നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാഡ്മിന്റൺ കളിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു; നടുക്കുന്ന ദൃശ്യം പുറത്ത്

  ബാഡ്മിന്റൺ കളിക്കിടെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു; നടുക്കുന്ന ദൃശ്യം പുറത്ത്

  ബാഡ്മിന്റൺ കളിക്കിടെ സ്ട്രോക്ക് ഉണ്ടായതാണ് സർക്കിൾ ഇൻസ്‌പെക്‌ടറുടെ മരണകാരണം എന്നാണ് വീഡിയോ ദൃശ്യം പുറത്തുവന്ന ശേഷമുള്ള റിപ്പോർട്ട്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞ്‌വീണ പോലീസുകാരൻ മരിച്ചു. ആന്ധ്രായിലെ വെസ്റ്റ് ഗോദാവരി ഗണപവാരം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ഭഗവാൻ പ്രസാദാണ് മരിച്ചത്. 48 വയസ്സായിരുന്നു. സഹപ്രവർത്തകർക്കൊപ്പമായിരുന്നു അദ്ദേഹം കളിച്ചു കൊണ്ടിരുന്നത്. മരിക്കുന്നതിന് സെക്കന്റുകൾക്കു മുൻപും അദ്ദേഹം കളിയിൽ സജീവമായിരുന്നു.

   പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത തോന്നി കോർട്ടിന്റെ പിന്നിൽ കൈകൾ കാൽമുട്ടുകളിൽ താങ്ങി മാറി നിൽക്കുന്നത് കാണാം. വീണ്ടും കളിക്കാനായി മുന്നോട്ടു വന്നെങ്കിലും കുഴഞ്ഞ് വീഴുകയായിരുന്നു.

   ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

   2003ൽ കോൺസ്റ്റബിൾ ആയിട്ടാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ഈസ്റ്റ് ഗോദാവരി ജില്ലാ സ്വദേശിയാണ്. 2007ൽ എസ്.ഐ.ആയി പ്രൊമോഷൻ ലഭിച്ചു. 2018ൽ സർക്കിൾ ഇൻസ്‌പെക്ടർ ആവുകയും ചെയ്തു. കുക്കുനൂരിൽ ട്രാൻസ്ഫർ ആയശേഷം ഗണപർവത്തിൽ വീണ്ടും തിരികെയെത്തുകയായിരുന്നു.

   സംഭവത്തിന്റെ ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണ് മരണകാരണം എന്നാണ് റിപ്പോർട്ട്. (വീഡിയോ ചുവടെ)   ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

   അടുത്തിടെ കേരളത്തിൽ വിവാഹം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ ഹൃദയാഘാതം വന്ന് കുഴഞ്ഞ് വീണു മരിച്ചിരുന്നു. തന്റെ ജീവിതമായ ക്യാമറ നെഞ്ചോടു ചെറുതായിരുന്നു ക്യാമറാമാന്റെ അന്ത്യം. വിവാഹചിത്രീകരണത്തിനിടെയാണ് പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടൻ കുഴഞ്ഞ് വീണു മരിച്ചത്.

   ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ആയിരുന്നു വിവാഹം. ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് കർമ്മനിരതനായിരുന്നു. എന്നാൽ ഉടനെ നിയന്ത്രണം തെറ്റി കുഴഞ്ഞുവീഴുകയായിരുന്നു. വീണപ്പോഴും ക്യാമറ ഉറപ്പിച്ച ട്രൈപ്പോഡിൽ നിന്നും വിനോദ് പിടിവിട്ടിരുന്നില്ല. കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. കർമ്മനിരതനായ ആ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങൾ ആരുടേയും കണ്ണുനിറയ്ക്കും.
   Published by:user_57
   First published:
   )}