നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

  മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

  ആളുകൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഒരു പരിപാലകയുടെ വേഷം കൂടിയാണ് ഡൽഹിയിലെ ഈ പോലീസുകാരി നിർവഹിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ മുമ്പെങ്ങുമില്ലാത്തവിധം വലച്ചിരിക്കുകയാണ്. രോഗം ഏതെങ്കിലും പ്രത്യേക പ്രായക്കാരെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് കോവിഡ് ആളുകളുടെ പ്രായമോ പ്രദേശമോ പരിഗണിക്കാതെ എല്ലാ ആളുകളെയും ഒരുപോലെയാണ് ബാധിക്കുന്നത്.

   എന്നാൽ കൊച്ചുകുട്ടികളെ രോഗം നേരിട്ടും അല്ലാതെയുമാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. നിരവധി കുട്ടികൾക്ക് കോവിഡ് ബാധിച്ച് സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ മാതാപിതാക്കൾ പോസിറ്റീവായതിനെ തുടർന്ന് വീടുകളിൽ ഒറ്റപ്പെട്ടു പോയ നിരവധി കുട്ടികളുണ്ട്. അത്തരം കുട്ടികളെ സഹായിക്കുന്നതിനായി നിരവധി സന്ദേശങ്ങളും കോളുകളും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്.

   സമാനമായ ഒരു സാഹചര്യത്തിൽ, ജിടിബി നഗറിലെ റേഡിയോ കോളനിയിലെ ഒരു ദമ്പതികളുടെ ബന്ധു 6 മാസം പ്രായമുള്ള ആൺകുട്ടിയുടെ സംരക്ഷണത്തിനായി ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിളിനെ സമീപിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എൻ‌ഡി‌ടി‌വിയിലെ ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, ആറുമാസം പ്രായമുള്ള ആൺകുട്ടിയുടെ മാതാപിതാക്കൾ കോവിഡ് പോസിറ്റീവായി. ഇരുവർക്കും ക്വാറൻറൈൻ നിർദ്ദേശിച്ചതോടെ നെഗറ്റീവായ പിഞ്ചുകുഞ്ഞിന്റെ എന്തു ചെയ്യുമെന്നറിയാതെ മാതാപിതാക്കൾ ആശങ്കാകുലരായി.

   ലോക്ക്ഡൗൺ കാരണം അടിയന്തര പാസുകൾ ലഭിക്കാത്തതിനാൽ ഡൽഹിയിലെയും യുപിയിലെയും വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ ബന്ധുക്കൾക്ക് കുഞ്ഞിന്റെ അടുക്കൽ എത്താനുമായില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കി മീററ്റിൽ നിന്നുള്ള ബന്ധുക്കളിൽ ഒരാൾ ഹെഡ് കോൺസ്റ്റബിൾ രാഖിയെ സമീപിച്ചു. ദമ്പതികളുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ രാഖി മാതാപിതാക്കളെയോ ബന്ധുക്കളെ ലഭ്യമാകുന്നതുവരെ കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാകുകയായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോൾ കോൺസ്റ്റബിൾ കുട്ടിയെ ഉത്തർപ്രദേശിലെ മോദിനഗറിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.

   Also Read മഹാമാരിക്കാലത്ത് വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം

   ആളുകൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ഒരു പരിപാലകയുടെ വേഷം കൂടിയാണ് ഡൽഹിയിലെ ഈ പോലീസുകാരി നിർവഹിച്ചത്. ഇത്തരത്തിൽ വീട്ടിൽ മുതിർന്ന അംഗങ്ങൾ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ നിരവധി കുഞ്ഞുങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്കായി ഒരു പരിഹാര സംവിധാനം ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ ദുർബലരായ ജന വിഭാഗങ്ങളെ പരിപാലിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്.

   Also Read രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

   കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 71.75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പുറമേ, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ ഹരിയാന എന്നീ സംസ്ഥാനങ്ങളും കോവിഡ് കേസുകളില്‍ ആദ്യ പത്തില്‍ ഉണ്ട്. ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകിയതിനെ തുടർന്ന് തിരുപ്പതിയിൽ ചികിത്സയിലിരുന്ന 11 കോവിഡ് രോഗികൾ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ഇതുപോലുള്ള നിരവധി ദുരന്തങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
   Published by:Aneesh Anirudhan
   First published:
   )}