• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ghost in video | സി.സി.ടി.വിയിൽ പ്രേതത്തിന്റെ രൂപം തെളിഞ്ഞു; അവകാശവാദവുമായി ദമ്പതികൾ

Ghost in video | സി.സി.ടി.വിയിൽ പ്രേതത്തിന്റെ രൂപം തെളിഞ്ഞു; അവകാശവാദവുമായി ദമ്പതികൾ

തലമുടിക്കെട്ടുള്ള, നൈറ്റി ധരിച്ച രൂപത്തെക്കണ്ടു എന്ന് ദമ്പതികൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    യുഎസിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ വീട്ടിൽ രാത്രിയിൽ ‘പ്രേതം അലഞ്ഞുതിരിയുന്നതിന്റെ ദൃശ്യങ്ങൾ' (visuals of ghost) പകർത്തിയ ശേഷം ‘മരണാനന്തര ജീവിതത്തിന്റെ’ തെളിവുണ്ടെന്ന അവകാശവുമായി രംഗത്ത്. മിറർ റിപ്പോർട്ട് അനുസരിച്ച്, മിനസോട്ടയിൽ നിന്നുള്ള ജോയിയും ആമി റാഡ്‌കെയും സിസിടിവിയിൽ പതിഞ്ഞ ചിത്രം തങ്ങളുടെ വീട്ടിൽ മരിച്ചുപോയ ഒരു മുൻ വാടകക്കാരിയുടെ ആത്മാവാണെന്ന് വിശ്വസിക്കുന്നു.

    എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ വീട് 'പിശാചുക്കൾ' വേട്ടയാടിയിരുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ പറഞ്ഞ മുന്നറിയിപ്പ് ദമ്പതികൾ അവഗണിച്ചതായി പറയപ്പെടുന്നു. സിസിടിവി നോക്കുന്നത് വരെ തങ്ങൾ സുഖമായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.

    വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനാണ് ദമ്പതികൾ സിസിടിവി സ്ഥാപിച്ചത്. ലാഡ്‌ബൈബിൾ പറയുന്നതനുസരിച്ച്, ജോയിയും പങ്കാളിയും നൈറ്റ്‌ഗൗണിൽ അണിഞ്ഞിരിക്കുന്ന 'മുടിക്കെട്ടുള്ള ഒരു പ്രേതരൂപത്തെ' കണ്ടു. ജോയിയും കൂട്ടാളിയും ചേർന്ന് ഈ രൂപത്തെക്കുറിച്ച് കുറച്ച് അന്വേഷണം നടത്തിയപ്പോൾ, വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ അന്തരിച്ച ഒരു വയോധികയുടേതാണെന്ന് കണ്ടെത്തി. പാരാമെഡിക്കൽ ഉദ്യോഗസ്ഥർ യുവതിയെ പുറത്തെടുക്കുമ്പോൾ അവർ നൈറ്റി ധരിച്ചിരുന്നു.

    “പാരാനോർമൽ ആയുള്ള എന്തോ ഒന്ന് പോലെയാണ് വീഡിയോ. അത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. ഞാൻ ഭയന്ന്. ഞങ്ങൾ അത് ടിവിയിൽ കാണാൻ എന്റെ അളിയന്റെ വീട്ടിലേക്ക് പോയി, തേനീച്ചക്കൂട് പോലെ തലമുടിയുള്ള ഒരു സ്ത്രീയെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു, ”ജോയി പറഞ്ഞതായി 'ദി മിറർ' റിപ്പോർട്ട് ചെയ്തു.

    “വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു സ്ത്രീ മരിച്ചു. പാരാമെഡിക്കുകൾ നൈറ്റ്ഗൗൺ ധരിച്ച അവരെ പുറത്തെടുക്കുകയായിരുന്നുവെന്നും, വീഡിയോയിൽ ആ രൂപം നൈറ്റി ധരിച്ചിരിക്കുന്നതായി കാണാമെന്നും അയൽവാസികൾ പറയുന്നു. വീട് വാടകയ്ക്ക് നൽകിയ വ്യക്തി പറഞ്ഞതനുസരിച്ച്, തങ്ങൾക്ക് ഒരു സാന്നിദ്ധ്യം അനുഭവപ്പെട്ടുവെന്ന് അവർ കരുതി. മുമ്പ് വാടകയ്‌ക്കെടുത്തയാൾ ഉറങ്ങുമ്പോൾ പൈശാചിക ശക്തികളും നിഴലുകളും തന്നെ നിരീക്ഷിക്കുന്നതായി കണ്ടു എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് കൂടുതൽ ബോധ്യമുള്ളതിനാൽ ഞാൻ ഇപ്പോൾ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു, ” അദ്ദേഹം കൂട്ടിച്ചേർത്തു.

    Summary: A couple in the US claimed that they found a wandering ghost in the CCTV visuals captured at their rented home. To support the claim, they pointed to a figure supposedly wearing a night gown from the capture. They say an old woman had earlier died in the bedroom of home they have rented out. Previous dwellers too had complained of the same, they said 
    Published by:user_57
    First published: