നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'അതിഥികൾ സദ്യകഴിച്ചാൽ മാത്രം പോരാ പാത്രങ്ങളും കഴുകണം' വിവാഹച്ചെലവ് കുറയ്ക്കാൻ നവദമ്പതികളുടെ ആശയം

  'അതിഥികൾ സദ്യകഴിച്ചാൽ മാത്രം പോരാ പാത്രങ്ങളും കഴുകണം' വിവാഹച്ചെലവ് കുറയ്ക്കാൻ നവദമ്പതികളുടെ ആശയം

  യുവതിയും മറ്റ് ഒമ്പത് അതിഥികളും ചേര്‍ന്ന് പാത്രങ്ങൾ വൃത്തിയാക്കാൻ തുടങ്ങി, നൃത്തവും കേക്ക് കട്ടിംഗും പാവങ്ങൾക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹോട്ടലുകളിലും മറ്റും ആഹാരം കഴിച്ച ശേഷം കാശു കൊടുത്തില്ലെങ്കിൽ അരിയാട്ടിക്കുകയോ പാത്രം കഴുകിക്കുകയോ ചെയ്ത ശേഷമേ പുറത്തു വിടാറുള്ളൂ എന്ന് നാം കേട്ടിട്ടുണ്ട്. ഇവിടെ ഈ വിവാഹവേദിയിലും സംഭവം ഏതാണ്ട് അങ്ങനെ തന്നെയാണ് കലാശിച്ചത്. ആർഭാടപൂർണമായ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അതിഥികൾക്ക് അവസാനം പാത്രം കഴുകേണ്ടി വന്നു. വാര്‍ത്ത വരുന്നത് അമേരിക്കയില്‍ നിന്നാണ്‌.

   ഒരു വിവാഹദിനം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. മാത്രമല്ല ഇത് അവിസ്മരണീയമാക്കുന്നതിന് ആളുകൾ ഒരു കുറവും വരുത്താറില്ല. എല്ലാം തികഞ്ഞ കല്യാണം നടത്താൻ, ആളുകൾ ചില സമയങ്ങളിൽ അവര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറത്തേക്ക് പോകുകയും ചെയ്യും. ഇക്കാര്യം വേദി, ഭക്ഷണം, പാനീയങ്ങൾ, വസ്ത്രങ്ങൾ എന്നിവ മുതല്‍ എല്ലാ കാര്യങ്ങളിലും ബാധിക്കാറുണ്ട്.
   എന്നിരുന്നാലും, നിങ്ങൾ പരിധിവിട്ട് മുന്നോട്ടു പോകുകയാണെങ്കിൽ, കാര്യങ്ങൾ പ്രശ്‌നമാണ്. അത്തരം ഒരു വിവാഹത്തിലാണ്‌ അതിഥികൾക്ക് പാത്രങ്ങൾ വൃത്തിയാക്കേണ്ടി വന്നത്. വേദിയിൽ വളരെയധികം കാശ് 'പൊടിച്ചതിന്' ശേഷം ദമ്പതികൾക്ക് ബജറ്റ് കുറക്കേണ്ടി വന്നതിനാലാണ് ഈ ദയനീയാവസ്ഥയിലേക്ക് പോകേണ്ടി വന്നത്.   ഈ വിചിത്രമായ വിവാഹ കഥ വിവരിക്കുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റിൽ ഒരു അമേരിക്കൻ യുവതിയാണ്‌ തന്റെ ബന്ധുവിന്റെ വിവാഹ പാർട്ടിയിലെ ഈ കദന കഥ വിവരിക്കുന്നത്. ദമ്പതികളുടെ വിവാഹ വേദിയാകട്ടെ വധുവിന്റെ മനോഹരമായ വിവാഹ ഗൗണാകട്ടെ, കാര്യങ്ങളൊക്കെ അതിഗംഭീരമായിരുന്നു. എല്ലാം മികച്ചതായി എല്ലാവര്‍ക്കും തോന്നി. ഭക്ഷണം മുതൽ അലങ്കാരം വരെ എല്ലാം 'അടിപൊളി' തന്നെയായിരുന്നു, പക്ഷേ, പിന്നീട് നടന്നത്, ഈ കല്യാണത്തെ അവര്‍ക്ക് ഒരു കാളരാത്രിയാക്കി മാറ്റി.

   മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

   ഭർത്താവിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോയ സ്ത്രീ സ്വയം ഒരു പ്ലേറ്റില്‍ ആഹാരം എടുക്കുകയും അത് ആസ്വദിക്കാൻ മേശയ്ക്കരികില്‍ ഇരിക്കുകയും ചെയ്തു. അവളുടെ ഭര്‍ത്താവാകട്ടെ, കിട്ടിയത് തട്ടി വിടുന്നതിനു മുമ്പ്, വാഷ്‌റൂമിലേക്കൊന്നു പോയി. അയാളും അവളോടൊപ്പം ചേരേണ്ടതായിരുന്നു. അയാള്‍ മടങ്ങി എത്തിയപ്പോഴേക്കും ഭക്ഷണമെല്ലാം തീര്‍ന്നിരുന്നു.

   അതിഥികളില്‍ മുഴുവൻ പേർക്കും ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ഭക്ഷണത്തിനായി കരുതിയിരുന്ന നല്ല വിഭവങ്ങളെല്ലാം ദമ്പതികൾക്ക് ഉപേക്ഷിക്കേണ്ടിയും വന്നു. വിവാഹത്തിന് ഉദാരമായി ചെലവഴിച്ചതു കൊണ്ടാണ് ഇരുവർക്കും ചെലവ് ചുരുക്കേണ്ടിവന്നത്.

   കൂടാതെ, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ദമ്പതികൾ കാറ്ററർമാനെ ഒഴിവാക്കാനും തീരുമാനിക്കുകയായിരുന്നു. സുഹൃത്തായ പാചകക്കാരൻ മാത്രമാണ് അവരെ സഹായിക്കാൻ ഉണ്ടായിരുന്നത്.

   അത്താഴത്തിന് ശേഷം അതിഥി ആയെത്തിയ സ്ത്രീയും ഭര്‍ത്താവും റിസപ്ഷനിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങി ഇരിക്കുമ്പോൾ അവിടുത്തെ കാര്യസ്ഥൻ ഇരുവരോടും അടുക്കളയിലേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു. അവര്‍ അവിടെ കിടക്കുന്ന കഴുകാത്ത പാത്രങ്ങളുടെ കൂമ്പാരം വൃത്തിയാക്കാൻ സഹായിക്കാൻ അവരോട് ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫ് കാറ്ററിംഗ് ക്രമീകരണത്തിന്റെ ഭാഗമായി, പാത്രങ്ങൾ വാടകയ്‌ക്കെടുക്കുകയും അവ വൃത്തിയാക്കി നല്‍കുകയും വേണം, അല്ലാത്തപക്ഷം, ദമ്പതികൾക്ക് അവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.

   യുവതിയും മറ്റ് ഒമ്പത് അതിഥികളും ചേര്‍ന്ന് പാത്രങ്ങൾ വൃത്തിയാക്കാൻ തുടങ്ങി, നൃത്തവും കേക്ക് കട്ടിംഗും പാവങ്ങൾക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു. എന്നിരുന്നാലും, എല്ലാവർക്കും വേണ്ടത്ര കേക്ക് ഇല്ലാത്തതിനാൽ അതെല്ലാവര്‍ക്കും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയേണ്ടി വരാത്തതു മിച്ചം. കഷ്ടമെന്നല്ലാതെ എന്തു പറയാൻ!
   Published by:Joys Joy
   First published:
   )}