങ്ങൾ. കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് ശക്തിപകരാന്‍ 13 പൊതുയോഗങ്ങളിലും 12 റോഡ് ഷോകളിലുമാണ് പ്രിയങ്ക കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.