പാകിസ്ഥാനിലെ എയര്‍ബ്ലൂ വിമാനത്തില്‍ വച്ച് ചുംബിച്ച ദമ്പതികള്‍ക്കെതിരെ പരാതി. വിമാനത്തില്‍ വച്ച് ദമ്പതികള്‍ പരസ്യമായി ചുംബിച്ചതിനാണ് ഒരു യാത്രക്കാരനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് (സിഎഎ) പരാതി നല്‍കിയത്. സംഭവം വിമാനത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മെയ് 20 ന് കറാച്ചി-ഇസ്ലാമാബാദ് വിമാനത്തിലായിരുന്നു സംഭവം.
നാലാം നിരയിലെ സീറ്റുകളില്‍ ഇരുന്ന ദമ്പതികള്‍ യാത്രക്കിടെ പരസ്യമായി ചുംബിക്കുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരന് പറയുന്നു. ഫ്ലൈറ്റ് ക്രൂവിനോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു എയര്‍ ഹോസ്റ്റസ് എത്തി ദമ്പതികളോട് പരസ്യമായ സ്നേഹ പ്രകടനം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ അഭ്യര്‍ത്ഥന വകവയ്ക്കാതെ വീണ്ടും 'ചുംബനം ' തുടര്‍ന്നതോടെ എയര്‍ ഹോസ്റ്റസ് അവര്‍ക്ക് ഒരു പുതപ്പ് നല്‍കുകയായിരുന്നു. അവരുടെ സ്നേഹപ്രകടനം മറയ്ക്കുന്നതിന് വേണ്ടിയായിരുന്നു എയര്‍ ഹോസ്റ്റസ് ഇങ്ങനെ ചെയ്തത്.
ദമ്പതികളോട് ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ സഹയാത്രികരോട് ''ഞങ്ങളോട് ഇത് പറയാന്‍ നിങ്ങള്‍ ആരാണ്?'' എന്നാണ് പ്രതികരിച്ചതെന്ന് യാത്രക്കാരന് ട്രിബ്യൂണിനോട് പറഞ്ഞു.
വിമാനത്തിലെ യാത്രക്കാരനും അഭിഭാഷകനുമായി ബിലാല്‍ ഫാറൂഖ് ആല്‍വിയാണ് പരസ്യ ചുംബനം നടത്തിയതിന് ദമ്പതികള്‍ക്കെതിരെ പരാതി നല്കി. ദമ്പതികളെ ഇതില്‍ നിന്ന് തടയാന്‍ നടപടിയെടുക്കാത്തതിന് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്. വിമാന അതോറിറ്റി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.
വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തില്‍ ദമ്പതികള്‍ നടത്തിയ പരസ്യ ചുംബനത്തെക്കുറിച്ച് വിശദീകരിച്ച് ബിലാല്‍ ഫാറൂഖ് ആല്‍വി പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. നിരവധി പേരാണ് ബിലാല്‍ ഫാറൂഖിന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രോളുകളും മീമുകളും പുറത്തിറങ്ങിയിട്ടുണ്ട്. ചിലര്‍ പരാതി നല്കിയ അഭിഭാഷകനെയാണ് ട്രോളിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മധുരയിലെ ഒരു ദമ്പതികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ വിമാനത്തില്‍ വച്ച് വിവാഹിതരായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വരന്റെ പിതാവ് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുകയും മധുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുന്നതിനിടെ വിവാഹം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും യാത്രക്കാര്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതോടെവധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നടപടികള്‍ നേരിടേണ്ടി വന്നേക്കാം. വധൂവരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അതിഥികളും ഉള്‍പ്പെടെ ബോയിംഗ് 737 വിമാനത്തില്‍ 130 ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഓണ്‍ലൈനില്‍ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാവുകയും ചെയ്തു. അതിഥികളില്‍ ഭൂരിഭാഗവും മാസ്ക് ധരിച്ചിട്ടില്ല. മാത്രമല്ല ആരും തന്നെ വിമാനത്തില്‍ സാമൂഹിക അകലവും പാലിച്ചിരുന്നില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.