• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു പോസ്റ്റ് ഒരു ലൈക് തുടര്‍ന്ന് മുട്ടന്‍ വിവാദം; കുഴിമന്തി ഇത്ര ഭീകരനായിരുന്നോ ?

ഒരു പോസ്റ്റ് ഒരു ലൈക് തുടര്‍ന്ന് മുട്ടന്‍ വിവാദം; കുഴിമന്തി ഇത്ര ഭീകരനായിരുന്നോ ?

സമീപകാലത്ത് ഏറ്റവും ട്രെന്‍ഡിങ് ഭക്ഷണമായ കുഴിമന്തി എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുമെന്ന പരാമര്‍ശം കുഴിമന്തി പ്രേമികളെ പ്രകോപിപ്പിച്ചു.

  • Last Updated :
  • Share this:
    സമൂഹമാധ്യമങ്ങളില്‍ തലപൊക്കി കുഴിമന്തി വിവാദം. നടന്‍ വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനെ തുടര്‍ന്നാണ് കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം ഉണ്ടായത്.

    'ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക

    എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്, കുഴിമന്തി' എന്നാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്.






    പോസ്റ്റിനെ പിന്തുണച്ച് സുനില്‍ പി ഇളയിടം അടക്കമുള്ള സാംസ്കാരിക നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദം കനത്തു.


    സമീപകാലത്ത് ഏറ്റവും ട്രെന്‍ഡിങ് ഭക്ഷണമായ കുഴിമന്തി എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുമെന്ന പരാമര്‍ശം കുഴിമന്തി പ്രേമികളെ പ്രകോപിപ്പിച്ചു. ശ്രീരാമന്‍റെ പരാമര്‍ശത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായെത്തിയത്.

    Published by:Arun krishna
    First published: