ന്യുയോർക്ക്: കൊറോണ ഭയന്ന് കൊറോണ സമ്മേളനം റദ്ദാക്കി അമേരിക്കയിലെ കൗൺസിൽ ഫോർ ഫേറിൻ റിലേഷൻസ്. 'കൊറോണ കാലത്തെ വ്യവസായം' എന്ന വിഷയത്തിൽ വെള്ളിയാഴ്ച നടത്താനിരുന്ന സമ്മേളനമാണ് റദ്ദാക്കിയത്. ഇതുകൂടാതെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 11 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ഫോറിൻ റിലേഷൻസ് അറിയിച്ചിട്ടുണ്ട്.
കോവിഡ് പടരുന്നതിനെ തുടർന്ന് ഓട്ടോ ഷോ ഉൾപ്പെടെ നിരവധി പരിപാടികളും അമേരിക്കയിൽ റദ്ദാക്കിയിട്ടുണ്ട്. ഗ്രേറ്റർ ന്യുയോർക്ക് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കാർ ഷോ ഓഗസ്റ്റിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.