സ്വിമ്മിങ് പൂളിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് പാമ്പ്

Couple shocked at the unexpected sight of a snake during honeymoon | പൂളിൽ പ്രണയം പങ്കുവയ്‌ക്കാനിറങ്ങിയ ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് പാമ്പ്

News18 Malayalam | news18-malayalam
Updated: October 30, 2019, 6:05 PM IST
സ്വിമ്മിങ് പൂളിൽ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് പാമ്പ്
പ്രതീകാത്മക ചിത്രം
  • Share this:
ഹണിമൂൺ ആഘോഷിക്കാൻ ഇറ്റലിയിൽ നിന്നും കെന്യയിലേക്ക് വന്നതാണ് നതാലിയ. കാടാൽ ചുറ്റപ്പെട്ട റിസോർട് ആണ് ഇവർ ആഘോഷത്തിനായി തെരഞ്ഞെടുത്തതും. കാടും, വെള്ളച്ചാട്ടവും, കോട്ടേജുകളും കൊണ്ട് അലംകൃതമായ റിസോർട് ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതികൾക്ക് പ്രിയപ്പെട്ടതാണ്. മുറ്റത്തെ സ്വിമ്മിങ് പൂളാകട്ടെ ഇവരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നും.

ഹണിമൂൺ ആഘോഷിക്കാനെത്തിയ നതാലിയയും പങ്കാളിയും രണ്ടാമതൊന്ന് ആലോചിക്കാതെ നീന്തിത്തുടങ്ങി. ചുറ്റും ആളനക്കമില്ലാത്ത പൂളിൽ ഇരുവരും പ്രണയം പങ്കു വച്ചു. പെട്ടെന്നാണ് പൂളിനുള്ളിലെ ചെറിയ അനക്കം ഇവരുടെ ശ്രദ്ധയിൽ പതിഞ്ഞത്. അത് മുഖവുരയ്‌ക്കെടുക്കാതെ ഇരുവരും തങ്ങളുടെ നിമിഷങ്ങൾ ആസ്വദിച്ചു.

പെട്ടെന്നാണ് ഒത്ത നടുവിൽ ഒരു പാമ്പ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. നതാലിയ പേടിച്ചു വിറച്ചു. സെക്യൂരിറ്റി ജീവനക്കാർ സമയോചിതമായി ഇടപെട്ടതോടുകൂടി പാമ്പിനെ നെറ്റ് ഉപയോഗിച്ച് പിടിച്ചു മാറ്റി. ദമ്പതികൾ തങ്ങളുടെ കോട്ടേജിലേക്ക് മടങ്ങുകയും ചെയ്‌തു.

First published: October 30, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading