നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അബദ്ധവശാൽ പെയിന്റിങ് കേടുവരുത്തി സിയോളിലെ ദമ്പതികൾ; നശിച്ചത് 3 കോടി വിലവരുന്ന കലാസൃഷ്ടി

  അബദ്ധവശാൽ പെയിന്റിങ് കേടുവരുത്തി സിയോളിലെ ദമ്പതികൾ; നശിച്ചത് 3 കോടി വിലവരുന്ന കലാസൃഷ്ടി

  അമേരിക്കൻ ഗ്രാഫിറ്റി കലാകാരനായ ജോൺ വണിന്റെ കലാസൃഷ്ടികൾ കേടുവരുത്തിയെന്ന് ദക്ഷിണ കൊറിയൻ ദമ്പതികൾക്കെതിരെ ആരോപണം

  • Share this:
   അമേരിക്കൻ ഗ്രാഫിറ്റി കലാകാരനായ ജോൺ വണിന്റെ കലാസൃഷ്ടികൾ കേടുവരുത്തിയെന്ന് ദക്ഷിണ കൊറിയൻ ദമ്പതികൾക്കെതിരെ ആരോപണം. പങ്കാളിത്തകലയുടെ ഭാഗമായി ആ ചിത്രത്തിന് മേലെ പെയിന്റ് ചെയ്യാൻ തങ്ങൾക്ക് അനുവാദമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിച്ചതാണ് സംഭവിത്തിനിടയാക്കിയത് എന്ന് ദമ്പതികൾ വിശദീകരിച്ചതായി എക്സിബിഷന്റെ തലവൻ വെള്ളിയാഴ്ച അറിയിച്ചു. 240 സെന്റിമീറ്റർ ഉയരവും 700 സെന്റിമീറ്റർ വീതിയുമുള്ള പെയിന്റിങിന് ഏതാണ്ട് 50,000 ഡോളർ വില വരുമെന്നാണ് കണക്കുകൂട്ടൽ. 2016-ൽ സിയോളിലെ ജനക്കൂട്ടത്തിന് മുമ്പിൽ വെച്ച് ജോൺ വൺ വരച്ച ചിത്രമാണ് അത്.

   ചിത്രത്തോടൊപ്പം അത് വരയ്ക്കാനുപയോഗിച്ച പെയിന്റ് ക്യാനുകളും ബ്രഷുകളും ലോട്ടെവേൾഡ് മാളിലേക്ക് മാറ്റിയിരുന്നു. ഈ കലാസൃഷ്ടിയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന പെയിന്റ് ക്യാനുകളും ബ്രഷുകളും പെയിന്റിങിന് മുന്നിലായി പ്രദർശനത്തിന് വെയ്ക്കുകയും ചെയ്തിരുന്നു. അതാവാം ദമ്പതികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്.

   എക്സിബിഷൻ ജീവനക്കാർ പറയുന്നതനുസരിച്ച് ഞായറാഴ്ച ഒരു യുവാവും യുവതിയും പെയിന്റിങ്ങിന് മുന്നിൽ വെച്ചിരുന്ന പെയിന്റിൽ നിന്ന് അൽപ്പം എടുക്കുകയുംഅത് പെയിന്റിങിന് മുകളിലായി പുരട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സി സി ടി വി ക്യാമറകൾ പകർത്തിയിട്ടുണ്ട്.

   എക്സിബിഷൻ നടക്കുന്ന ലോട്ടെവേൾഡ് മാളിൽ നിന്ന് ആ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അവരെ പിന്നീട് വിട്ടയച്ചെന്ന് എക്സിബിഷന്റെ തലവൻ കാങ്വൂക്ക് അറിയിച്ചു. ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടായത് തികച്ചും നിഷ്കളങ്കമായ അബദ്ധമാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടെന്നും അതുകൊണ്ട് അവർക്കെതിരെ നിയമപരമായി പരാതി നൽകാനുള്ള തീരുമാനത്തിൽ നിന്നും പുറകോട്ട് പോവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   "പങ്കാളിത്തകലയുടെ സ്വഭാവം അനുസരിച്ച് ആ പെയിന്റിങിൽ തങ്ങൾക്കും പെയിന്റ് ചെയ്യാമെന്ന തെറ്റിദ്ധാരണ മൂലമുണ്ടായ അബദ്ധമായിരുന്നു അത്. പെയിന്റിങിന്റെ ഉടമയായ ജോൺ വണുമായി ആ കലാസൃഷ്ടി ഇനിയെങ്ങനെ വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് ഞങ്ങൾ ചർച്ച നടത്തുകയാണ്", കാങ്വൂക്ക്പറഞ്ഞു.

   ഈ സംഭവത്തിന് ശേഷം അധികൃതർ ആ പെയിന്റിങിന് മുന്നിലായി ഒരു കമ്പിവേലി കെട്ടുകയും'ഇത് തൊടരുത്' എന്ന നിർദ്ദേശം നൽകുന്ന സൈൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

   നിരവധി സന്ദർശകരാണ് ഇപ്പോൾ കേടുപാടുകൾ സംഭവിച്ച ഈ കലാസൃഷ്ടിയുടെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം ചിത്ര പ്രദർശനത്തെക്കുറിച്ച് കൂടുതൽ ആളുകൾ അറിയുകയും സന്ദർശകരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിക്കുന്നു.

   ഈ പെയിന്റിങിന്റെ ഉടമയായ ചിത്രകാരൻ ജോൺ വണിന്റെപൂർണ നാമം ജോൺ ആൻഡ്രൂ പെരെല്ലോ എന്നാണ്. ന്യൂയോർക്കിൽ ജനിച്ച ഈ കലാകാരൻ ഇപ്പോൾ പാരീസിലാണ് ജീവിക്കുന്നത്. 2016-ൽ അദ്ദേഹം വരച്ച ഈ പെയിന്റിങിന് 'അൺടൈറ്റിൽഡ്' എന്നാണ് പേര് നൽകിയിട്ടുള്ളത്.

   Keywords: Graffiti Artist, South Korea, Seoul, Painting, artwork destroyed, ഗ്രാഫിറ്റികലാകാരൻ, സൗത്ത്കൊറിയ, സിയോൾ, പെയിന്റിങ്
   Published by:user_57
   First published:
   )}