നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കാമുകന്റെ ഭീഷണി; വഴക്കിനൊടുവിൽ പോലീസ് സ്റ്റേഷൻ വിവാഹവേദിയായി

  മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കാമുകന്റെ ഭീഷണി; വഴക്കിനൊടുവിൽ പോലീസ് സ്റ്റേഷൻ വിവാഹവേദിയായി

  കല്യാണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  News18

  News18

  • Share this:
   കട്നി (മധ്യപ്രദേശ്:) കാമുകനെതിരെ പരാതി നൽകാനെത്തിയ യുവതിക്ക് പൊലീസ് സ്റ്റേഷൻ വിവാഹവേദിയായി. കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞാണ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. കല്യാണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

   മധ്യപ്രദേശിലെ ഹദർഹത എന്ന ഗ്രാമത്തിലുള്ള കേശ് കലി, ബിച്പുരി സ്വദേശിയായ രാംലാൽ കൗള്‍ എന്നിവരാണ് ഈ കഥയിലെ നായികാനായകന്മാര്‍! ഇരുവരും ഒന്നിച്ചായിരുന്നു താമസം. പങ്കാളികൾക്കിടയിൽ പതിവായ വഴക്ക് ഇരുവർക്കുമിടയിലും ഉണ്ടായിരുന്നു. എന്നാൽ മിക്കപ്പോഴും, ഈ വഴക്കുകൾ കാരണം കേശ് കലി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിലായിരുന്നു കഥ താല്‍ക്കാലികമായി അവസാനിച്ചിരുന്നത്.

   രണ്ടുപേരും തമ്മിലുണ്ടായ ഒരു വഴക്കിനെ കേശ് കലി രാംലാൽ കൗളിനെ ഉപേക്ഷിച്ച് അച്ഛനമ്മമാരുടെ അടുത്തേക്ക് പോയി. അനുരഞ്ജനത്തിനായി രാംലാൽ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിൽ നിരാശനായ രാംലാൽ താന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് രാംലാലിനെതിരെ പരാതി നൽകാൻ കേശ് കലി തീരുമാനിച്ചത്.

   രാംലാൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന കാര്യം കേശ് കലി മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം തേടാൻ അവർ പോലീസ് സ്റ്റേഷനെ സമീപിക്കാൻ തീരുമാനിച്ചു. പോലീസ് രാം ലാലിനെ വിളിച്ചുവരുത്തി. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പോലീസ് രാംലാലിനോട് ചോദിച്ചപ്പോൾ, തനിക്ക് കേശ് കലിയോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും മടങ്ങി വരാൻ കേശ് കലി തയ്യാറാകാത്തതിനെ തുടർന്നാണ് മറ്റൊരു വിവാഹം ചെയ്യുന്നുവെന്ന് പറഞ്ഞത് എന്നുമായിരുന്നു മറുപടി. തുടർന്ന് സിനിമാ കഥകളെ വെല്ലുന്ന രീതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായി! കാമുകീകാമുകന്മാർ തമ്മിൽ അനുരഞ്ജനവും ഉണ്ടായി.

   You may also like:വിവാഹപ്പാർട്ടിയുടെ 'കെട്ട് വിടാൻ' അതിഥികൾക്ക് ഹാങ്ങോവർ കിറ്റ്; വ്യത്യസ്ത സമ്മാനമൊരുക്കി വധു

   പൊലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സ്റ്റേഷനില്‍ വച്ചുതന്നെ വിവാഹം നടത്താമെന്ന് രണ്ടുപേരും സമ്മതിക്കുകയും ചെയ്തു. കതിർമണ്ഡപമായി മാറിയ പോലീസ് സ്റ്റേഷനിൽ വച്ച് എല്ലാവിധ ആചാരങ്ങളോടെയും വരന്‍ വധുവിനെ താലികെട്ടി! ശേഷം ശുഭം!

   ഇരുവരും തമ്മിലുള്ള വിവാഹം അതിഗംഭീരമായ രീതിയിൽ പോലീസ് സ്റ്റേഷനിൽ പോലീസിന്റെ കാർമികത്വത്തിൽ നടക്കുകയുണ്ടായി. അവയെല്ലാം തന്നെ ക്യാമറയിൽ പകർത്തുകയും തുടർന്ന് ആഘോഷപൂർവ്വം ദമ്പതിമാർ വീട്ടിലേക്കു പോവുകയും ചെയ്തു.

   തുടര്‍ന്ന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥർ ‘ബറാത്തി’യായി മാറുകയും ദമ്പതിമാര്‍ ആചാരപരമായ'ബറാത്ത്' നടത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്ന് പുതുജീവിതത്തിലേക്ക് കടന്ന ദമ്പതിമാർ ഇരുവർക്കും തങ്ങളുടെ വകയായി പോലീസുകാർ 500 രൂപയും അഞ്ച് പാത്രങ്ങളും നൽകി അനുഗ്രഹിക്കുകയും ചെയ്തു!
   Published by:Naseeba TC
   First published:
   )}