HOME » NEWS » Buzz » COUPLE HAD A NARROW ESCAPE AFTER A BIG BLOCK OF ICE FELL ON THEIR CAR

Viral video| ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാറിന് മുകളിൽ വീണത് ഭീമൻ മഞ്ഞുകട്ട

കാറിന് സമീപം എത്തിയത് അൽപ്പം കൂടി നേരത്തേ ആയിരുന്നെങ്കിൽ സംഭവിക്കുമായിരുന്നത് വലിയ അപകടം

News18 Malayalam | news18-malayalam
Updated: April 2, 2021, 11:31 AM IST
Viral video| ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാറിന് മുകളിൽ വീണത് ഭീമൻ മഞ്ഞുകട്ട
screengrab
  • Share this:
തലനാരിഴയ്ക്കായിരിക്കും പലപ്പോഴും വലിയ അപകടങ്ങളിൽ നിന്ന് നാം രക്ഷപ്പെടുക. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിൽ മഞ്ഞു വീഴ്ച്ചയിൽ ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് ദമ്പതികൾക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്.

നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വലിയ മഞ്ഞുകട്ട വീഴുകയായിരുന്നു. ഇതിന് സെക്കന്റുകൾക്ക് മുമ്പാണ് ദമ്പതികൾ കാറിനുള്ളിൽ പ്രവേശിക്കുന്നത്. കാറിന് സമീപം എത്തിയത് അൽപ്പം കൂടി നേരത്തേ ആയിരുന്നെങ്കിൽ സംഭവിക്കുക വലിയ അപടകമായിരുന്നേനെ.


മഞ്ഞു കട്ട വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളിൽ ഭാര്യ നേരത്തേ കയറിയിരുന്നു. ഭർത്താവ് നടന്നുവന്ന് ഡോർ തുറന്ന് അകത്ത് കയറിയതും ഒരു വലിയ മഞ്ഞുകട്ട കാറിന് മുകളിൽ പതിച്ചു. നടക്കുത്തത്തതോടെ ദമ്പതികൾ കാറിന് പുറത്തിറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം.



കാറിൽ കയറി റിവേഴ്സ് എടുക്കുന്നതിനിടയിലാണ് മഞ്ഞുകട്ട വീണത്. ഇതോടെ ഡോർ തുറന്ന് ഓടുകയായിരുന്നു. രണ്ടുപേരും പുറത്തിറങ്ങിയതിനു ശേഷം കാർ പുറകോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ‌‌

Also Read-Viral Video | രണ്ടുവയസ്സുകാരിയായ മകളെ പെട്ടിയിലിരുത്തി സ്കൂട്ടറിൽ പായുന്ന ഡെലിവറി ബോയ്

വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ മർമൻസ്ക് മേഖലയിലാണ് സംഭവം നടന്നത്. ഇതിനകം 30,000 തവണയാണ് വീഡിയോ കണ്ടുകഴിഞ്ഞത്.
Published by: Naseeba TC
First published: April 2, 2021, 11:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories