• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | വിവാഹച്ചെലവ് 23 ലക്ഷം; സമ്മാനം വേണ്ട സംഭാവന മതിയെന്ന് വധൂവരന്മാര്‍

Wedding | വിവാഹച്ചെലവ് 23 ലക്ഷം; സമ്മാനം വേണ്ട സംഭാവന മതിയെന്ന് വധൂവരന്മാര്‍

സമ്മാനങ്ങള്‍ക്ക് പകരം സംഭാവന ആവശ്യപ്പെട്ടുകൊണ്ട് ചെലവിനുള്ള പണം കണ്ടെത്തുന്ന ഒരു വിവാഹത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ് വെഡ്ഡിംഗ് ഷെയിമിംഗ് എന്ന റെഡ്ഡിറ്റ് പേജില്‍.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    വിവാഹം (wedding) പൊതുവെ വളരെ ചെലവുള്ള പരിപാടിയാണ്. നല്ലൊരു വിവാഹ പാര്‍ട്ടി (wedding party) നടത്തണമെങ്കില്‍ ഭക്ഷണം, അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍ (wedding dress) തുടങ്ങിയവയ്ക്ക് പുറമെ ഫോട്ടോഗ്രാഫറിനും (photographer) നല്ലൊരു തുക നൽകേണ്ടി വരും. ഏറ്റവും വ്യത്യസ്തമായ രീതിയില്‍ തങ്ങളുടെ വിവാഹം നടത്താനാണ് ആളുകള്‍ ഇന്ന് ശ്രമിക്കുന്നത്. ഇതിനൊക്കെ ആവശ്യമായ പണം വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ കൂടി നല്‍കിയാല്‍ വധൂവരന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. സമ്മാനങ്ങള്‍ക്ക് പകരം സംഭാവന ആവശ്യപ്പെട്ടുകൊണ്ട് ചെലവിനുള്ള പണം കണ്ടെത്തുന്ന ഒരു വിവാഹത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ് വെഡ്ഡിംഗ് ഷെയിമിംഗ് എന്ന റെഡ്ഡിറ്റ് (reddit) പേജില്‍.

    'തന്റെ പരിചയക്കാരില്‍ ഒരാളുടെ ആഡംബര വിവാഹത്തിന് മുന്നോടിയായി ഒരു വിവാഹ രജിസ്ട്രിയാണ് അയച്ചിരിക്കുന്നത്. വധൂവരന്മാരില്‍ ഒരാള്‍ക്ക് മാത്രമേ ജോലിയുള്ളൂ. പക്ഷേ, ഏകദേശം 30,000 ഡോളര്‍ അതായത് 23 ലക്ഷം രൂപ വിവാഹച്ചെലവായി വരും എന്ന് തനിയ്ക്ക് മനസ്സിലാക്കാന്‍ സാധിച്ചു' ഇതാണ് പോസ്റ്റിലെ പരാമര്‍ശം. ഹണിമൂണ്‍ ഫണ്ട് അടക്കമുള്ള കാഷ് ഫണ്ടുകളെ സംബന്ധിച്ച് വിവാഹ രജിസ്ട്രിയില്‍ ഉണ്ട്. വിവാഹ സമ്മാനങ്ങള്‍ക്ക് പകരം ഈ ഫണ്ടുകളിലേയ്ക്ക് സംഭാവനകള്‍ നല്‍കണമെന്നാണ് വധൂവരന്മാരുടെ ആവശ്യം. വീഡിയോ ഗ്രാഫര്‍ക്കുള്ള പണം, വിവാഹ വസ്ത്രം മുതല്‍ മാനിക്യൂറും പെഡിക്യൂറും വരെ ചെയ്യാനുള്ള പണം എല്ലാം ഈ സംഭാവനകളിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്ന 125 അതിഥികള്‍ കുറഞ്ഞത് 125 ഡോളര്‍ വെച്ച് നല്‍കിയാല്‍ തന്നെ 19000 ഡോളര്‍ സംഭാവന ഇനത്തില്‍ ലഭിക്കുമെന്ന് പോസ്റ്റ് പങ്കുവെച്ച് റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. കോളേജ് പഠനം പോലും പൂര്‍ത്തിയാക്കാത്ത യുവാക്കളാണ് ഈ വിവാഹത്തില്‍ പങ്കെടുക്കുന്നത് എന്നതാണ് രസകരമായ കാര്യമെന്നും പോസ്റ്റില്‍ കുറിയ്ക്കുന്നു.

    അടുത്തിടെ നടന്ന മറ്റൊരു വിവാഹച്ചടങ്ങിനെ മേല്‍പ്പറഞ്ഞ വിവാഹവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. തന്റെ മറ്റൊരു പരിചയക്കാരുടെ ലളിതമായ വിവാഹ ചടങ്ങായിരുന്നു അത്. പങ്കെടുത്തവര്‍ വിലകുറഞ്ഞ പരിപാടിയായി വിലയിരുത്തിയെങ്കിലും വധൂവരന്മാര്‍ അവരുടെ ബഡ്ജറ്റിനുള്ളില്‍ നിന്ന് കൊണ്ട് വിവാഹം നടത്തിയെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. വിവാഹ സമ്മാനങ്ങള്‍ക്ക് പകരം ഫണ്ട് സമാഹരിക്കുന്നത് ഇപ്പോള്‍ സാധാരണയാണെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പാചക ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അടക്കമാണ് സംഭാവന ചോദിച്ചിരിക്കുന്നതെന്നും കമന്റില്‍ വിശദീകരിക്കുന്നു.

    ഭീമമായ തുകയാണ് പലപ്പോഴും വിവാഹത്തിനായി ചെലവഴിയ്ക്കാറുള്ളത്. താരവിവാഹങ്ങളുടെ ചുവട് പിടിച്ച് ട്രെന്‍ഡുകളും മാറിക്കൊണ്ട് ഇരിയ്ക്കുകയാണ്. ബ്രൂണെ സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം നടന്നത് അത്യാഡംബരപൂർവ്വമായിരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകളോടെയായിരുന്നു വിവാഹം. 1700ല്‍പ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളില്‍ അയ്യായിരം ആളുകള്‍ക്ക് ഒരുമിച്ച് പങ്കെടുക്കാം. രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണം അണിഞ്ഞുകൊണ്ടാണ് ഫദ്‌സില്ല വരനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്.
    Published by:Naveen
    First published: