നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | പോലീസുകാര്‍ മാസ്‌ക് ധരിച്ചില്ല; ചോദ്യം ചെയ്ത യാത്രക്കാരനെ സബ് വേയില്‍ നിന്ന് തള്ളിയിട്ടു

    Viral Video | പോലീസുകാര്‍ മാസ്‌ക് ധരിച്ചില്ല; ചോദ്യം ചെയ്ത യാത്രക്കാരനെ സബ് വേയില്‍ നിന്ന് തള്ളിയിട്ടു

    എൻ‌വൈ‌പി‌ഡിയിലെ ഒരു പോലീസുകാരൻ തന്റെ കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് ആൻഡി ഗിൽബെർട്ട് എന്നയാളെ പ്ലാറ്റ്ഫോമിൽ നിന്നും എയ്ത്ത് സ്ട്രീറ്റ് സ്റ്റേഷനിൽ നിന്നും താഴേക്ക് തള്ളിയിടുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

    Image: Twitter

    Image: Twitter

    • Share this:
      പൊതുജനങ്ങള്‍ക്ക് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പല തരത്തിലുള്ള അതിക്രമ കഥകള്‍ ദിവസേന മുൻനിര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സബ് വേ സ്‌റ്റേഷനില്‍ നിന്നും യാത്രക്കാരനെ പുറത്തേക്ക് തള്ളിയിടുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം അരങ്ങേറിയത്. ന്യൂയോര്‍ക്ക് പോലീസ് വകുപ്പിലെ (എന്‍വൈപിഡി) പോലീസുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹട്ടന്‍ നഗര പ്രദേശത്ത് നടന്ന സംഭവം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രോഷം ജനിപ്പിച്ചിരിക്കുകയാണ്.

      പോലീസുകാർ മാസ്ക് ധരിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദ്യം ചെയ്തതിനാണ് യാത്രക്കാരനെ ഇരുവരും ചേർന്ന് തള്ളിയിട്ടതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ വിക്ടോറിയ ഹാൾ ആണ് വീഡിയോ റെക്കോഡ് ചെയ്തത്. എൻ‌വൈ‌പി‌ഡിയിലെ ഒരു പോലീസുകാരൻ തന്റെ കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് ആൻഡി ഗിൽബെർട്ട് എന്നയാളെ പ്ലാറ്റ്ഫോമിൽ നിന്നും എയ്ത്ത് സ്ട്രീറ്റ് സ്റ്റേഷനിൽ നിന്നും താഴേക്ക് തള്ളിയിടുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത്, കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തന്റെ സഹ പ്രവർത്തകന് ഗേറ്റ് തള്ളിത്തുറക്കാൻ സഹായിക്കുകയും തുടർന്ന്, ഗിൽബർട്ടിനെ സബ്‌വേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ്.

      Also read- Viral Video | ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണു; ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിച്ചത് റെയില്‍വെ കോണ്‍സ്റ്റബിള്‍

      “എന്തു കൊണ്ടാണ് നിങ്ങൾ മാസ്ക് ധരിക്കാത്തതെന്ന് ഞാൻ ആവർത്തിച്ച് ചോദിച്ച് കൊണ്ടിരുന്നു. തുടർന്ന്, ഞാൻ ഇടങ്കോലിടുകയാണന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ട്രെയിനിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ, പുറത്തു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു” തന്നോട് കയർത്ത പോലീസുകാരനെക്കുറിച്ച് 27കാരനായ ഗിൽബർട്ട് മാധ്യമങ്ങളോട് പറഞ്ഞു.


      തന്നെ തള്ളി താഴെയിടുന്നതിന് മുൻപ് ഏതാനും മിനിറ്റുകൾ മാത്രമാണ് താൻ അവരോട് സംസാരിച്ചതെന്നും ഗിൽബർട്ട് പറഞ്ഞു. ആദ്യം മുതൽക്കെ ഗിൽബർട്ട് പറയുന്നത് കേട്ട് അസഹിഷ്ണുത പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ ഗിൽബർട്ട് പറയുന്നത് കേൾക്കാൻ സാധിക്കാത്തത് പോലെ പെരുമാറി. ഇങ്ങനെയാണ് അദ്ദേഹം ആദ്യം ഗിൽബർട്ടിനോട് പറഞ്ഞത്, "ക്ഷമിക്കണം, നിങ്ങളുടെ മാസ്ക് കാരണം എനിക്ക് കേൾക്കാൻ സാധിക്കുന്നില്ല."

      Also read- Fish Rain | ഉത്തർപ്രദേശിൽ മത്സ്യ മഴ; വീണ് കിട്ടിയത് 50 കിലോയോളം മീൻ, പരിഭ്രാന്തരായി നാട്ടുകാർ

      നിയമ പ്രകാരം, എല്ലാ പൊതുഗതാഗതത്തിലും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ, നിയമലംഘകരിൽ നിന്ന് നിയമപാലകർക്ക് 50 ഡോളർ പിഴ ഈടാക്കാനും നിയമമുണ്ട്. പോലീസുകാർ സൃഷ്ടിച്ച കലഹാന്തരീക്ഷം ഫോണിൽ റെക്കോഡ് ചെയ്ത വിക്ടോറിയ ഹാൾ പറയുന്നത്, പോലീസുദ്യോഗസ്ഥർ ഗിൽബെർട്ടിന്റെ വാക്കുകൾ കേൾക്കാൻ വിസമ്മതിച്ചപ്പോഴാണ് താൻ വീഡിയോ എടുക്കാൻ തുടങ്ങിയതെന്നും, ഗിൽബർട്ടിന്റെ വാക്കുകളിൽ അസ്വസ്ഥരായ ഉദ്യോഗസ്ഥർ ഗിൽബെർട്ടിനെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നുമാണ്.

      ജനങ്ങളുടെ ജീവനും സ്വത്തും സേവിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞയെടുത്തവർ ഇപ്പോൾ പൊതുജനങ്ങളെ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വീഡിയോ കണ്ട പലരും രോഷം കൊണ്ടു. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ വെളിച്ചത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

      Also read- Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്

      നിലവിലെ വിവരങ്ങൾ അനുസരിച്ച്, ന്യൂയോർക്ക് പോലീസ് വകുപ്പിൽ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവരുടെ ശതമാന നിരക്ക് 69 ശതമാനമാണ്. ഇത് യുഎസ് നഗരത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നേടിയ മുഴുവൻ ജനങ്ങളുടെയും കണക്കിനെക്കാൾ വളരെ കുറവാണ്. സംഭവത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തുമെന്നും, തെറ്റു ചെയ്തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് ന്യൂയോർക്ക് പോലീസ് വകുപ്പ് വക്താവ് അറിയിച്ചു.
      Published by:Naveen
      First published:
      )}