നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പുതിനയിലയും മല്ലിയിലയും പിന്നെ റോഡിലെ കുണ്ടും കുഴിയും; ഗ്രീൻ ചട്നിയുണ്ടാക്കാൻ കിടിലൻ 'പാചകക്കുറിപ്പ്'

  പുതിനയിലയും മല്ലിയിലയും പിന്നെ റോഡിലെ കുണ്ടും കുഴിയും; ഗ്രീൻ ചട്നിയുണ്ടാക്കാൻ കിടിലൻ 'പാചകക്കുറിപ്പ്'

  വെള്ളം നിറഞ്ഞ കുണ്ടുംകുഴിയുമായി മാറിയ റോഡിലൂടെയാണ് മിക്‌സിയുടെ ജാറിലിട്ട ചേരുവകകളുമായി ഇവര്‍ യാത്ര ചെയ്യുന്നത്. വീഡിയോയുടെ അവസാനം നല്ല പേസ്റ്റായി മാറിയ ഗ്രീന്‍ ചട്‌നിയാണ് കാണിക്കുന്നത്.

  • Share this:
   മല്ലിയില, പുതിനയില, പച്ചമുളക്, ഒരു നുള്ള് നാരങ്ങ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചാണ് സാധാരണ ഗ്രീന്‍ ചട്‌നി ഉണ്ടാക്കുക. സമൂസ, കച്ചോരി തുടങ്ങി മിക്ക ഇന്ത്യന്‍ ലഘുഭക്ഷണങ്ങള്‍ക്കൊപ്പവും കഴിക്കാവുന്ന പച്ച നിറത്തിലുള്ള രുചികരമായി ചമ്മന്തിയാണിത്. ഇതൊരു ലളിതമായ പാചകക്കുറിപ്പാണെങ്കിലും അല്‍പ്പം രസകരമായി ഈ ചട്‌നി തയ്യാറാക്കിയ ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

   'സാധാരണ,' ചമ്മന്തി അരയ്ക്കാന്‍ ഗ്രൈന്‍ഡര്‍ അല്ലെങ്കില്‍ മിക്‌സിയാണ് ഉപയോഗിക്കുക. ഈ വീഡിയോയില്‍ കാണുന്ന രണ്ട് പേര്‍ അവരുടെ ചേരുവകകള്‍ ഒരു മിക്‌സിംഗ് ജാറിലിടുന്നത് കാണാം. പിന്നീട് ഒരു സ്‌കൂട്ടറില്‍ കയറി സവാരി നടത്തുന്നതാണ് കാണുന്നത്. വെള്ളം നിറഞ്ഞ കുണ്ടുംകുഴിയുമായി മാറിയ റോഡിലൂടെയാണ് മിക്‌സിയുടെ ജാറിലിട്ട ചേരുവകകളുമായി ഇവര്‍ യാത്ര ചെയ്യുന്നത്. വീഡിയോയുടെ അവസാനം നല്ല പേസ്റ്റായി മാറിയ ഗ്രീന്‍ ചട്‌നിയാണ് കാണിക്കുന്നത്.

   രസകരമായ ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കുഴികള്‍ ഇന്ത്യയിലെ ഒരു പ്രധാന പ്രശ്‌നമാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അടുത്തിടെ, റോഡുകളുടെയും കുഴികളുടെയും മോശം അവസ്ഥയിലേക്ക് അധികൃതരുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമത്തില്‍, ബെംഗളൂരുവിലെ അഞ്ജന്‍പുര നിവാസികള്‍ വെള്ളം നിറഞ്ഞ കുഴികളില്‍ നെല്‍ വിത്തുകള്‍ നട്ടിരുന്നു.   റോഡുകളിലെ കുഴികള്‍ കാരണം അപകടങ്ങള്‍ സംഭവിക്കുന്നത് രാജ്യത്ത് നിത്യസംഭവങ്ങളായി മാറിയിട്ട് വര്‍ഷങ്ങളായി. ദുര്‍ഘട റോഡുകള്‍ കൊണ്ടും, അധികൃതരുടെ അനാസ്ഥ കാരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആക്‌സിഡന്റുകള്‍ നടക്കാറുണ്ട്. ഇത്തരം അപകടം നിറഞ്ഞ ഒന്നാണ് കര്‍ണാടകയിലെ മൈസൂരിനടുത്തുള്ള എച്ച്.ഡി കോട്ടെ താലൂക്കിലെ ഒരു റോഡ്.


   മേദപൂര, കെ ബെലത്തൂര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് ചിക്കദേവമ്മ ക്ഷേത്രത്തിലേക്കുള്ള വഴി കൂടിയാണ്. കുണ്ടുകളും കുഴികളും നിറഞ്ഞ ഈ റോഡ് കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

   റോഡില്‍ അറ്റകുറ്റ പണികള്‍ നടത്തണം എന്ന ആവശ്യവുമായി പ്രദേശവാസികള്‍ നിരവധി തവണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആരും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്തതിനെ തുടര്‍ന്ന് അവര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എസ് ദുരേസ്വാമിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് എച്ച് ഡി കോട്ടെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ദുരേ സ്വാമിയും ഭാര്യയും ചേര്‍ന്ന് മൂന്ന് ലക്ഷത്തോളം രൂപ സംഭാവന നല്‍കുകയായിരുന്നു. രക്ഷാന സേവ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രതിനിധിയാണ് ദുരേസ്വാമിയുടെ ഭാര്യ ചന്ദ്രിക. പണം നല്‍കിയതിന് പുറമെ അറ്റകുറ്റപണികള്‍ നടത്തിയ തൊഴിലാളികളെ സഹായിക്കാനും ദുരേസ്വാമി മുന്നോട്ടുവന്നിട്ടുണ്ട്. കൈക്കോട്ടും കൈയില്‍ പിടിച്ച് റോഡിലെ കുഴികളടക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
   Published by:Jayashankar AV
   First published:
   )}