• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'പ്രണയത്തിന്റെ ആഴം അളക്കുന്നു': വാലന്റൈ൯സ് ദിനത്തിൽ കൈകൾ ബന്ധിച്ച ഈ കമിതാക്കൾ വിവാഹം വരെ ചങ്ങല അഴിക്കില്ല

'പ്രണയത്തിന്റെ ആഴം അളക്കുന്നു': വാലന്റൈ൯സ് ദിനത്തിൽ കൈകൾ ബന്ധിച്ച ഈ കമിതാക്കൾ വിവാഹം വരെ ചങ്ങല അഴിക്കില്ല

24 മണിക്കൂറും ചങ്ങലയില്‍ ബന്ധിതരായതിനാല്‍ ഇരുവരും അല്‍പ്പം ക്ഷീണിതരാണ്. എന്നാല്‍ ഒരാള്‍ക്ക് തുണയായി മറ്റൊരാള്‍ എപ്പോഴും കൂടെയുണ്ടെന്ന് ഇരുവരും പറയുന്നു

Couple

Couple

 • Last Updated :
 • Share this:
  ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ചങ്ങല കൊണ്ട് കൈകള്‍ ബന്ധിതരാക്കിയ കമിതാക്കള്‍ ഇനി വിവാഹ ദിനത്തില്‍ മാത്രമേ ചങ്ങലയില്‍ നിന്ന് മോചിതരാകൂവെന്ന് വ്യക്തമാക്കി രംഗത്ത്. തങ്ങളുടെ സ്‌നേഹ ബന്ധത്തിന്റെ ആഴമളക്കാന്‍ കമിതാക്കള്‍ ഫെബ്രുവരി മുതല്‍ മൂന്ന് മാസത്തേക്ക് കൈകള്‍ പരസ്പരം ചങ്ങലയില്‍ ബന്ധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് മാസത്തിന് ശേഷവും വിവാഹം വരെ ഇതേ രീതിയില്‍ തുടരാനാണ് ഇരുവരുടെയും തീരുമാനം.

  ഉക്രെയ്‌നിലെ ഖാര്‍കിവിലെ വിക്ടോറിയ പുസ്റ്റോവിറ്റോവ (28), അലക്‌സാണ്ടര്‍ കുഡ്ലെ (33) എന്നിവരാണ് തങ്ങളുടെ സ്‌നേഹ ബന്ധത്തിന്റെ ആഴമളക്കാന്‍ വിചിത്രമായ തീരുമാനമെടുത്തത്. ഇങ്ങനെ ഒരു തീരുമാനത്തിന് മുമ്പ് ഇടയ്ക്കിടെ ബന്ധം അവസാനിപ്പിക്കണമെന്ന് തോന്നിയ കമിതാക്കള്‍ ചങ്ങലയില്‍ ബന്ധിതരായതോടെ കൂടുതല്‍ സ്‌നേഹത്തിലായി. അതുകൊണ്ട് തന്നെ വിവാഹം വരെ ചങ്ങലയില്‍ തുടരാനാണ് ഇരുവരുടെയും തീരുമാനം. എന്നാല്‍ വിവാഹം എന്നായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവാഹ നിശ്ചയം പോലും ഇതുവരെ നടത്തിയിട്ടില്ല.

  Also Read-'ഇങ്ങേര് ശരിക്കും ഐ ഐ ടിയിൽ പഠിച്ചിട്ടുണ്ടോ?'; സിംഗപൂർ വേരിയന്റ് പരാമർശത്തിൽ കെജ്‌രിവാളിനെ ട്രോളി സോഷ്യൽ മീഡിയ

  ചങ്ങല വെല്‍ഡ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നതാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേര്‍പെടുത്താവുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചങ്ങലയില്‍ ബന്ധിതരായതോടെ ഇരുവരും പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇവയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് സിപ്പുകളുണ്ട്. ഇതുവഴി ഒരു കൈ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ വസ്ത്രം ധരിക്കാനും നീക്കം ചെയ്യാനും സാധിക്കും. എന്നാല്‍ പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോഴാണ് പലപ്പോഴും ഇരുവര്‍ക്കും ബുദ്ധിമുട്ട് നേരിടാറുള്ളത്. വിക്ടോറിയ അലക്‌സാണ്ടറിനെ ലേഡീസ് വാഷ്റൂമിലേക്ക് കൊണ്ടുപോകുന്നത് മറ്റ് സ്ത്രീകള്‍ക്ക് അരോചകമായി മാറാറുണ്ട്.

  അലക്‌സാണ്ടര്‍ ഒരു കാര്‍ സെയില്‍സ്മാനായാണ് ജോലി ചെയ്യുന്നത്. ജോലി സമയത്ത് വിക്ടോറിയയും അലക്‌സാണ്ടറിനൊപ്പമുണ്ടാകും. എന്നാല്‍ വിക്ടോറിയയുടെ ജോലി കൃത്രിമ കണ്‍പീലികള്‍ ഉണ്ടാക്കി നല്‍കുകയാണ്. അലക്‌സാണ്ടറുമായി ചങ്ങലയില്‍ ബന്ധിതരായിരിക്കുന്നത് വിക്ടോറിയയുടെ ജോലിയെ ബാധിക്കാറുണ്ട്. തന്റെ പങ്കാളി തനിയ്‌ക്കൊപ്പം അടുത്ത് തന്നെ നില്‍ക്കുന്നത് ക്ലയിന്റ്‌സിന് ഇഷ്ടപ്പെടാറില്ല.

  Also Read-തെരുവിലെ കുട്ടികൾക്ക് ഭക്ഷണം പങ്കുവെച്ച് ട്രാഫിക് പൊലീസുകാരൻ; വൈറലായി വീഡിയോ

  ദമ്പതികളായി ചങ്ങലയില്‍ ബന്ധിതരായി കൂടുതല്‍ സമയം ചെലവഴിച്ചതിന് ഈ ഉക്രേനിയന്‍ ദമ്പതികള്‍ ലോക റെക്കോര്‍ഡുകള്‍ വളരെ സൃഷ്ടിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും ഇരുവരും പദ്ധതിയിടുന്നുണ്ട്. കൂടാതെ അവരുടെ ചങ്ങല 3 മില്യണ്‍ ഡോളറിന് (21.94 കോടി രൂപ) അന്താരാഷ്ട്ര ലേലത്തില്‍ വില്‍ക്കാനും കമിതാക്കള്‍ ആഗ്രഹിക്കുന്നു.

  ഇതില്‍ ചാരിറ്റിക്കായി 2 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്നും സ്വകാര്യ ഉപയോഗത്തിനായി ഒരു മില്യണ്‍ ഡോളര്‍ എടുക്കുമെന്നും ദമ്പതികള്‍ പറയുന്നു. ഇവര്‍ക്ക് സ്വന്തമായി വീടില്ല. അതുകൊണ്ട് വീട് വാങ്ങാന്‍ പദ്ധതിയുണ്ടെന്നും വിക്ടോറിയ പറഞ്ഞു.

  24 മണിക്കൂറും ചങ്ങലയില്‍ ബന്ധിതരായതിനാല്‍ ഇരുവരും അല്‍പ്പം ക്ഷീണിതരാണ്. എന്നാല്‍ ഒരാള്‍ക്ക് തുണയായി മറ്റൊരാള്‍ എപ്പോഴും കൂടെയുണ്ടെന്ന് ഇരുവരും പറയുന്നു. മുമ്പ് കാമുകന്റെ കഴുത്തില്‍ ചങ്ങലയിട്ട് സവാരിക്കിറങ്ങിയ കാമുകിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കാമുകന്റെ സമ്മതത്തോടെ കഴുത്തില്‍ ചങ്ങല കെട്ടി കാമുകി പ്രഭാതസവാരിക്ക് ഇറങ്ങുകയായിരുന്നു.
  Published by:Jayesh Krishnan
  First published: