• HOME
 • »
 • NEWS
 • »
 • buzz
 • »
 • രക്തദാനത്തിലൂടെ വനിതയുടെ ജീവൻ രക്ഷിച്ചു; പോലീസ് ഉദ്യോഗസ്ഥന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

രക്തദാനത്തിലൂടെ വനിതയുടെ ജീവൻ രക്ഷിച്ചു; പോലീസ് ഉദ്യോഗസ്ഥന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശുപത്രിയിൽ രക്തം ആവശ്യമുണ്ടെന്ന വിവരം പോലീസ് ഉദ്യോഗസ്ഥൻ അറിഞ്ഞത്

@varanasipolice / Twitter

@varanasipolice / Twitter

 • Last Updated :
 • Share this:
  കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ അത് തരണം ചെയ്യാൻ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നവരുടെ സംഭാവന വളരെ വലുതാണ്. ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.

  അടുത്തിടെ വാരാണസിയിൽ സമാനമായ ഒരു സംഭവം ഉണ്ടായി. ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ക്യാൻസർ ഹോസ്പിറ്റലിൽ രക്തം ദാനം ചെയ്തു. പ്രശംസനീയമായ ഈ പ്രവൃത്തിയെക്കുറിച്ച് വാരാണസി പോലീസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ലോകത്തെ അറിയിച്ചു. രാജീവ് സിങ് എന്ന ആ പോലീസ് ഉദ്യോഗസ്ഥൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശുപത്രിയിൽ രക്തം ആവശ്യമുണ്ടെന്ന വിവരം അറിഞ്ഞത്.

  അടിയന്തിരമായി രക്തം ആവശ്യമുണ്ട് എന്നറിഞ്ഞ ഉടൻ തന്നെ രാജീവ് സിങ് ആശുപത്രിയിൽ എത്തുകയായിരുന്നു. മനുഷ്യത്വം നിറഞ്ഞ ആ പ്രവൃത്തിയിലൂടെ ബിനാ ദേവി എന്ന സ്ത്രീയുടെ ജീവൻ രക്ഷിക്കാനും ആ വലിയ മനസിന്റെ ഉടമയായ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ നല്ല മനസിനെ ശ്ലാഘിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.

  "ഇത്തരത്തിലുള്ള മഹനീയമായ പ്രവൃത്തികളും നമ്മുടെ പോലീസ് ഫോഴ്സ് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ സന്നദ്ധത പ്രകടിപ്പിക്കുന്ന പോലീസ് കൂടെയുള്ളതിൽ നമ്മൾ ഭാഗ്യവാന്മാരാണ്. ഞങ്ങളോട് ആത്മാർത്ഥത കാണിച്ചുകൊണ്ടുള്ള നിങ്ങളുടെ പ്രവർത്തനത്തിൽ ഞങ്ങൾ സംതൃപ്തരാണ്," എന്നാണ്#proudofvaranasipolice എന്ന ഹാഷ്‌ടാഗോടു കൂടി ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ളവാർത്തകൾ വലിയ ആവേശത്തോടെ തന്നെ ജനങ്ങൾ സ്വീകരിക്കാറുണ്ട്.  ഓൺലൈനിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ തുറന്നു കാട്ടാനും സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനും വാരാണസി പോലീസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചു വരുന്നുണ്ട്. ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളെ പോലീസ് വകുപ്പ് കൃത്യമായി നിരീക്ഷിക്കാറുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന അത്തരക്കാർക്കെതിരെ കേസെടുക്കുകയും കൃത്യമായ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എ എൻ ഐയോട് പ്രതികരിക്കവേ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  വാരാണസിയിലെ പോലീസ് കമ്മീഷണറായ സതീഷ് ഗണേഷ് ആളുകളോട് രണ്ട് മാസ്കുകൾ ധരിക്കാൻ ആവശ്യപ്പെട്ടുള്ള ഒരു ഗ്രാഫിക് ചിത്രവും പങ്കുവെച്ചിരുന്നു. പ്രസ്തുത ഗ്രാഫിക് ചിത്രത്തിൽ സർജിക്കൽ മാസ്ക് ധരിച്ചിട്ടുള്ള ഒരു വ്യക്തിയെ ചിത്രീകരിച്ചിട്ടുള്ളതായി കാണാം.

  മഹാമാരി നിയന്ത്രണ വിധേയമാകുന്നത് വരെ ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകൾ മുംബൈ പോലീസും പോസ്റ്റ് ചെയ്തിരുന്നു. സുപ്രധാനമായ ഈ സന്ദേശം പ്രചരിപ്പിക്കാൻ അവർ പ്രശസ്തരായ ഗായകരുടെയും ബാൻഡുകളുടെയും കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ പ്രചാരണത്തിനായി പോലീസും വ്യാപകമായി രംഗത്തിറങ്ങിയിരിക്കുന്നത്.

  Keywords: Police Officers, Blood Donation, Varanasi, Varanasi Police, Mumbai Police, പോലീസ് ഉദ്യോഗസ്ഥർ, രക്തദാനം, വാരാണസി, വാരാണസി പോലീസ്, മുംബൈ പോലീസ്
  Published by:user_57
  First published: