HOME » NEWS » Buzz » COUPLE SELLS NEWBORN BABY FOR RS ONE AND HALF LAKH TO BUY A SECOND HAND CAR GH

കാറ് വാങ്ങാൻ പണമില്ല; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ

നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് പൊലീസിൽ പരാതി നല്‍കിത്.

News18 Malayalam | news18-malayalam
Updated: May 15, 2021, 11:49 AM IST
കാറ് വാങ്ങാൻ പണമില്ല; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ
പ്രതീകാത്മക ചിത്രം
  • Share this:
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ സെക്കൻ ഹാൻഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ. ഉത്ത‍ർ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോ‍ർട്ട് അനുസരിച്ച്, നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിർവ കോട്വാലി പോലീസ് സ്റ്റേഷനിൽ മെയ് 13ന് മാതാപിതാക്കൾക്കെതിരെ പരാതി നൽകിയത്. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ സെക്കൻ‍‍ഡ് ഹാ‍ൻ‍ഡ് കാറ് വാങ്ങുന്നതിന് ഗുർസഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി. കോട്‌വാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ മിശ്രയാണ് ഇക്കാര്യം  വ്യക്തമാക്കിയത്.

ഇതിനിടയിൽ ദമ്പതികൾ ഒരു സെക്കൻ ഹാ‍ൻ‍ഡ് കാറ് വാങ്ങിയിട്ടുണ്ടെന്നും കുഞ്ഞ് ഇപ്പോഴും വ്യാപാരിയുടെ കൈവശമാണുള്ളതെന്നും വെള്ളിയാഴ്ച കേസിൽ പ്രതികളായ സ്ത്രീയെയും ഭർത്താവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെന്നും ശൈലേന്ദ്ര കുമാർ മിശ്ര കേസിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിയിച്ചു.

Also Read- International Day of Families 2021: വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും ആഘോഷിക്കുന്നതിനുള്ള കാരണങ്ങളും

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇത്തരം നിരവധി സംഭവങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ട്. കഴി‍ഞ്ഞ വ‍ർഷം, കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ഒരു കാർഷിക തൊഴിലാളിയും തന്റെ കുഞ്ഞിനെ വിറ്റിരുന്നു. ഈ ഇടപാടിന് ശേഷം തൊഴിലാളിയുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കണ്ട് സംശയം തോന്നിയ അയൽവാസികളുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

മൂന്ന് വയസുള്ള തന്റെ മകളെ വിറ്റ ശേഷം തൊഴിലാളി പുതിയ മൊബൈൽ ഫോണും മോട്ടോർ ബൈക്കും സ്വന്തമാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ പോലീസിനെ സമീപിച്ചു. തുട‍ർന്ന് നടത്തിയ അന്വേണത്തിൽ മാമാചനഹള്ളി ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായി കണ്ടെത്തുകയായിരുന്നു.

സമാനമായ സംഭവം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലും നടന്നിരുന്നു. ദമ്പതികൾ തങ്ങളുടെ മൂത്ത മകളുടെ ചികിത്സക്കായി 12 വയസ്സുള്ള ഇളയ മകളെ വിറ്റതായി ആരോപിക്കപ്പെട്ടിരുന്നു. വാ‍‍ർത്തകൾ അനുസരിച്ച് ഇവരുടെ മൂത്ത മകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ വലയുകയായിരുന്നു. അയൽവാസിയായ ചിന്ന സുബ്ബയ്യ എന്ന 46കാരനാണ് 12 വയസുകാരി കുട്ടിയെ വില കൊടുത്ത് വാങ്ങിയത്.

പൊലീസ് പറയുന്നതനുസരിച്ച് നേരത്തെ വിവാഹിതനായ സുബ്ബയ്യയുടെ ഭാര്യ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പന്ത്രണ്ടുകാരിയെ വിവാഹം ചെയ്യാൻ താത്പ്പര്യം അറിയിച്ച് കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചത്. ഇതിന് മുമ്പും ഇതേ ആവശ്യം ഉന്നയിച്ച് ഇവരെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂത്തമകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ദിവസവേതനക്കാരായ മാതാപിതാക്കൾ ഒടുവിൽ ഇയാളുടെ വാഗ്ദാനങ്ങൾക്ക് മുന്നിൽ വഴങ്ങുകയായിരുന്നു. 25000 രൂപയാണ് ഇവർ ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനൊടുവിൽ 10000 രൂപയാണ് സുബ്ബയ്യ നൽകിയത്.

ഇന്ത്യയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്തിന്റെ പലഭാഗത്ത് ഇത്തരം മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. അടുത്തിടെ ചൈനയിലെ സെജിയാങ്ങിൽ റിപ്പോ‍‍ർട്ട് ചെയ്തിരുന്ന ഒരു സംഭവത്തിൽ ഒരാൾ തന്റെ രണ്ട് വയസ്സുള്ള മകനെ വിൽക്കുകയും, ആ പണം ഉപയോഗിച്ച് ടൂർ പോവുകയും ചെയ്തിരുന്നു.
Published by: Rajesh V
First published: May 15, 2021, 11:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories