മൂന്നാറിലെത്തിനെത്തിയ ദമ്പതികൾ നിർത്തിയിട്ട കാറിനുള്ളിൽ കലഹിച്ചു; ചുറ്റും കൂടിയ നാട്ടുകാർ‌ക്കും അസഭ്യവർഷം; ഒടുവിൽ സംഭവിച്ചത്

വന്ന വഴിയിലുടനീളം യുവതി നാട്ടുകാരെ ചീത്ത വിളിച്ചെന്നും ആരോപണമുണ്ട്.

News18 Malayalam | news18-malayalam
Updated: October 31, 2020, 3:52 PM IST
മൂന്നാറിലെത്തിനെത്തിയ ദമ്പതികൾ നിർത്തിയിട്ട കാറിനുള്ളിൽ കലഹിച്ചു; ചുറ്റും കൂടിയ നാട്ടുകാർ‌ക്കും അസഭ്യവർഷം; ഒടുവിൽ സംഭവിച്ചത്
പ്രതീകാത്മക ചിത്രം
  • Share this:

മൂന്നാർ: വിനോദ യാത്രയ്ക്കെത്തിയ ദമ്പതികൾ തമ്മിലുണ്ടായ കലഹം ഒടുവിൽ സമൂഹിക പ്രശ്നമായി മാറി. കാറിനുള്ളിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ ചുറ്റം കൂടിയതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. മദ്യലഹരിയിലായിരുന്ന യുവതി കാറിന് ചുറ്റും കൂടിയ നാട്ടുകാർക്കു നേരെ അസഭ്യവർഷം നടത്തി. ഇതു ചോദ്യം ചെയ്തതോടെ സംഘർഷം മുറുകി. ഒടുവിൽ നാട്ടുകാർ തന്നെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.


വ്യാഴാഴ്ച രാത്രി 8 മണിയോടെ കുഞ്ചിത്തണ്ണിയിലായിരുന്നു സംഭവം. കോതമംഗലം ഭാഗത്തു നിന്നു കാറിൽ മൂന്നാർ സന്ദർശനത്തിനെത്തിയ ദമ്പതികൾ മടങ്ങി പോകുന്നതിനിടെ വഴി തെറ്റി. കോതമംഗലത്തേക്ക് പോകേണ്ട ഇവർ  കുഞ്ചിത്തണ്ണി പാലം കുരിശുപള്ളിക്കു സമീപമെത്തിയതോടെയാണ് ദമ്പതികൾ തമ്മിൽ കലഹമായത്.


നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ ബഹളം കേട്ട് ചില നാട്ടുകാർ വാഹനത്തിനു സമീപം എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന യുവതി അസഭ്യ വർഷവുമായി പുറത്തിറങ്ങി. യുവതി നാട്ടുകാരെ വെല്ലുവിളിച്ചതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ നാട്ടുകാർ രാജാക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി താക്കീതു ചെയ്ത് ദമ്പതികളെ വിട്ടയച്ചു. വന്ന വഴിയിലുടനീളം യുവതി നാട്ടുകാരെ ചീത്ത വിളിച്ചെന്നും ആരോപണമുണ്ട്.
Published by: Aneesh Anirudhan
First published: October 31, 2020, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading