• HOME
 • »
 • NEWS
 • »
 • buzz
 • »
 • ബ്രേക്ക്അപ്പ് വിവാഹേതര ബന്ധങ്ങളിൽ വരെ; കൗൺസിലർ പറയുന്നു

ബ്രേക്ക്അപ്പ് വിവാഹേതര ബന്ധങ്ങളിൽ വരെ; കൗൺസിലർ പറയുന്നു

Counsellor Kala Mohan on break up in extra-marital affairs | ബന്ധങ്ങളിലെ വിള്ളൽ ആയ ബ്രേക്ക്അപ്പ് വിവാഹിതരുടെയും, പ്രണയിക്കുന്നവരുടെയും ഇടയിൽ മാത്രമല്ല, വിവാഹേതര ബന്ധങ്ങളിലും കടന്നു കൂടുന്നു. കാരണവും പ്രതിവിധിയും എന്ത്?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  വിവാഹ, പ്രണയ ബന്ധങ്ങൾ തകരുമ്പോൾ അടുത്തിടെയായി കേൾക്കുന്ന വാക്കാണ് ബ്രേക്ക്അപ്പ് എന്നത്. വിവാഹിതരിൽ ഇത് വിവാഹ മോചനം എന്ന വാക്ക് കൊണ്ടാണ് പലപ്പോഴും അറിയപ്പെടുക. എന്നാൽ ബന്ധങ്ങളിലെ വേദനാജനകമായ ഈ വിള്ളലിന്റെ പരിധി ദിനംപ്രതി കൂടുന്നതായാണ് കാണുന്നത്. വിവാഹത്തിലും, പ്രണയത്തിലും മാത്രമല്ല വിവാഹേതര ബന്ധങ്ങളിലും ബ്രേക്ക്അപ്പ് കടന്നു കൂടുന്നതായി കൗൺസിലർ കലാ മോഹൻ അഭിപ്രായപ്പെടുന്നു. ഇത് വിവരിക്കുന്ന കലയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്.

  Breakup എന്ന വാക്ക് അടുത്തിടെ ആണല്ലോ കൂടുന്നത്..
  അതിപ്പോ വിവാഹം കഴിക്കാത്ത പിള്ളേരുടെ ജീവിതം മുതൽ വിവാഹം കഴിഞ്ഞവരുടെ വിവാഹേതര ബന്ധങ്ങളിൽ വരെ കേൾക്കുന്നുണ്ട്..
  വിവാഹജീവിതത്തിലെ ഡിവോഴ്സ് മറ്റൊന്നാണ്..
  Breakup എന്നു അവിടെ പറയില്ല..

  Breakup !!!
  വല്ലാത്ത അവസ്ഥ ആണത്..
  പ്രളയജലം വന്നു എല്ലായിടവും മൂടുന്നത് പോലെ..
  അതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾ വരെ, ഒരുപാട് വഴക്കുകൾ ഉണ്ടെങ്കിലും പ്രിയപ്പെട്ട ആരോ കൂടെ ഉണ്ടായിരുന്നു..
  വെറും ഒരാൾ അല്ല..
  ശ്വാസമായിരുന്ന ഒരാൾ..
  ഒന്ന് മിണ്ടിയില്ല എങ്കിൽ, കണ്ടില്ല എങ്കിൽ പ്രാണൻ പിടഞ്ഞു പോകും എന്നു തോന്നിയ ഒരാൾ..
  ഭൂമിയിൽ എന്തെന്ത് മാറ്റങ്ങൾ സംഭവിക്കുന്നു എന്നറിയാതെ, ആ ഒരൊറ്റ വ്യക്തിയിൽ തന്നെ അർപ്പിച്ച മനസ്സിൽ നടക്കുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും വിവരണാതീതമാണ്..
  അവിടെ പ്രായമില്ല..
  കൗൺസിലർ ആയ എനിക്ക് മുന്നില് 56 വയസ്സ് വരെ ഉള്ള വ്യക്തികൾ ഉണ്ട്..
  അവരുടെ പ്രണയചാപല്യങ്ങൾ, കുമാരീകുമാരന്മാരുടെ പോലെ, ല്ലേൽ അതിലും മേലെ ആഹ്ലാദകരമാണ്..
  സത്യത്തിൽ സന്തോഷം തോന്നാറുണ്ട്..
  പ്രണയം, ആണല്ലോ ഇവരുടെ വിശേഷം..
  അതു കേൾക്കാൻ ഭാഗ്യം എനിക്കുണ്ടല്ലോ..

  Breakup എന്നത് ശെരിക്കും ഉൾകൊള്ളാൻ പറ്റുന്ന ഒന്നല്ല..
  പക്ഷെ, അതൊരു യാഥാർഥ്യം ആണ്‌.. അല്ലേ?
  ഒന്നുകിൽ ആത്മഹത്യ ചെയ്യാം..( ക്ഷമിക്കുക, ചിലപ്പോൾ പറയാൻ തോന്നും )
  അല്ലേൽ പിടിച്ചു കേറാം..
  ചത്തതിന് സമം ജീവിക്കരുത്..
  വെറുതെ ഇരുന്നു ആലോചിക്കരുത് എന്നതാണ് ആദ്യത്തെ കാര്യം..
  ഇഷ്‌ടമുള്ള എന്തെങ്കിലും ചെയ്യുക..
  വിശ്വാസം ഉള്ള ആരോടെങ്കിലും സംസാരിക്കുക..
  മനസ്സിലുള്ളത് എഴുതി തീർക്കുക..
  അതിനൊന്നും പറ്റുന്നില്ല, എങ്കിൽ, ഒരു ഡോക്ടർ നെ കണ്ടു stress കുറയ്ക്കാൻ മരുന്ന് കഴിക്കണം..
  സ്ത്രീ ആണേലും പുരുഷൻ ആണേലും, breakup ന്റെ പേരിൽ മദ്യം കഴിക്കരുത് എന്നൊരു അപേക്ഷ..
  സന്തോഷത്തോടെ ഇരിക്കുമ്പോൾ കഴിച്ചോളൂ..
  ദുഃഖങ്ങൾ മാറ്റാൻ മദ്യം ഒരു മരുന്ന് അല്ല..
  നമുക്കുള്ളത് ആണേൽ, അതു എവടെ പോയാലും തിരിച്ചെത്തും..
  അതല്ല എങ്കിൽ, അതു നമ്മുടേതല്ല..
  പിടിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല സ്നേഹം..
  അതിങ്ങനെ ഒഴുകി വരണം..
  വന്നു കഴിയുമ്പോ, കണ്ണുകളിൽ അതങ്ങനെ തിളങ്ങും..
  ആ പ്രസരിപ്പ് ഇല്ലാ എങ്കിൽ അതു പ്രണയമല്ല..
  മറ്റെന്തോ ആണ്..
  പൊയ്ക്കോട്ടേ..
  പിടിച്ചു വെയ്‌ക്കേണ്ട...
  ആരും ഇല്ലാ എങ്കിലും എല്ലാവരും ജീവിക്കും..  ഈ അടുത്ത് എന്റെ അടുത്ത് വന്നത് ഒരു ആൺകുട്ടി ആയിരുന്നു..
  ആറു മാസത്തെ പ്രണയത്തിനു ശേഷം അവൻ breakup എന്ന അവസ്ഥയിൽ എത്തി..
  "ക്യാമിലൂടെ ഞങ്ങൾ പരസ്പരം കണ്ടു.. exposed ആയി.. അവൾക്കു എങ്ങനെ എന്നിട്ടും മറ്റൊരാളെ എനിക്ക് പകരം സ്വീകരിക്കാൻ പറ്റുന്നു?
  Breakup നെ ക്കാൾ അവനു സങ്കടം, കാമുകിക്ക് ഉണ്ടായ പുതിയ ബന്ധമാണ്..
  ഉപേക്ഷിക്കപ്പെടുന്ന അനുഭവം വളരെ ഏറെ പൊള്ളുന്ന ഒന്നാണ്..
  പക്ഷെ, ഒരാൾക്ക് നമ്മെ വേണ്ട എങ്കിൽ, എന്തിന്റെ പേരിൽ നമ്മൾ അവരെ പിടിച്ചു വെയ്ക്കാൻ ശ്രമിക്കണം?
  എന്തിനു നമ്മുടെ ആത്മാഭിമാനം കളയണം?
  വേദന അങ്ങേയറ്റമാണ്..
  മുറിവ് ഉണങ്ങാൻ ഏറെ സമയം എടുക്കും ചിലപ്പോൾ..
  എന്നിരുന്നാലും, ജീവിതം തീർന്നു എന്നു തോന്നുന്ന ആ ഇടത്ത് നിന്നും എഴുന്നേറ്റാൽ ഉണ്ടല്ലോ..
  പിന്നെ തോൽക്കില്ല..
  ജീവിതം ഒന്നേയുള്ളു..
  ഓഷോ പറഞ്ഞത് പോലെ, മഴ നനഞ്ഞ ഒരാൾക്കേ മഴയെ കുറിച്ച് കവിത എഴുതാനാകു.. 
  അത് കൊണ്ട് തന്നെ
  ഒന്ന് കൂടി അടിവര ഇടുന്നു,
  ആരുമില്ല എങ്കിലും എല്ലാവരും ജീവിക്കും...

  First published: