HOME » NEWS » Buzz » COPS TRY TO CREATE AWARENESS BY DANCING TO ENJAAI ENJAAMI AT CHENNAI STATION MM

'എൻജായ് എൻജാമി' എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വച്ച് പോലീസ് ഉദ്യോഗസ്ഥർ; ലക്ഷ്യം കോവിഡ് ബോധവൽക്കരണം

മാസ്കുകളും കൈയുറകളും ധരിച്ചുകൊണ്ട് ഒരു സംഘം പോലീസുദ്യോഗസ്ഥകൾ ഗാനത്തിന് നൃത്തച്ചുവടുകൾ വയ്ക്കുന്നതാണ് വീഡിയോ

News18 Malayalam | news18-malayalam
Updated: May 12, 2021, 5:25 PM IST
'എൻജായ് എൻജാമി' എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വച്ച് പോലീസ് ഉദ്യോഗസ്ഥർ; ലക്ഷ്യം കോവിഡ് ബോധവൽക്കരണം
(വീഡിയോ ദൃശ്യം)
  • Share this:
കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ പോലീസ് ഡിപ്പാർട്ട്മെന്റുകളും മറ്റ് അധികൃതരും തങ്ങളുടേതായ രീതിയിൽ പ്രയത്നിക്കുന്നുണ്ട്. വിജ്ഞാനപ്രദവും വിനോദകരവുമായ പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത് മുതൽ പൊതുവിടങ്ങളിൽ പ്രത്യേക പ്രകടനങ്ങൾ നടത്തുന്നത് വരെ നീളുന്ന അവരുടെ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.

ഒരു സംഘം ആർ.പി.എഫ്. ഉദ്യോഗസ്ഥർ അടുത്തിടെ ജനകീയമായി മാറിയ ഒരു ഗാനത്തിന് നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോ തമിഴ്നാട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പങ്കുവച്ചത് അതിന് ഒരു ഉദാഹരണമാണ്. ട്വിറ്ററിലൂടെ പ്രചരിക്കപ്പെടുന്ന ഈ വീഡിയോ നിങ്ങൾക്കും ആകർഷകമായി തോന്നുമെന്ന കാര്യത്തിൽ സംശയമില്ല.

"കോവിഡ് 19-നെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ചെന്നൈ എം ജി ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ജനപ്രിയമായ'എൻജായ് എൻജാമി' എന്ന ഗാനത്തിന് ചെന്നൈ റെയിൽവേ പോലീസിന്റെ വൈറൽ ഡാൻസ് പെർഫോമൻസ്" എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് തമിഴ്നാട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മാസ്കുകളും കൈയുറകളും ധരിച്ചുകൊണ്ട് ഒരു സംഘം പോലീസുദ്യോഗസ്ഥകൾ ഗാനത്തിന് നൃത്തച്ചുവടുകൾ വെയ്ക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.

മെയ് 9-ന് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇതിനകം 1,500-ലേറെ ആളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞു നിർത്തുന്നതിൽ മാസ്കുകൾ ധരിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും ഉള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഒരു സ്കിറ്റ് പെർഫോമൻസും പോലീസ് കാഴ്ചവെച്ചിരുന്നു.



"ഞങ്ങൾ ഒരുപാട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഈ രീതിയിലുള്ള പരിപാടികൾ വളരെ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഞങ്ങൾക്ക് തോന്നി. ഈ ഗാനവും വളരെ ജനപ്രിയമാണല്ലോ," ചെന്നൈയിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

പോലീസുദ്യോഗസ്ഥരുടെ ഊർജവും മഹാമാരിയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ അവർ സ്വീകരിച്ച മാർഗവും നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റുന്നതാണ്. "വളരെ നന്നായിട്ടുണ്ട്. വളരെ ഊർജസ്വലമായ പ്രകടനം. ആർ പി എഫ് പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. വളരെ വിനോദകരമായി അവതരിപ്പിച്ചിരിക്കുന്നു. വളരെയധികം നന്ദി.", ഒരു ട്വിറ്റർ ഉപയോക്താവ് കമന്റായി കുറിച്ചു. "നിങ്ങളുടെ ഊർജസ്വലതയും കരുതലും കാണാൻ കഴിഞ്ഞതിൽ സന്തോഷം. അഭിനന്ദനങ്ങൾ", എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. "ഓരോ ദിവസവും ഇത്രമേൽ ഊർജത്തോടെ തന്നെ നമുക്ക് ആരംഭിക്കാം" എന്ന് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മെയ് 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: RPF Personnel, Police, Covid 19 Awareness, Tamilnadu, PIB, Enjaay Enjaami, ആർ പി എഫ് ഉദ്യോഗസ്ഥർ, പോലീസ്, കോവിഡ് 19 ബോധവൽക്കരണം, തമിഴ്നാട്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, എൻജായ് എൻജാമി
Published by: user_57
First published: May 12, 2021, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories