നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കൊറോണ' പൂച്ച പൈപ്പിനുള്ളിൽ ലോക്കായി; രക്ഷയായത് സിവിൽ ഡിഫൻസ് വോളണ്ടിയർ

  'കൊറോണ' പൂച്ച പൈപ്പിനുള്ളിൽ ലോക്കായി; രക്ഷയായത് സിവിൽ ഡിഫൻസ് വോളണ്ടിയർ

  കഴിഞ്ഞ ദിവസം കൊറോണ പൂച്ചയ്ക്ക് ഒരു അമളി പറ്റി. വിജയലക്ഷ്മിയുടെ വീട്ടുമുറ്റത്ത് കിടന്ന  ഒരു ചെറിയ കഷണം പിവിസി പൈപ്പിലൂടെ നൂഴ്ന്ന് കയറാൻ ശ്രമിച്ചതാ. 

  cat pipe

  cat pipe

  • Share this:
  പാലക്കാട്: കൊല്ലങ്കോട്ട് ലോക്ക് ഡൗൺ കാലത്ത് ജനിച്ച കൊറോണ പൂച്ച പൈപ്പിനുള്ളിൽ അകപ്പെട്ടു. എത്രയൊക്കെ ശ്രമിച്ചിട്ടും പൂച്ചയെ പുറത്തെടുക്കാനുള്ള ശ്രമം വിഫലമായി ഒടുവിൽ ഫയർഫോഴ്സിന് കീഴിലെ സിവിൽ ഡിഫൻസ് വോളണ്ടിയർ പ്രശാന്ത് എത്തിയാണ് പൂച്ചയെ പൈപ്പിനുള്ളിൽനിന്ന് രക്ഷപെടുത്തിയത്.

  കൊല്ലങ്കോട് സ്വദേശി വിജയലക്ഷ്മിയുടെ വീട്ടിൽ ഏപ്രിൽ 15ന് തള്ള പൂച്ച മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു. ലോക്ക് ഡൗൺ കാലത്ത് പിറന്ന കുഞ്ഞുങ്ങൾക്ക്  വിജയലക്ഷ്മിയുടെ മകൾ ലക്ഷ്മി മൂന്നിനും പേരിട്ടു- കൊറോണ, കോവിഡ്, കർഫ്യൂ. കഴിഞ്ഞ ദിവസം കൊറോണ പൂച്ചയ്ക്ക് ഒരു അമളി പറ്റി. വിജയലക്ഷ്മിയുടെ വീട്ടുമുറ്റത്ത് കിടന്ന  ഒരു ചെറിയ കഷണം പിവിസി പൈപ്പിലൂടെ നൂഴ്ന്ന് കയറാൻ ശ്രമിച്ചതാ. പക്ഷേ തല പുറത്തെത്തിയപ്പോൾ ഉടൽ പൈപ്പിനുള്ളിൽ കുടുങ്ങി.

  ആകെ പുലിവാലായി. പഠിച്ച പണി പതിനെട്ടും നോക്കി. ഒരു രക്ഷയുമില്ല. ഒടുവിൽ വിവരം അറിഞ്ഞ് ഫയർഫോഴ്സിന് കീഴിലെ സിവിൽ ഡിഫൻസ് വളണ്ടിയർ പ്രശാന്ത് എത്തി. ആക്സോ ബ്ലേഡ് കൊണ്ട്. മെല്ലെ പൈപ്പ് മുറിച്ചു മാറ്റി. ഒടുവിൽ പൂച്ചയെ നോവിക്കാതെ പൈപ്പ് കീറി അതീവ ശ്രദ്ധയോടെ  രക്ഷപ്പെടുത്തി.


  TRENDING:
  കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]എന്തായാലും  ജീവൻ തിരിച്ചു കിട്ടിയ പൂച്ച പൈപ്പിനുള്ളിൽ കയറാൻ തോന്നിയ നിമിഷത്തെ ശപിച്ചിട്ടുണ്ടാവും.

  First published:
  )}