നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ജെസിബിയിലെ 'മാസ് എൻട്രി' പിഴച്ചു, വിവാഹവേദിയിൽ നിലംപതിച്ചു വീണ് ദമ്പതികൾ; വീഡിയോ വൈറൽ

  Viral Video | ജെസിബിയിലെ 'മാസ് എൻട്രി' പിഴച്ചു, വിവാഹവേദിയിൽ നിലംപതിച്ചു വീണ് ദമ്പതികൾ; വീഡിയോ വൈറൽ

  വിവാഹദിനത്തിൽ നടത്തിയ വെറൈറ്റി പരീക്ഷണം പാളിപ്പോവുന്നതാണ് കാണാൻ കഴിഞ്ഞത്.

  • Share this:
   വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാക്കി മാറ്റാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹ ദിനത്തിൽ അണിയേണ്ട വസ്ത്രം മുതൽ എങ്ങനെ വിവാഹ വേദിയിലേക്ക് പ്രവേശിക്കണമെന്നുവരെ വിവാഹത്തോട് അനുബന്ധിച്ച് മാസങ്ങൾക്ക് മുൻപേ പദ്ധതികൾ തയ്യാറാക്കുന്നരാണ് പുതുതലമുറക്കാർ. ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. അത് ഒന്നുകിൽ അവ അതി മനോഹരമായി കൈകാര്യം ചെയ്യുന്നതിനാലാകാം അല്ലെങ്കിൽ ആസൂത്രണം ചെയ്തതിന്റെ വിപരീതമായി സംഭവിച്ചിതിനാലും ആകാം. ഇങ്ങനെ രസകരമായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും ട്രെൻഡിങ് ആയി ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ വളരെ രസകരമായ ഒന്നാണ്. വിവാഹ ദിനത്തിൽ വ്യത്യസ്തമായി വേദിയിലേക്ക് എത്താൻ ആഗ്രഹിച്ച നവദമ്പതികൾക്ക് നേരിട്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

   വിവാഹദിനത്തിൽ വെറൈറ്റി പരീക്ഷിച്ചതായിരുന്നു ഇവർ. ക്ഷണിച്ച അതിഥികൾക്ക് മുൻപിലേക്ക് ജെസിബിയിൽ എത്താനായിരുന്നു ഉദേശിച്ചത്. അലങ്കരിച്ച ജെസിബിയിൽ എത്തിയെങ്കിലും ജെസിബി ഓപ്പറേറ്റർക്ക് പറ്റിയ പാളിച്ചയിൽ നവ ദമ്പതികൾ നിലപതിച്ചു. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിനകം തന്നെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്. 15 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് 3-4 ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.

   വീഡിയോയിൽ ചുവന്ന തിളങ്ങുന്ന തുണി കൊണ്ട് ജെസിബി അലങ്കരിച്ചിട്ടുണ്ട്. ജെസിബിയുടെ എക്‌സ്‌കവേറ്ററിൽ പൂക്കൾകൊണ്ട് ഒരുക്കിയ ഇരിപ്പിടത്തിൽ വരനും വധുവും ഇരിക്കുന്നു. വധു മനോഹരമായ വെളുത്ത ഗൗൺ ധരിച്ചിരുന്നു. കറുത്ത സ്യൂട്ട് ധരിച്ച വരനും. ഇരുവരും വളരെ അധികം സന്തോഷത്തോടെയാണ് ജെസിബിയിൽ ഇരിക്കുന്നത്. വിവാഹത്തിന് എത്തിയ അതിഥികളെല്ലാം ഇരുവരെയും കൗതുകത്തോടെ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. നവദമ്പതികൾ ഇരിക്കുന്ന ജെസിബിയുടെ എക്‌സ്‌കവേറ്ററിന്റെ താഴെ ചുവന്ന പട്ടുതുണി കൊണ്ട് അലങ്കരിച്ച മേശയും കാണാം. വരനും വധുവിനും ഇറങ്ങാനുള്ള ഇടമായിരിക്കണം അത്.

   വീഡിയോയുടെ ആദ്യ 10 സെക്കൻഡിൽ കാണികൾക്ക് കൗതുകമുണ്ടാക്കുന്ന രീതിയിൽ വധുവും വരനും ജെസിബിയുടെ എക്‌സ്‌കവേറ്ററിൽ സുഖമായി ഇരിക്കുന്നു. ഇരുവരും അതിഥികളെ കൈവീശി കാണിക്കുന്നതും പുഞ്ചിരിക്കുന്നതും കാണാം. എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. ജെസിബി ഓപ്പറേറ്റർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും എക്‌സ്‌കവേറ്ററിന്റെ ബക്കറ്റ് തലകീഴായി മറിയുകയും ചെയ്തു. പുഞ്ചിരിച്ചു കൊണ്ടിരുന്ന നവദമ്പതികൾ ഉടനടി താഴേക്ക് പതിക്കുകയായിരുന്നു. താഴെ അലങ്കരിച്ചു വെച്ച മേശയുടെ മുകളിലേക്കാണ് ഇരുവരും വന്നു വീണത്. വീഴ്ചയുടെ ആഘാതത്തിൽ മേശ തകർന്നു പോകുന്നതും കാണാം. അപ്രതീക്ഷിതമായ ഈ അപകടം കാണികളെ സ്തബ്ധരാക്കുന്നു.

   നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വിവാഹദിനം അവിസ്മരണീയമാക്കാൻ ശ്രമിക്കുകയും എന്നാൽ നേരെ വിപരീതമായി മാറുകയും ചെയ്ത ഈ വീഡിയോക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
   Published by:Naveen
   First published: