ജോധ്പുർ: അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്നയാളുടെ മരണത്തിനിടയാക്കിയ പൊലീസ് അതിക്രമത്തിന് സമാനമായ സംഭവം ഇന്ത്യയിലും. ഇപ്പോഴും പ്രതിഷേധം തുടരുന്ന ഫ്ലോയ്ഡ് മരണസംഭവത്തെ അനുസ്മരിക്കുന്ന രാജസ്ഥാനിൽ നിന്നുള്ള പൊലീസ് അതിക്രമദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
രാജസ്ഥാനിലെ ജോധ്പുരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വിമർശനങ്ങളുയർത്തി വൈറലാകുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെ ലോക്ക്ഡൗൺ ലംഘിച്ച് തെരുവിലിറങ്ങിയ ആളെ പൊലീസ് ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.
വാക്കു തർക്കത്തിനിടെ യുവാവ് പൊലീസിനെ ആക്രമിക്കുന്നുണ്ട്. ശേഷം പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്നു. താഴെ വീണുകിടക്കുന്ന യുവാവിന്‍റെ കഴുത്തിൽ മുട്ടുകുത്തി ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് പിന്നീട് ദൃശ്യങ്ങളിൽ കാണാനാവുക. പൊലീസുകാരെ ആക്രമിക്കുമോ എന്ന ചോദ്യവും വീഡിയോയിൽ കേൾക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത യുവാവിനെ കൊണ്ടു പോകുന്നതിനായി പൊലീസ് വാഹനം എത്തുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥൻ ഈ ഇരിപ്പ് തുടർന്നിരുന്നു.
What led to a #GeorgeFloyd moment in Jodhpur?
Man stopped by police for not using mask attacks cops.
Police hits back & presses knee on his throat, man breaks free & hits police again
All this as they wait for thana jeep to take away arrested man. @fpjindia@PoliceRajasthanpic.twitter.com/ROZyvETayt
യൂണിഫോമിലായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് പ്രജാപതിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളുടെ മാനസിക നില സംബന്ധിച്ചും ചോദ്യം ഉയരുന്നുണ്ട്. നേരത്തെ സ്വന്തം പിതാവിനെ ആക്രമിച്ച സംഭവത്തില്‍ ഇയാൾക്കെതിരെ കേസ് നിലനിൽപ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.