നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Private Jet for Dog | ദത്തെടുത്ത നായയെ ക്രിസ്മസിന് മുമ്പ് വീട്ടിലെത്തിക്കാൻ സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കി ദമ്പതികള്‍

  Private Jet for Dog | ദത്തെടുത്ത നായയെ ക്രിസ്മസിന് മുമ്പ് വീട്ടിലെത്തിക്കാൻ സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കി ദമ്പതികള്‍

  ബാലിയിലെ തെരുവ് നായയായ മഞ്ച്കിനെ ആണ് ക്രിസ്തുമസ് സമയത്ത് വീട്ടിലേക്കെത്തിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്.

  • Share this:
   ഓസ്ട്രേലിയന്‍ ദമ്പതികള്‍ (australian couple) ന്യൂസിലാന്‍ഡില്‍ (new zealand) നിന്ന് തങ്ങളുടെ നായയെ (dog) വീട്ടിലേക്ക് എത്തിക്കാന്‍ പതിനായിരക്കണക്കിന് ഡോളര്‍ ചെലവാക്കി ഒരു സ്വകാര്യ ജെറ്റ് (private jet) വാടകയ്‌ക്കെടുത്തു.

   ബാലിയിലെ തെരുവ് നായയായ മഞ്ച്കിനെ ആണ് ക്രിസ്തുമസ് സമയത്ത് വീട്ടിലേക്കെത്തിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. കോവിഡ് അതിര്‍ത്തി നിയമങ്ങളും വിമാനങ്ങളുടെ തടസ്സങ്ങളും കാരണം ഓസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റിലുള്ള ഉടമയടെ വീട്ടിലേക്ക് പോകാനാവാതെ ന്യൂസിലാന്‍ഡില്‍ കുടുങ്ങിയിരിക്കുകയാണ് ഈ നായ.

   മഞ്ച്കിനെയും യുവതിയുടെ പ്രതിശ്രുത വരന്‍ ഡേവിഡ് ഡെയ്ന്‍സിനെയും കഴിഞ്ഞ അഞ്ച് മാസമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് ഇരുവര്‍ക്കും ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്ക് 45,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവാക്കി ഒരു സ്വകാര്യ ജെറ്റ് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ഉടമ താഷ് കോര്‍ബിന്‍ പറഞ്ഞു. പണമല്ല വിഷയമെന്നും, അവരെ ആര്‍ക്കാണ് ക്രിസ്മസിനു മുമ്പ് വീട്ടിലെത്തിക്കാന്‍ കഴിയുക എന്നതാണ് കാര്യമെന്നും ഉടമ പറയുന്നു.

   'ക്രിസ്മസ് ഞങ്ങള്‍ക്ക് വലിയ ആഘോഷമാണ്. ക്രിസ്മസിനെ എല്ലാവരും ഒത്തുകൂടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' താഷ് കോര്‍ബിന്‍ പറഞ്ഞു.

   ന്യൂസിലാന്റിലെ സൗത്ത് ഐലന്‍ഡിനും സണ്‍ഷൈന്‍ തീരത്തിനടുത്തുള്ള വിമാനത്താവളങ്ങള്‍ക്കും ഇടയില്‍ കുറച്ച് വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ എന്നതാണ് മഹാമാരിയുമായി ബന്ധപ്പെട്ട യാത്രാ തടസ്സം. നിലവില്‍ വൈറസ് ബാധയുള്ള ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലൂടെ യാത്ര ചെയ്ത്, രണ്ടാഴ്ചത്തെ ക്വാറന്റീനിനു ശേഷം ഡെയ്‌നിനെ എത്തിക്കും.

   യാത്രക്കാരെ റിക്രൂട്ട് ചെയ്ത്, ബാക്കിയുള്ള നാല് സീറ്റുകള്‍ മറ്റ് യാത്രക്കാര്‍ക്ക് വില്‍ക്കുമ്പോള്‍ ജെറ്റ് ബില്ലിന്റെ പകുതി നല്‍കിയാല്‍ മതിയെന്നും അല്ലെങ്കില്‍ മറ്റൊരു സ്വകാര്യ ചാര്‍ട്ടറില്‍ യാത്ര ഒരുക്കാമെന്നുമാണ് ദമ്പതികളുടെ പ്രതീക്ഷ. അവരുടെ പദ്ധതി വിജയിക്കുകയാണെങ്കില്‍, ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ നിന്ന് മഞ്ച്കിന്‍ എന്ന നായക്കുട്ടിയെ ദത്തെടുക്കാനുള്ള അഞ്ച് വര്‍ഷത്തെ യാത്രയുടെ അവസാന ഘട്ടമാകും ഇത്.

   വളര്‍ത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശനമായ നിയമങ്ങളുള്ള ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, നായ വിവിധ വളര്‍ത്തു കുടുംബങ്ങളിലായി മൂന്ന് വര്‍ഷം സിംഗപ്പൂരില്‍ ചെലവഴിച്ചുവെന്ന് കോര്‍ബിന്‍ പറഞ്ഞു. 2019ല്‍ രാജ്യം മഞ്ച്കിനെ സ്വീകരിച്ചപ്പോള്‍ അവളും ഡെയ്നും ന്യൂസിലാന്‍ഡിലേക്ക് താമസം മാറി. നായയുടെ പ്രവേശനം ഓസ്ട്രേലിയ അംഗീകരിക്കുന്നതു വരെ താല്‍ക്കാലികമായി അവിടെ തുടരാമെന്ന പ്രതീക്ഷയിലായിരുന്നു താമസം മാറിയത്.

   എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള പച്ചക്കൊടിയ്ക്കായി ഡെയ്ന്‍സ് കാത്തിരുന്നപ്പോള്‍, കോര്‍ബിന്‍ മെഡിക്കല്‍ കാരണങ്ങളാല്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങി. നായയെ വീട്ടിലെത്തിക്കാനുള്ള മുഴുവന്‍ പ്രക്രിയയ്ക്കും ധാരാളം പണം ചിലവാക്കി. അതുകൊണ്ടുതന്നെ കോര്‍ബിന്‍ മഞ്ച്കിനെ 'മില്യണ്‍ ഡോളര്‍ മഞ്ച്കിന്‍' എന്നാണ് സോഷ്യല്‍ മീഡിയയില്‍ നാമകരണം ചെയ്തത്.

   മൂന്ന് വര്‍ഷം മുമ്പ് ചിലവായ തുക 40,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആയപ്പോള്‍ പണം കണക്കാക്കുന്നത് നിര്‍ത്തിയെന്നും അവള്‍ പറയുന്നു. 'ഈ പ്രക്രിയയുടെ തുടക്കത്തില്‍, ഇത്രയധികം ചിലവുണ്ടാകുമെന്നോ ഇത്രയും സമയമെടുക്കുമെന്നോ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 10,000 ഓസ്ട്രേലിയന്‍ ഡോളര്‍ ആകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു' അവള്‍ കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published:
   )}