നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അണക്കെട്ട് തുറന്നതറിഞ്ഞില്ല; പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട് നടത്തിയ വധൂവരന്‍മാര്‍ കുടുങ്ങി

  അണക്കെട്ട് തുറന്നതറിഞ്ഞില്ല; പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട് നടത്തിയ വധൂവരന്‍മാര്‍ കുടുങ്ങി

  പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ വധൂവരന്മാര്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്‌

  • Share this:
   ഇന്ന് ട്രെന്റ് സെക്ടര്‍ ഫോട്ടോഷൂട്ടുകളാണ്. വിവാഹത്തിന്റെ ആദ്യ നാളുകളായ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്ന് പിന്നീട് അങ്ങോട്ടുള്ള എല്ലാ ഓര്‍മ്മകളും ചിത്രങ്ങളിലൂടെ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം.

   മിക്കപ്പോഴും വിവാഹത്തോടനുഹന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവാറുണ്ട്. ഫോട്ടോകള്‍ ഏറ്റവും മനോഹരമാക്കാന്‍ വേണ്ടി അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ പോലും ഇന്ന് ആരും മടിക്കാറില്ല. അത്തരത്തില്‍ ഒരു പ്രീവെഡ്ഡിംങ്ങ് ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

   പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ വധൂവരന്മാര്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നവംബര്‍ 9ന് ആണു സംഭവം നടന്നത്.

   വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു വധൂവരന്‍മാര്‍. എന്നാല്‍ അടുത്തുള്ള ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ സംഗതി മാറിമറിയുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ സംഘം കുടുങ്ങുകയായിരുന്നു.

   വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ വധൂവരന്‍മാര്‍. സുഹൃത്തുക്കളായ ഹിമാന്‍ഷുവിനും മിലാനും ഫൊട്ടോഗ്രഫര്‍ക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിനായി ഇവര്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റാണ പ്രതാപ് സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നു. പെട്ടന്ന് ഉണ്ടായതിനാല്‍ ഫോട്ടോഗ്രഫര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാനായില്ല.   ഉടനെ തന്നെ ഫോട്ടോഗ്രഫര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. വൈറലാവുന്ന ഫോട്ടോകള്‍ക്ക് നിരവധി കമന്റുകളാണ് വരുന്നത്. സംഭവത്തെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്.

   Also Read - 'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോ

   ഖനിയിൽ നിന്ന് 1,505 കിലോഗ്രാം ഭാരമുള്ള മരതകക്കല്ല് കണ്ടെത്തി

   7,525 കാരറ്റിന്റെ മരതകകല്ല് (Emerald) ആഫ്രിക്കയിലെ (Africa) ഒരു ഖനിയില്‍ (Mine) നിന്നും ലഭിച്ചു. ഇതിന്റെ ഭാരം ഏതാണ്ട് 1,505 കിലോഗ്രാം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ ഖനനം ചെയ്തതില്‍ വെച്ച് ലഭിച്ച അപൂര്‍വ്വ രത്‌നങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഈ പടുകൂറ്റന്‍ മരതക കല്ല്. സാമ്പിയയിലെ കാഗെം മരതക ഖനിയില്‍ നിന്നാണ് ഇത് ഖനനം ചെയ്തിരിക്കുന്നത്. ജെംഫീല്‍ഡ് (Gemfield) എന്ന, ആഫ്രിക്കയിലെ ഖനന കമ്പനിയാണ് ഈ മരതകം കണ്ടെത്തിയത്.

   സാമ്പിയയിലെ സര്‍ക്കാരിന്റെ വ്യവസായ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഈ സ്വകാര്യ കമ്പനി പ്രവര്‍ത്തിക്കുന്നത്. 7,525 ക്യാരറ്റ് പരിശുദ്ധിയുള്ള രത്‌നം ഈ വര്‍ഷം ജൂലൈ 13 നാണ് കണ്ടെത്തിയത്. കോപ്പര്‍ബെല്‍റ്റ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ലഫ്വന്യാമ ജില്ലയിലുള്ള ഒരു ഖനിയില്‍ നിന്നാണ് ഇത് കണ്ടെടുത്തതെന്ന് കാഗെം മൈനിങ്ങ് ലിമിറ്റഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മാനസ് ബാനര്‍ജി, റിച്ചാര്‍ഡ് കപേറ്റ എന്നീ ഭൗമ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് ഇത് കണ്ടെടുത്തത്. ബെംബെ എന്ന പ്രാദേശിക ഭാഷയില്‍ ‘കാണ്ടാമൃഗം’ എന്ന് അര്‍ത്ഥം വരുന്ന ‘ചിപെംബെലെ’ എന്ന പേരാണ് ഈ മരതകത്തിന് നൽകിയിരിക്കുന്നത്.
   Published by:Karthika M
   First published:
   )}