• HOME
 • »
 • NEWS
 • »
 • buzz
 • »
 • അവധി ആഘോഷത്തിനിടെ ദമ്പതികൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സെൽഫിയിൽ പതിഞ്ഞ മിന്നൽ ദൃശ്യങ്ങൾ

അവധി ആഘോഷത്തിനിടെ ദമ്പതികൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സെൽഫിയിൽ പതിഞ്ഞ മിന്നൽ ദൃശ്യങ്ങൾ

ഒരു മഴക്കാലത്താണ് ദമ്പതികള്‍ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ പോയത്. വാരാന്ത്യ അവധി ആഘോഷിക്കാനാണ് ദമ്പതികള്‍ ലോച്ച്‌സ് ഓഫ് നോര്‍ത്ത് സ്‌കോട്ട്‌ലന്‍ഡിലെത്തിയത്.

The couple escaped a lightning strike by a whisker

The couple escaped a lightning strike by a whisker

 • Share this:
  അപകടങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആര്‍ക്കും അവ പ്രവചിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും കഴിയില്ല. മരണത്തിന്റെ കാര്യവും അങ്ങനെ തന്നെ. അത് വളരെ നിശബ്ദമായി ആയിരിക്കും നമ്മെ തേടിയെത്തുക. എന്നാല്‍ മരണം അടുത്തു വരെയെത്തിയ അനുഭവം ക്യാമറയില്‍ പകര്‍ത്തിയാല്‍ എങ്ങനെയിരിക്കും. അവധി ആഘോഷിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിലെത്തിയ സോഫിയും റിച്ചാര്‍ഡും മരണത്തെ മുഖാമുഖം കണ്ടു എന്ന് മാത്രമല്ല, അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

  ഒരു മഴക്കാലത്താണ് ദമ്പതികള്‍ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ പോയത്. വാരാന്ത്യ അവധി ആഘോഷിക്കാനാണ് ദമ്പതികള്‍ ലോച്ച്‌സ് ഓഫ് നോര്‍ത്ത് സ്‌കോട്ട്‌ലന്‍ഡിലെത്തിയത്. ആ സമയത്ത് അവിടെ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തടാകത്തിനു മുന്നില്‍ നിന്ന് ഒരു സെല്‍ഫി എടുക്കാന്‍ ഇരുവരും തീരുമാനിച്ചു. സെല്‍ഫി എടുക്കുന്നതിനിടെ എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ ഇരുവര്‍ക്കും തോന്നി. സെല്‍ഫിയ്ക്കിടെ കാറ്റടിച്ച് സോഫിയുടെ മുടി പറക്കാന്‍ തുടങ്ങി. ഇത് കണ്ടതോടെ വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് റിച്ചാര്‍ഡിന് മനസ്സിലായി. ഭാര്യയുടെ മുടി പാറിപറക്കുന്നത് കണ്ടതോടെ റിച്ചാര്‍ഡ് ഉടനെ സോഫിയുടെ കൈ പിടിച്ച് കാറിനടുത്തേക്ക് ഓടി.

  ഏതാനും നിമിഷങ്ങള്‍ക്കു ശേഷം ദമ്പതികള്‍ നിന്ന സ്ഥലത്ത് ഇടി മിന്നല്‍ പതിച്ചു. ഇത് അവരുടെ സെല്‍ഫിയില്‍ ദൃശ്യമാകുകയും ചെയ്തു. വളരെ നല്ലൊരു യാത്ര ആയിരുന്നുവെന്നും വളരെ ശാന്തമായ മഴയും തണുത്ത കാറ്റുമാണ് ഉണ്ടായിരുന്നതെന്നും സോഫി പറയുന്നു. എന്നാല്‍ മിന്നല്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സോഫി വ്യക്തമാക്കി.

  ''കാറില്‍ ഇരുന്ന് സെല്‍ഫി നോക്കിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴും ഇവിടെ സുരക്ഷിതരായി ഇരിക്കുന്നുവെന്നത് അവിശ്വസനീയമാണെന്നും ഭാഗ്യം തുണച്ചുവെന്നും' സോഫി സ്‌കോട്ടിഷ്‌സണിനോട് പറഞ്ഞു.

  മഴക്കാലത്ത് ആളുകള്‍ സാധാരണയായി മിന്നലിനെ അവഗണിക്കാറുണ്ട്. ദമ്പതികളും ഇതേ തെറ്റ് തന്നെയാണ് ചെയ്തത്. ഇരുവരും സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു. മഴക്കാലത്ത് തുറസ്സായ സ്ഥലങ്ങളില്‍ കറങ്ങുന്നത് അപകടകരമാണ്. സെല്‍ഫി കാരണം വരാനിരിക്കുന്ന അപകടം തിരിച്ചറിയാനും ദമ്പതികളുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. അതിനാല്‍, ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്നത്ര ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

  റഷ്യയില്‍ മഞ്ഞു വീഴ്ച്ചയില്‍ ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ട ദമ്പതികളുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വലിയ മഞ്ഞുകട്ട വീഴുകയായിരുന്നു. ഇതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് ദമ്പതികള്‍ കാറിനുള്ളില്‍ പ്രവേശിക്കുന്നത്. കാറിന് സമീപം എത്തിയത് അല്‍പ്പം കൂടി നേരത്തേ ആയിരുന്നെങ്കില്‍ സംഭവിക്കുക വലിയ അപടകമായിരുന്നേനെ. മഞ്ഞു കട്ട വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളില്‍ ഭാര്യ നേരത്തേ കയറിയിരുന്നു. ഭര്‍ത്താവ് നടന്നുവന്ന് ഡോര്‍ തുറന്ന് അകത്ത് കയറിയതും ഒരു വലിയ മഞ്ഞുകട്ട കാറിന് മുകളില്‍ പതിച്ചു. നടക്കുത്തത്തതോടെ ദമ്പതികള്‍ കാറിന് പുറത്തിറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം.
  Published by:Jayashankar AV
  First published: