നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മുണ്ട്.. മുണ്ട്.. കർണാടക നിയമസഭയിൽ സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ ചിരിയുണർത്തി റാംജിറാവ് സ്പീക്കിങ്ങിലെ രംഗം

    മുണ്ട്.. മുണ്ട്.. കർണാടക നിയമസഭയിൽ സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ ചിരിയുണർത്തി റാംജിറാവ് സ്പീക്കിങ്ങിലെ രംഗം

    മുണ്ടഴിഞ്ഞ സംഭവത്തിൽ സിദ്ധരാമയ്യയുടെ മറുപടിയായിരുന്നു അതിലും രസകരം.

    സിദ്ധരാമയ്യ

    സിദ്ധരാമയ്യ

    • Share this:
      ബെംഗളൂരു: സിദ്ധിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് മലയാളം സിനിമ റാംജി റാവു സ്പീക്കിംഗിൽ ചിരിപടർത്തിയ 'മുണ്ട്' രംഗത്തിന് സമാനമായിരുന്നു കർണാടക നിയമസഭയിൽ ബുധനാഴ്ച നടന്നത്. നിയമസഭയിൽ ചൂടേറിയ സംവാദങ്ങൾക്കിടെ മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ സിദ്ധരാമയ്യ പ്രസംഗം തുടരുകയായിരുന്നു. തുടർന്നു പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ അടുത്തെത്തി ചെവിയിൽ രഹസ്യമായി കാര്യം അവതരിപ്പിച്ചു.

      ' ഓ..അതായിരുന്നോ' എന്ന് പറഞ്ഞ് അദ്ദേഹം താഴെക്കിടന്ന മുണ്ടെടുത്ത് ഉടുത്തു, പ്രസംഗം തുടർന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. റാംജി റാവു സ്പീക്കിംഗിൽ മുകേഷും സായികുമാറും തമ്മിലുള്ള പിടിവലിക്കിടെ ഇന്നസെന്റിന്റെ മുണ്ട് അഴിഞ്ഞുവീഴുന്നതും ഈ സമയം രേഖ അവിടെയെത്തുകയും ചെയ്യുന്ന രംഗം തീയറ്ററുകളെ ഇളക്കി മറിച്ചിരുന്നു.

      മൈസൂർ കൂട്ട ബലാത്സംഗത്തിൽ പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നതിനിടെയായിരുന്നു മുണ്ട് അഴിഞ്ഞുീവീണത്. മുണ്ടഴിഞ്ഞ സംഭവത്തിൽ സിദ്ധരാമയ്യയുടെ മറുപടിയായിരുന്നു അതിലും രസകരം. കോവിഡ് വന്നശേഷം 4-5 കിലോ ശരീരഭാരം കൂടി, വയറുചാടി. അതുകൊണ്ടാണ് മുണ്ടഴിഞ്ഞുപോയതെന്ന് സിദ്ധരാമയ്യ സഭയിൽ പറഞ്ഞു. ഇതുകേട്ട് സ്പീക്കർ അടക്കമുള്ളവർക്ക് ചിരിയടക്കാനായില്ല.

      അതേസമയം, ശിവകുമാർ ചെവിയിൽ പറഞ്ഞ കാര്യം പരസ്യപ്പെടുത്തിയത് കോൺഗ്രസിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് ശിവകുമാർ ചെവിയിൽ കാര്യം പറഞ്ഞത്. എന്നാൽ സിദ്ധരാമയ്യ നിയമസഭയിൽ എല്ലാവരും കേൾക്കെ പറഞ്ഞു. ഇതിലൂടെ പാർട്ടിയെ ആക്രമിക്കാൻ ബിജെപിക്ക് അവസരം ഒരുക്കിയെന്നും കോണ്‍ഗ്രസ് എംഎൽഎ രമേഷ് കുമാർ പറഞ്ഞു.



      ഇതിനോട് സിദ്ധരാമയ്യ പ്രതികരിച്ചത് ഇങ്ങനെ- ''അവർ നമ്മളെ മോശപ്പെടുത്താൻ ശ്രമിക്കും. പക്ഷെ അവർക്ക് (ബിജെപി) അതിന് കഴിയില്ല''. മൈസൂരു കൂട്ടബലാത്സംഗ കേസിൽ കർണാടക സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു സിദ്ധരാമയ്യ സംസാരിച്ചത്. കേസ് അന്വേഷണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

      ഓഗസ്റ്റ് 24നാണ് മൈസൂരി ചാമുണ്ടി ഹിൽസിന് സമീപം കോളജ് വിദ്യാർഥിനിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ആൺ സുഹൃത്തിനെ മർദിച്ച ശേഷമായിരുന്നു പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത്.

      English Summary: Karnataka Assembly erupted in laughter after former chief minister Siddaramaiah paused to tighten his dhoti during a heated debate on the conduct of the police into the brutal rape case in Mysuru. The video incident which took place on Wednesday went viral and showed state Congress president DK Shivakumar whispering to the Leader of Opposition about his slipping panche (dhoti). “Oh, is that so?" Siddaramaiah was heard saying and told the entire house that he would continue his speech after tying up his dhoti.
      Published by:Rajesh V
      First published:
      )}