• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | ഭർത്താവ് കാണാതെ പാർസൽ ഡെലിവറി ചെയ്യണമെന്ന ആവശ്യവുമായി ഭാര്യ; പിന്നീട് സംഭവിച്ചത്

Viral Video | ഭർത്താവ് കാണാതെ പാർസൽ ഡെലിവറി ചെയ്യണമെന്ന ആവശ്യവുമായി ഭാര്യ; പിന്നീട് സംഭവിച്ചത്

ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഒരു ഡെലിവറി ഗേളിന്റെ വീഡിയോ കാണിക്കുന്നത്. ഭർത്താവിൽ നിന്ന് പാർസൽ മറച്ച് പിടിക്കണം എന്ന ഉപഭോക്താവിന്റെ രഹസ്യ അഭ്യർത്ഥനയെ തുടർന്നാണ് ഡെലിവറി ഗേൾ ഈ സാഹസത്തിന് മുതിർന്നത്.

 • Last Updated :
 • Share this:
  ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികൾ പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഒരു ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നുള്ള ഡെലിവറി പാക്കേജ് അവരുടെ വീടിന്റെ വാതിൽക്കൽ എത്തുമ്പോഴുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും രോഷം. അതിനാൽ, അമിതമായി ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നതിൽ ഭർത്താവിനുള്ള ഇഷ്ടക്കേട് അറിയാവുന്ന ഭാര്യ ഒരു വിദ്യ കണ്ടെത്തി.

  ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഒരു ഡെലിവറി ഗേളിന്റെ വീഡിയോ കാണിക്കുന്നത്. ഭർത്താവിൽ നിന്ന് പാർസൽ മറച്ച് പിടിക്കണം എന്ന ഉപഭോക്താവിന്റെ രഹസ്യ അഭ്യർത്ഥനയെ തുടർന്നാണ് ഡെലിവറി ഗേൾ ഈ സാഹസത്തിന് മുതിർന്നത്.

  ഒക്‌ലഹോമയിലെ തുൾസയിൽ താമസിക്കുന്ന ചെറി ലോംഗബെർഗർ ആണ് 35 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.

  വീഡിയോയിൽ ഒരു ആമസോൺ ഡ്രൈവർ വീട്ടിൽ ഡെലിവറി നടത്താൻ വണ്ടി നിർത്തിയത് മുതലുള്ള ദൃശ്യങ്ങൾ കാണാം. ആമസോൺ ഡെലിവറി ഏജന്റ് കസ്റ്റമറുടെ വീടിൻ്റെ പോർച്ചിൽ പാക്കേജ് വച്ചതിന് ശേഷം ചിത്രമെടുക്കുന്നതും വീഡിയോയിൽ കാണാം.

  എന്നാൽ അപ്പോഴാണ് വീടിന്റെ പ്രവേശന കവാടത്തിൽ “ദയവായി ഭർത്താവിൽ നിന്ന് ഇത്തരം പാക്കേജുകൾ മറച്ച് വയ്ക്കുക” എന്ന് എഴുതിയിരിക്കുന്നത് അവൾ ശ്രദ്ധിക്കുന്നത്.

  പെട്ടെന്നു തന്നെ ആമസോൺ ഡെലിവറി ഏജന്റിന് കാര്യം മനസ്സിലായി. ശേഷം പക്കേജ് ഒളിപ്പിക്കാൻ അനുയോജ്യമായ ഒരിടത്തിനായ് അവൾ പരതി. പാക്കേജ് വാതിലിനോട് ചേർന്നുള്ള ഒരു വേലിയിൽ വയ്ക്കാൻ തീരുമാനിച്ചു.

  വേലിയിൽ സുരക്ഷിതമായി വച്ച ശേഷം, ഡെലിവറി ഏജന്റ് പാക്കേജിന്റെ ചിത്രമെടുത്ത് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

  “എനിക്ക് ഒരു ഡോർമാറ്റ് ഉണ്ട്, അതിൽ 'ദയവായി ഭർത്താവിനെ പാക്കേജുകൾ കാണിക്കരുത് ' എന്ന് എഴുതി വച്ചിട്ടുണ്ട്. എന്റെ ആമസോൺ ഡ്രൈവർക്ക് കാര്യം മനസ്സിലായി. " അവളുടെ ടിക്‌ടോക്ക് വീഡിയോയ്ക്ക് അടിക്കുറിപ്പായി ചെറി ഇങ്ങനെ എഴുതി. 1.7 മില്യണിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

  Also read- Online Shopping | ഓർഡർ ചെയ്തത് ഫുട്‍ബോൾ സ്റ്റോക്കിങ്, കൈയിൽ കിട്ടിയത് പാഡഡ് ബ്രാ! അനുഭവം പങ്കുവെച്ച് ഉപഭോക്താവ്

  എവിടെയിരുന്നു കൊണ്ടും സമാധാനത്തോടെ ഒഴിവ് സമയങ്ങളിൽ നമ്മുടെ ഇഷ്ടാനുസരണം ഉത്പന്നങ്ങൾ സ്വന്തമാക്കാം എന്നതാണ് ഓൺലൈൻ ഷോപ്പിംഗിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണം. മാത്രമല്ല വാങ്ങിയവ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു നൽകുകയും ചെയ്യാം. കോവിഡ് കാലമായതോടെ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു. ഗുണങ്ങളോടൊപ്പം പോരായ്മകളും ഓൺലൈൻ ഷോപ്പിംഗിന് ഏറെയുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും നിങ്ങൾ പറ്റിക്കപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ഐ ഫോൺ ഓർഡർ ചെയ്തയാൾക്ക് സോപ്പ് ലഭിച്ച വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

  Also read- ഇയർ ഫോണിനായി ഓൺലൈൻ ഓർഡർ നൽകി; സീരിയൽ താരം ബോക്സ് തുറന്നതും ഞെട്ടി

  ഷോപ്പിംഗ് ഭ്രമം സ്ത്രീകൾക്കോ പുരുഷന്മാര്‍ക്കോ കൂടുതൽ എന്നു ചോദിച്ചാാൽ ഉടൻ മറുപടി വരും എന്താ സംശയം സ്ത്രീകൾക്കു തന്നെ. ഇനി ഇതു ഭർത്താക്കന്മാരോടു ചോദിച്ചാൽ അവരൊരിത്തിരി പൊടിപ്പും തൊങ്ങലും ചേർത്തു പറയും. ഭാര്യയുടെ ഷോപ്പിംഗ് ഗാഥകൾ. ആമസോൺ ഇന്ത്യയുടെ പുതിയ പരസ്യത്തിൽ ഭാര്യമാരുടെ ഈ ഷോപ്പിംഗ് ഭ്രമത്തിനു പിന്നിലെ രഹസ്യം എന്താണെന്ന് വ്യക്തമാക്കിയിരുന്നു.
  Published by:Naveen
  First published: