• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബൈക്കിൽ കെട്ടിപ്പിടിച്ച് ഇരുന്ന് വൈറലാവാൻ കമിതാക്കളുടെ ശ്രമം; വീഡിയോ പ്രചരിച്ചതും പുലിവാൽ

ബൈക്കിൽ കെട്ടിപ്പിടിച്ച് ഇരുന്ന് വൈറലാവാൻ കമിതാക്കളുടെ ശ്രമം; വീഡിയോ പ്രചരിച്ചതും പുലിവാൽ

കാമുകൻ അജയ് വണ്ടിയോടിക്കുകയും, കാമുകി ശൈലജ പെട്രോൾ ടാങ്കിന്റെ മുകളിൽ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ചലിക്കുന്ന ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്ന് വീഡിയോ പകർത്തി വൈറലാവാൻ ശ്രമിച്ച് പുലിവാൽ പിടിച്ച് കമിതാക്കൾ. ബൈക്കിന്റെ പെട്രോൾ ടാങ്കിലാണ് യുവതിയുടെ ഇരിപ്പ്. വണ്ടി ഓടിക്കുന്നത് യുവാവാണ്. 22കാരനായ കാമുകൻ അജയ് വണ്ടിയോടിക്കുകയും, 19കാരിയായ കാമുകി ശൈലജ പെട്രോൾ ടാങ്കിന്റെ മുകളിൽ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.

    ബൈക്കിനു പിന്നാലെ കാറിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയാണ് വീഡിയോ പകർത്തിയത്. ശ്രദ്ധയില്ലാതെ വണ്ടിയോടിച്ചതിനും, സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പബ്ലിക് ആയി സ്നേഹപ്രകടനം നടത്തിയതിനുമാണ് കേസ്.

    ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 336, 279, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 132, 129 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സ്റ്റീൽ പ്ലാന്റ് സ്റ്റേഷനിലെ പോലീസ് വാഹനം പിടിച്ചെടുത്തു. ഗതാഗത നിയമം ലംഘിച്ച ഇരുവരുടെയും മാതാപിതാക്കളെ കൗൺസിലിങ്ങിനായി വിളിപ്പിച്ചു.

    ആന്ധ്രാ പ്രദേശിലാണ് സംഭവം. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് റോഡിലാണ് സംഭവം നടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ സി.എച്ച്. ശ്രീകാന്ത് നിർദേശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കൽ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

    2019ൽ, സമാന സംഭവത്തിൽ ഡൽഹിയിലെ കമിതാക്കൾ, സഞ്ചരിക്കുന്ന ബൈക്കിൽ ചുംബിച്ചിരുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. 18 സെക്കൻഡ് ദൈർഘ്യമുട്ടുണ്ടായിരുന്ന വീഡിയോയിൽ ഇതേ രീതിയിൽ തന്നെ കെട്ടിപ്പിടിച്ചിരുന്ന രംഗമാണ് ദൃശ്യമായിരുന്നത്.

    Summary: A video of a young lovers hugging each other on a bike is uploaded in an effort to go viral. As soon as the video went viral on Twitter, the cops detained them both for PDA and careless driving

    (പ്രസ്തുത വൈറൽ വീഡിയോയും ചിത്രവും കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്‌സിന് വിരുദ്ധമായതിനാൽ വാർത്തയിൽ നിന്ന് ഒഴിവാക്കുന്നു)

    Published by:user_57
    First published: