• HOME
  • »
  • NEWS
  • »
  • buzz
  • »
  • Police | പോലീസുകാരൻ 'സിങ്കം' സ്‌റ്റൈൽ മീശ വെച്ച് കോടതിയിൽ; ജഡ്ജി ശാസിച്ചപ്പോൾ കൊമ്പൊടിഞ്ഞു

Police | പോലീസുകാരൻ 'സിങ്കം' സ്‌റ്റൈൽ മീശ വെച്ച് കോടതിയിൽ; ജഡ്ജി ശാസിച്ചപ്പോൾ കൊമ്പൊടിഞ്ഞു

ഉടൻ മീശ ട്രിം ചെയ്യണമെന്നും ജഡ്ജി പോലീസുകാരന് താക്കീതു നൽകി

  • Last Updated :
  • Share this:
    #അർച്ചന ആർ.

    'സിങ്കം (Singam)' സ്‌റ്റൈൽ മീശയുമായി കോടതിയിൽ പ്രത്യക്ഷപ്പെട്ട പോലീസുകാരനെ ശാസിച്ച് ജില്ലാ ജഡ്‌ജി. തമിഴ്‌നാട്ടിലെ നീലഗിരിയിൽ (Nilgiris) നടന്ന ഒരു കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം. ഉടൻ മീശ ട്രിം ചെയ്യണമെന്നും ജഡ്ജി പോലീസുകാരന് താക്കീതു നൽകി. ഗൂഡല്ലൂരിനു സമീപമുള്ള നീലഗിരി ജില്ലയിലെ അമ്പലമൂല പോലീസ് സ്‌റ്റേഷനിലെ ഉദ്യോ​ഗസ്ഥനായ രാജേഷ് കണ്ണനെയാണ് ജഡ്ജി ശാസിച്ചത്.

    ഒരു കേസുമായി ബന്ധപ്പെട്ട് ഊട്ടിയിലെ നീലഗിരി ജില്ലാ സെഷൻസ് കോടതിയിൽ ജഡ്ജി മുരുകനു മുമ്പാകെ ഹാജരായി വിശദീകരണം നൽകിയപ്പോഴായിരുന്നു സംഭവം. 'സിങ്കം' എന്ന തമിഴ് ചിത്രത്തിൽ നായകനടൻ സൂര്യ (Suriya) അവതരിപ്പിച്ച കഥാപാത്രത്തിന്റെ മീശ പോലെയായിരുന്നു പോലീസുകാരന്റെ മീശയും.

    മീശ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ ഉടൻ അത് ട്രിം ചെയ്യണമെന്നും ജഡ്ജി കർശനമായി താക്കീതു നൽകി. ജഡ്ജിയുടെ ശാസനക്കു പിന്നാലെ രാജേഷ് തൊട്ടടുത്തുള്ള സലൂണിൽ പോയി ‌മീശ ട്രിം ചെയ്താണ് തിരികെ വന്നത്.

    എന്നാൽ, അവിടം കൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. ഉടൻ തന്നെ ഈ വിഷയം പോലീസുകാർക്കിടയിലും ചർച്ചാ വിഷയമായി. ''പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേരുന്നവർ, ജോലിയിൽ പ്രവേശിക്കുമ്പോൾ മുതൽ നമ്മുടെ തിരിച്ചറിയൽ രേഖയിൽ കാണുന്നതു പോലുള്ള രൂപം നിലനിർത്തണം. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ആചാരങ്ങളുടെയോ മറ്റെന്തെങ്കിലും കാരണങ്ങളുടെയോ ഭാ​ഗമായി തല മൊട്ടയടിക്കുകയോ കട്ടിയുള്ള മീശ വളർത്തുകയോ ചെയ്യുകയാണെങ്കിൽ, മേലുദ്യോ​ഗസ്ഥരെ അക്കാര്യം അറിയിക്കണം. തമിഴ്‌നാട് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രോട്ടോക്കോൾ പ്രകാരം, ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പോലീസുകാർക്ക് അവരുടെ രൂപം മാറ്റാൻ അനുവാദമില്ല'', തമിഴ്‌നാട് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉയർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.

    സിങ്കം റിലീസായതിന് ശേഷം പല പോലീസ് ഉദ്യോഗസ്ഥരും സൂര്യ സ്റ്റൈലിലുള്ള മീശ വെയ്ക്കാൻ തുടങ്ങിയിരുന്നു. ചിത്രം പുറത്തിറങ്ങി പത്തു വർഷത്തിലേറെയായിട്ടും ഈ രീതിക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

    അതേസമയം, തമിഴ്നാട്ടിൽ നിന്നും മലയാളികളായ മൂന്നംഗ സംഘം തട്ടിക്കൊണ്ടു വന്ന യുവാവിനെ ഈ മാസം ആദ്യം തമിഴ്നാട് പൊലീസ് പിന്തുടർന്നെത്തി രക്ഷപ്പെടുത്തിയിരുന്നു. കേസിൽ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തമിഴ്നാട് ഈറോഡ് സ്വദേശി മുഹമ്മദ് പാഷയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷെഫീക്ക്, ഷെരീഫ്, പെരുമ്പിലാവ് സ്വദേശി നിഷോയ് എന്നിവരാണ് തട്ടിക്കൊണ്ടുവന്നത്. ‌ഷെഫീഖിനെയാണ് പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഈറോഡ് സ്വദേശിയായ ഇർഫാന്, മുഹമ്മദ് പാഷ മുഖേന അൻപതിനായിരം രൂപ കടം കൊടുത്തതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. പണം മടക്കി കിട്ടാതെ വന്നതോടെയാണ് മുഹമ്മദ് പാഷയെ തട്ടിക്കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. സംഭവമറിഞ്ഞ് ഈറോഡ് പൊലീസ് കാറിനെ പിന്തുടർന്ന് കഞ്ചിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
    Published by:user_57
    First published: