തിരക്കേറിയ റോഡിലൂടെ ഇരുചക്രവാഹനത്തിൽ പങ്കാളിയെ മുന്നിൽ തിരിച്ചിരുത്തി അപകടകരമായ രീതിയിൽ ബൈക്ക് യാത്ര. ഉത്തർപ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. ഇരുവരും സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതോടെ പങ്കാളികളെ തെരഞ്ഞ് പൊലീസ്.
മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചവര്‍ പകർത്തിയ വീഡിയോ ആണ് വൈറൽ ആയിട്ടുള്ളത്. വീഡിയോ ലക്നോയിൽ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്നോ സെൻട്രൽ സോൺ ഡിസിപി അപർണ രജത് കൗശിക് സ്ഥിരീകരിച്ചു. തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് യാത്ര നടത്തിയ ഇരുവരെയും കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
नबाबों का शहर Lucknow उत्तर प्रदेश pic.twitter.com/dZ92Sn1R0E
— sakshi (@ShadowSakshi) January 17, 2023
नबाबों का शहर Lucknow उत्तर प्रदेश pic.twitter.com/dZ92Sn1R0E
— sakshi (@ShadowSakshi) January 17, 2023
വീഡിയോക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് ലഭിച്ചത്. പലരും യുവാവിനെ വിമര്‍ശിച്ചുകൊണ്ടാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.