നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പോലീസ് ഉദ്യോഗസ്ഥൻ വയോധികനെ മലമുകളിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിച്ചത് തോളിലേറ്റി- വൈറൽ വീഡിയോ

  പോലീസ് ഉദ്യോഗസ്ഥൻ വയോധികനെ മലമുകളിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിച്ചത് തോളിലേറ്റി- വൈറൽ വീഡിയോ

  മലമുകളിൽ സ്ഥിതി ചെയ്യുന്ന വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകാൻ ബുദ്ധിമുട്ടുകയായിരുന്നു ജമ്മു കശ്മീർ സ്വദേശിയായ 72 വയസുകാരനായ അബ്ദുൾ ഗാനി. ആ വയോധികന്റെ വിഷമത കണ്ട മോഹൻ സിങ് അദ്ദേഹത്തെ സ്വന്തം തോളിലേറ്റി വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ സന്നദ്ധനാവുകയായിരുന്നു.

  വയോധികനെ തോളിൽ ചുമന്ന് കൊണ്ട് പോകുന്ന പോലീസുകാരൻ

  വയോധികനെ തോളിൽ ചുമന്ന് കൊണ്ട് പോകുന്ന പോലീസുകാരൻ

  • Share this:
   പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ സന്നദ്ധരാണ് ഇന്ത്യയിലെ സായുധ സേനയും പോലീസ് സേനയും. നമ്മുടെ കഷ്ടതകൾ ലഘൂകരിക്കാനും വേണ്ട സഹായവും പിന്തുണയും ലഭ്യമാക്കാനും ഏതറ്റം വരെയും പോകാൻ തയ്യാറായിക്കൊണ്ട് നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്ന വിഭാഗമാണ് അവർ. അവരുടെ ത്യാഗനിർഭരമായ സേവനത്തിന്റെ ഉദാഹരണമായി ഒരു വീഡിയോ ജനഹൃദയങ്ങൾ കീഴടക്കിക്കൊണ്ട് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്. വടക്കു കിഴക്കൻ പ്രദേശങ്ങളുടെ വികസനം കൈകാര്യം ചെയ്യുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

   വയോധികനായ അബ്ദുൾ ഗാനി എന്ന മനുഷ്യനെ സ്വന്തം തോളിൽ കയറ്റി കൊണ്ടുപോകുന്ന മോഹൻ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. മലമുകളിൽ സ്ഥിതി ചെയ്യുന്ന വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകാൻ ബുദ്ധിമുട്ടുകയായിരുന്നു ജമ്മു കശ്മീർ സ്വദേശിയായ 72 വയസുകാരനായ അബ്ദുൾ ഗാനി. ആ വയോധികന്റെ വിഷമത കണ്ട മോഹൻ സിങ് അദ്ദേഹത്തെ സ്വന്തം തോളിലേറ്റി വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ സന്നദ്ധനാവുകയായിരുന്നു.

   മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയിലും പ്രതീക്ഷ നൽകുന്നതാണ് മോഹൻ സിങിന്റെ ഈ പ്രവൃത്തി. പോലീസ് സേനയുടെ ആത്മാർത്ഥതയും കഠിനാധ്വാനവും ഈ മഹാമാരിക്കാലത്ത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണമാണ് മനുഷ്യസ്നേഹത്താൽ പ്രചോദിതമായി ആ പോലീസ് ഉദ്യോഗസ്ഥൻ നിർവഹിക്കുന്ന ഈ സന്നദ്ധ പ്രവർത്തനവും. സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളാണ് മോഹൻ സിങിനും പോലീസ് സേനയ്ക്കും ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.

   "വാക്സിൻ സ്വീകരിക്കാനായി 72 വയസുകാരനായ വയോധികനെ തോളിൽ കയറ്റി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ച, കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായ എസ് പി ഒ മോഹൻ സിങ് നമ്മുടെ അഭിമാനമാണ്" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി ട്വിറ്ററിൽ കുറിച്ചത്. 'ഇന്ത്യ കൊറോണയോട് പൊരുതുന്നു' എന്നർത്ഥം വരുന്ന ഹാഷ്ടാഗും ഈ പോസ്റ്റിനോടൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്.   വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇത്തരമൊരു വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിക്കുന്നതിൽ ആശ്ചര്യമൊന്നുമില്ല. ഇതിനകം 6,600 പേർ വീഡിയോ കണ്ടു കഴിഞ്ഞു. 60 പേർ അത് റീട്വീറ്റ് ചെയ്തപ്പോൾ 420 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. സമൂഹ മാധ്യമ ഉപയോക്താക്കൾ ആ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദന വർഷം ചൊരിയുകയാണ്. "ഈ മനുഷ്യനെ ആദരിക്കണം" എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. നിരവധി പേർ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെയും സഹായ സന്നദ്ധതയെയും പ്രകീർത്തിച്ചു. ഇത്തരത്തിലുള്ള മനുഷ്യത്വ പൂർണമായ പ്രവൃത്തികൾ കാലം ആവശ്യപ്പെടുന്നുണ്ടെന്നും ഇത്തരം നല്ല മനുഷ്യരെ നമ്മൾ ഇനിയും പ്രോത്സാഹിപ്പിക്കണമെന്നും സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം പറയുന്നു.

   Summary

   Policeman carries an old man on his shoulder to a hilltop vaccination centre in Jammu and Kashmir
   Published by:Naveen
   First published:
   )}