വിവാഹം എന്നാൽ രണ്ടുപേർ ജീവിതം തുടങ്ങുന്നു എന്നാണ് അടിസ്ഥാനമെങ്കിലും, അതിഥികൾക്കും ബന്ധുക്കൾക്കും ഉത്സവത്തിന് ഒത്തുകൂടുന്ന പ്രതീതിയാവും. അത്തരത്തിൽ ദമ്പതികൾ ഒരു കല്യാണ വേദിയെ പൂരപ്പറമ്പാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുകയാണ്.
സി.ഐ.ഡി. മൂസ സിനിമയിൽ ദിലീപും ഭാവനയും തകർത്താടി അഭിനയിച്ച ചിലമ്പൊലിക്കാറ്റേ…എന്ന ഗാനം ആരും മറന്നിട്ടുണ്ടാവില്ല. ഈ ഗാനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച ഭർത്താവും കേരള സാരി ധരിച്ച ഭാര്യയും ചേർന്ന് ചുവടുകൾ തീർത്ത് സോഷ്യൽ മീഡിയയുടെ കയ്യടി വാരിക്കൂട്ടുന്നത്.
വിവാഹ വേദിയിൽ തന്നെയാണ് ഇരുവരും തകർത്താടി രസിക്കുന്നത്. ഭർത്താവ് വലിയ കൂസലില്ലാതെ നൃത്തം ചെയ്യുന്നുണ്ടെങ്കിലും ഭാര്യക്ക് ചിരി അടക്കാൻ സാധിക്കുന്നില്ല.
Also read: പ്രണയം പാടില്ല, ആലിംഗനവും ഹസ്തദാനവും വിലക്കി; വിചിത്ര നിര്‍ദേശവുമായി ബ്രിട്ടണിലെ സ്കൂള്‍
ഇൻസ്റ്റഗ്രാമിൽ ജിഷ ഡേവിസ് എന്ന പ്രൊഫൈലിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ജിഷയുടെ മാതാപിതാക്കളാണ് ഇവർ എന്ന് വീഡിയോയിൽ സൂചനയുണ്ട്. ജനുവരി രണ്ടിന് പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ അപ്പച്ചൻ, അമ്മ എന്നാണ് ഇവരെ ക്യാപ്ഷനിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കമന്റ് ചെയ്തവരിൽ ഇവരുടെ മകളായ ജിസ്നയുമുണ്ട്. അതിൽ നിന്നും അപ്പന്റെ പ്രായം അമ്പതുകളിൽ എവിടെയോ ആണ് എന്ന് മനസിലാക്കാം. കലോത്സവങ്ങളിൽ അപ്പൻ കുറേ ഡാൻസ് ചെയ്യുമായിരുന്നു എന്നും, കഴിവുകൾ എപ്പോഴായാലും അംഗീകരിക്കപ്പെടും എന്നും മകളുടെ വാക്കുകൾ. വൈറലായി മാറിയ നൃത്തം ചുവടെയുള്ള ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിൽ കാണാം.
View this post on Instagram
2023 ജനുവരി രണ്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
Summary: In a video, a middle-aged couple is seen dancing to a CID Moosa song which has Dileep and Bhavana perform for the film. The video, which appeared on Instagram on January 2, has received a lot of attention from many sources. The incident occurred during an unnamed wedding celebration in Kerala
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.