നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹവേദിയിലെത്തി കോവിഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിച്ച് പൊലീസ്; സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എസ്പി

  വിവാഹവേദിയിലെത്തി കോവിഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിച്ച് പൊലീസ്; സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എസ്പി

  എല്ലാവർക്കും അറിയുന്ന പൊതുവായ കോവിഡ് പ്രതിരോധ നിർദേശങ്ങൾ തന്നെയായിരുന്നു സംസ്കൃത ശ്ലോകരൂപത്തിൽ തയ്യാറാക്കിയ പ്രതിജ്ഞയിലുണ്ടായിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഡെറാഡൂൺ: വിവാഹവേദിയിലെത്തി കോവിഡ് പ്രതിരോധ സുരക്ഷ പ്രതിജ്ഞയെടുപ്പിച്ച് പൊലീസ്. ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ഒരു വിവാഹവേദിയിലാണ് പൊലീസിന്‍റെ ഈ വേറിട്ട നീക്കം. വിവാഹച്ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനായാണ് എസ്പി മണികാന്ത് മിശ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേദിയിലെത്തിയത്.

   Also Read-കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജോലി ചെയ്തതായി ആരോപണം

   വേദിയിലെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിയ എസ്പി, തുടർന്ന് സംസ്കൃതത്തിലുള്ള പ്രതിജ്ഞ വിവാഹവേദിയിൽ ചൊല്ലിക്കൊടുത്തുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വധൂ-വരന്മാരും ബന്ധുക്കളും ചടങ്ങിനെത്തിയ എല്ലാവരും അദ്ദേഹത്തിനൊപ്പം ചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

   Also Read-വനിതാ സബ് ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

   'മഹാമാരി വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ പ്രതിരോധ മാർഗ നിർഗദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് രോഗത്തിൽ നിന്നും സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ഏക വഴി. അതുകൊണ്ട് തന്നെ നിർദേശങ്ങൾ പാലിക്കുക എന്ന സുപ്രധാന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വിവാഹം പോലെയുള്ള ശുഭ ചടങ്ങിന്‍റെ വേദികള്‍ തെരഞ്ഞെടുക്കുന്നതിലൂടെ മികച്ച പ്രതികരണം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നാണ് ഇത്തരമൊരു നീക്കം സംബന്ധിച്ച് എസ്പി മിശ്ര പറയുന്നത്.

   Also Read-പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും; BJP ദേശീയ ജനറല്‍ സെക്രട്ടറി

   വിവാഹവേദിയിലെത്തിയ എസ്പി ആദ്യം തന്നെ വധുവിന്‍റെ പിതാവിനോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചിരുന്നു. തന്‍റെ മകളുടെ വിവാഹ വേദിയിൽ തന്നെ ഇത്തരമൊരു നൂതന ആശയം നടപ്പാക്കുന്നതിൽ സന്തോഷം അറിയിച്ച പിതാവ് പ്രതിജ്ഞയ്ക്കായി അനുവാദം കൊടുക്കുകയും ചെയ്തു.
   വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള മന്ത്രോച്ചാരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് എസ്പി വേദിയിലെത്തിയത്. പൂജാരി മന്ത്രങ്ങൾ ചൊല്ലുന്നതിന് മുമ്പ് തന്നെ അദ്ദേഹം ആളുകൾക്കായി സംസ്ക‍ൃതത്തിൽ തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇതിന് മുമ്പായി തന്നെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഈ ശ്ലോകങ്ങളുടെ കോപ്പികൾ അതിഥികൾക്ക് വിതരണം ചെയ്തിരുന്നു. ഇതോടെ എസ്പി പ്രതിജ്ഞ ചൊല്ലുമ്പോൾ ആളുകൾക്ക് ഇത് നോക്കി വായിക്കാനും സാധിച്ചു.

   Also Read-അന്ന് ആഴക്കടലിലേക്ക്; ഇന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു യാത്ര; ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്റെ വീഡിയോ വൈറൽ

   എല്ലാവർക്കും അറിയുന്ന പൊതുവായ കോവിഡ് പ്രതിരോധ നിർദേശങ്ങൾ തന്നെയായിരുന്നു സംസ്കൃത ശ്ലോകരൂപത്തിൽ തയ്യാറാക്കിയ പ്രതിജ്ഞയിലുണ്ടായിരുന്നത്. സാമൂഹിക അകലം ഉറപ്പാക്കുക, കൈ-കാലുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഫേസ് മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സംശയിച്ച് നിൽക്കാതെ ഡോക്ടറെ സമീപിക്കുക എന്നിവയൊക്കെയായിരുന്നു പ്രതിജ്ഞയിലെ വാചകങ്ങൾ.   മതപരമായ ചടങ്ങുകളിലും വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകളിലും കോവിഡ് സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് പ്രതിജ്ഞയെടുക്കുന്നത് ഒരു ശീലമാക്കാൻ ആളുകള്‍ക്ക് പ്രോത്സാഹനം നൽകാൻ പുരോഹിതന്മാർക്ക് നിർദേശം നല്‍കിയെന്നും എസ്പി അറിയിച്ചു.
   Published by:Asha Sulfiker
   First published:
   )}