HOME » NEWS » Buzz » COP SPENDS ABOUT RS 3 LAKHS TO FIX POTHOLED ROAD MM

റോഡിലെ കുഴികളടക്കാൻ സ്വന്തം കീശയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച പോലീസുകാരൻ

കൈക്കോട്ടും കൈയിൽ പിടിച്ച് റോഡിലെ കുഴികളടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്

News18 Malayalam | news18-malayalam
Updated: July 12, 2021, 12:24 PM IST
റോഡിലെ കുഴികളടക്കാൻ സ്വന്തം കീശയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച പോലീസുകാരൻ
(പ്രതീകാത്മക ചിത്രം)
  • Share this:
റോഡുകളിലെ കുഴികൾ കാരണം അപകടങ്ങൾ സംഭവിക്കുന്നത് രാജ്യത്ത് നിത്യസംഭവങ്ങളായി മാറിയിട്ട് വർഷങ്ങളായി. ദുർഘട റോഡുകൾ കൊണ്ടും, അധികൃതരുടെ അനാസ്ഥ കാരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആക്സിഡന്റുകൾ നടക്കാറുണ്ട്. ഇത്തരം അപകടം നിറഞ്ഞ ഒന്നാണ് കർണാടകയിലെ മൈസൂരിനടുത്തുള്ള എച്ച് ഡി കോട്ടെ താലൂക്കിലെ ഒരു റോഡും.

മേദപൂര, കെ ബെലത്തൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ചിക്കദേവമ്മ ക്ഷേത്രത്തിലേക്കുള്ള വഴി കൂടിയാണ്. കുണ്ടുകളും കുഴികളും നിറഞ്ഞ ഈ റോഡ് കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

റോഡിൽ അറ്റകുറ്റ പണികൾ നടത്തണം എന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും തങ്ങളുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാത്തതിനെ തുടർന്ന് അവർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ എസ് ദുരേസ്വാമിയെ സമീപിച്ചു. ഇതേ തുടർന്ന് എച്ച് ഡി കോട്ടെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ദുരേ സ്വാമിയും ഭാര്യയും ചേർന്ന് മൂന്ന് ലക്ഷത്തോളം രൂപ സംഭാവന നൽകുകയായിരുന്നു.രക്ഷാന സേവ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രതിനിധിയാണ് ദുരേസ്വാമിയുടെ ഭാര്യ ചന്ദ്രിക. പണം നൽകിയതിന് പുറമെ അറ്റകുറ്റപണികൾ നടത്തിയ തൊഴിലാളികളെ സഹായിക്കാനും ദുരേസ്വാമി മുന്നോട്ടുവന്നിട്ടുണ്ട്. കൈക്കോട്ടും കൈയിൽ പിടിച്ച് റോഡിലെ കുഴികളടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

“നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഇത് കാരണം ഒരുപാട് പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. 30ലധികം ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഈ റോഡ് ഉപയോഗപ്പെടുന്നത്. നിരവധി ആംബുലൻസ് ഡ്രൈവർമാരും ഈ റോഡിനെ കുറിച്ച് എന്നോട് പരാതിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരും സംഖ്യ സംഭാവനം നൽകാൻ പ്രചോദനമായത്," ദുരേസ്വാമി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുൻപ് ഇതേ താലൂക്കിലെ തന്നെ കുഴികൾ നിറഞ്ഞ മറ്റൊരു റോഡ് നന്നാക്കാനും ദുരേസ്വാമി സഹായിച്ചിട്ടുണ്ട്. കൂടാതെ രണ്ട് രക്ഷിതാക്കളും മരണപ്പെട്ട പെൺകുട്ടികളെ അദ്ദേഹം ദത്തെടുത്തെന്നും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഈയുടത്ത് ജമ്മു കശ്മീരിലെ സേനയിലെ പോലീസുകാരനായ മോഹൻ സിംഗ് അബ്ദുൽ ഗനിയെന്ന 72 വയസ്സുകാരനെ ചുമലിലേറ്റി കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത് വാർത്തയായിരുന്നു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലായിരുന്നു സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പങ്കുവെച്ചിരുന്നു. പോലീസുകാരനെ കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ് അടിക്കുറിപ്പായി അദ്ദേഹം ചേർത്തത്. നിരവധി പേർ സിംഗിന്റെ ട്വിറ്റർ പോസ്റ്റിനു താഴേ പോലീസുകാരനെ അഭിനന്ദിച്ച് കൊണ്ടുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Summary: Doreswamy of HD Kote police station, who is known as a people-friendly cop, then contributed Rs 3 lakh from his own pocket to fix potholed road along with his wife Chandrika of Rakshana Seva Trust. He also lent a helping hand to the labourers while they were fixing the road
Published by: user_57
First published: July 12, 2021, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories