നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മകന് കളിക്കാൻ മൊബൈൽ ഫോൺ നൽകി; മാതാപിതാക്കളുടെ വിവാഹബന്ധം തകർന്നു

  മകന് കളിക്കാൻ മൊബൈൽ ഫോൺ നൽകി; മാതാപിതാക്കളുടെ വിവാഹബന്ധം തകർന്നു

  Couple end 15 years of marital life after son plays with dad's mobile phone | കളിക്കിടെ ഫോണിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ മകന്റെ ശ്രദ്ധയിൽ പെട്ടു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബംഗളുരു: മകൻ അച്ഛന്റെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചപ്പോൾ തകർന്നത് മാതാപിതാക്കളുടെ 15 വർഷം നീണ്ട ദാമ്പത്യം. കളിക്കിടെ ഫോണിൽ സൂക്ഷിച്ചിരുന്ന വിവരങ്ങൾ 14 വയസ്സുകാരൻ മകന്റെ ശ്രദ്ധയിൽ പെട്ടു. ഇതിൽ ചില ഓഡിയോ ക്ലിപ്പുകളും വാട്സാപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഇതൊക്കെ മറ്റൊരു സ്ത്രീയുമായി നടത്തിയ സംഭാഷണങ്ങളായിരുന്നു.കുട്ടി നേരെ അമ്മയുടെ അടുത്തേക്ക് എത്തി.

   43കാരനായ ഭർത്താവിനോട് ഇതേക്കുറിച്ചു ചോദ്യം ചെയ്തപ്പോൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് 39 കാരിയായ ഭാര്യ പറയുന്നത്. തുടർന്ന് വഞ്ചനക്കും ഭീഷണിക്കും പരാതിയുമായി അദ്ധ്യാപിക കൂടിയായ ഭാര്യ പോലീസ് സ്റ്റേഷനിലെത്തി. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സംഭവം. അവിഹിതം കണ്ടെത്തിയത് മുതൽ ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

   ബംഗലൂരുവിലെ ബനശങ്കരി 3 സ്റ്റേജിലാണ് ഈ കുടുംബം താമസിക്കുന്നത്.
   First published:
   )}