• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'അസൂയയാ': ഭാര്യക്ക് ഭർത്താവിനേക്കാൾ 40 വയസ് കുറവ്; ട്രോളുകളോട് പ്രതികരിച്ച് ദമ്പതികൾ

'അസൂയയാ': ഭാര്യക്ക് ഭർത്താവിനേക്കാൾ 40 വയസ് കുറവ്; ട്രോളുകളോട് പ്രതികരിച്ച് ദമ്പതികൾ

'ഞങ്ങളുടെ വിവാഹ വാർത്തകൾ പോസിറ്റീവ് ആയി എല്ലാവരും എടുക്കുമെന്നാണ് കരുതിയിരുന്നത്'...

 • Share this:

  പ്രണയത്തിന് കണ്ണില്ല, പ്രണയം അന്ധമാണ് എന്നൊക്കെയുള്ള പ്രയോ​ഗങ്ങൾ ക്ലീഷേയാണെന്ന് പലർക്കും തോന്നാം. എന്നാൽ അത് സത്യമാണെന്ന് തെളിയിക്കുകയാണ് ഈ ബ്രസീലിയൻ ദമ്പതികൾ. ഇവരുടെ പ്രണയകഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭാര്യക്ക് 23 വയസും ഭർത്താവിന് 63 വയസുമാണ് പ്രായം. സമൂഹമാധ്യമത്തിലൂടെ തന്നെയാണ് ഇവർ തങ്ങളുടെ വിവാഹക്കാര്യം പങ്കുവെച്ചത്. പിന്നാലെ ചില ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

  മരിയ എഡ്വാർഡ് ഡയസ് എന്ന നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ഈ കഥയിലെ നായിക. നിക്സൺ മോട്ട എന്നയാളാണ് നായകൻ. മരിയയ്ക്ക് 16 വയസുള്ളപ്പോഴാണ് നിക്‌സണുമായി ഡേറ്റിംഗ് ആരംഭിച്ചത്. ടിക്‌ടോക്കിലൂടെയാണ് തങ്ങൾ വിവാഹിതരായെന്ന വിവരം ഇവർ പങ്കുവെച്ചത്. വാർത്തയറിഞ്ഞ് പലരും ഇരുവർക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു.

  ”ഞങ്ങളുടെ വിവാഹ വാർത്തകൾ പോസിറ്റീവ് ആയി എല്ലാവരും എടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എത്ര മനോഹരമായ പ്രണയകഥയാണെന്ന് ആളുകൾ ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അത് സംഭവിച്ചില്ല”, എന്ന് മരിയ പിന്നീട് തുറന്നു പറഞ്ഞിരുന്നു. ഇത്തരം നെ​ഗറ്റീവ് പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ പണം കണ്ടല്ല മരിയ തന്നെ സ്നേഹിച്ചതെന്ന് നിക്സണും പിന്നീട് വെളിപ്പെടുത്തി.
  ”ഞാൻ ഒരു വലിയ ധനികനാണെന്നും അവൾ ഒരു ധനികനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പലരും പറഞ്ഞു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. അവൾക്ക് 16 വയസുള്ളപ്പോഴാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്”, നിക്സൺ കൂട്ടിച്ചേർത്തു.

  Also read-നിങ്ങളുടെ ജീൻസിന് എത്ര കിട്ടും ? ലോകത്തിലെ ഏറ്റവും പഴയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

  ”കുടുംബ ജീവിതത്തിൽ എല്ലാ കാര്യങ്ങളും എന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നടക്കുന്നത്. ഞാൻ സമ്മതിക്കാത്തതൊന്നും അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ല. ഞാനും അത്തരം കാര്യങ്ങൾ ചെയ്തിട്ടില്ല. അദ്ദേഹം എന്നെ ഒന്നും ചെയ്യാൻ നിർബന്ധിച്ചിട്ടില്ല. തുടക്കം മുതൽ ഇന്നുവരെ അതിശയങ്ങൾ നിറഞ്ഞതാണ് ഞങ്ങളുടെ പ്രണയകഥ”, മരിയ പറ‍ഞ്ഞു.

  തുടക്കത്തിൽ പലരും തങ്ങളുടെ ബന്ധത്തിന് എതിരായിരുന്നുവെന്നും മരിയ വെളിപ്പെടുത്തി. തങ്ങൾ ആദ്യം സുഹൃത്തുക്കൾ ആയിരുന്നെന്നും പതിയെ ആ ബന്ധം പ്രണയമായി വളരുകയായിരുന്നുവെന്നും മരിയ ഓർക്കുന്നു. അടുത്തിടെയാണ് ഇരുവർക്കും ഒരു പെൺകു‍ഞ്ഞ് ജനിച്ചത്.

  Also read-‘ആര് ആദ്യം ഫോട്ടോ എടുക്കും!’; വിവാഹവേദിയിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

  തന്റെ കാമുകനെ കാണാൻ മലകളും സമുദ്രങ്ങളും കടലുകളും നദികളും താണ്ടി അമേരിക്കയിൽ നിന്ന് ഒരു യുവതി മുർഷിദാബാദിലെത്തിയ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്കൻ സ്വദേശിയായ ഫർഹാന അക്തറാണ് കാമുകൻ മുസാഫറിനെ കാണാൻ ഇന്ത്യയിൽ എത്തിയത്. മുസാഫിറിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഫർഹാനക്ക് യുവാവിനോട് പ്രണയം തോന്നിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നിട് പ്രണയമായി. അതിനുശേഷം മൂന്ന് വർഷത്തോളം അവരുടെ പ്രണയബന്ധം തുടർന്നു. അങ്ങനെയിരിക്കെ, മുസാഫിറിനെ നേരിട്ടു കാണണമെന്ന ആ​ഗ്രഹം ഫർസാനയിൽ ശക്തമായി. അവസാനം, അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്താൻ ഫർസാന തീരുമാനിക്കുകയായിരുന്നു.

  Published by:Sarika KP
  First published: