കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യുന്ന ദമ്പതികൾക്കു നേരെ പാഞ്ഞടുത്ത് കാർ; പിന്നെ സംഭവിച്ചത് ശരിക്കും അദ്ഭുതം

ഫീനിക്സ് പൊലീസ് ഡിപ്പാർട്ട്മെന്റാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 25, 2019, 4:50 PM IST
കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യുന്ന ദമ്പതികൾക്കു നേരെ പാഞ്ഞടുത്ത് കാർ; പിന്നെ സംഭവിച്ചത് ശരിക്കും അദ്ഭുതം
accident
  • Share this:
സ്ട്രോളറിൽ കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യുകയായിരുന്ന ദമ്പതികള്‍ക്കു നേരെ പാഞ്ഞടുത്ത് സിഗ്നൽ തെറ്റി എത്തിയ കാർ. ഭീകരമായ അപകടത്തിന് തൊട്ടുമുമ്പ് ഭാഗ്യംപോലെ മറ്റൊരു അപകടം. പാഞ്ഞടുത്ത കാറിനെ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു കാർ. അതും കൃത്യസമയത്ത്. ദമ്പതികളും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമയെ വെല്ലുന്ന തരത്തിലെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

also read:Viral Photo: ഫോട്ടോയെടുത്തത് പാമ്പിന് ഇഷ്ടമായില്ല; കാമറയ്ക്കുനേരെ ചീറിയടുത്തു

ഫീനിക്സ് പൊലീസ് ഡിപ്പാർട്ട്മെന്റാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. റോഡ് ക്രോസ് ചെയ്യുന്ന ദമ്പതികൾക്കും കുഞ്ഞിനും നേരെ പാഞ്ഞടുത്ത റെഡ് സിഗ്നൽ മറികടന്ന് അമിത വേഗത്തിൽ എത്തിയ കാറിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അമിതവേഗത്തിലെത്തിയ കാറിനെ ഇടിച്ച് തെറിപ്പിച്ച ഷെവിക്രൂസിന്റെ ഡ്രൈവറായിരുന്ന 27കാരിയെ ഹീറോ എന്നാണ് പൊലീസ് വിശേഷിപ്പിച്ചിരിക്കുന്നത്. 'ഫീസിക്സ് ക്രോസ് വാക്കിലൂടെ പോവുകയായിരുന്ന ദമ്പതികളെയും കുഞ്ഞിനെയും രക്ഷിച്ചത് ഷെവിക്രൂസിലെത്തിയ ഹീറോയായിരുന്നു' എന്നാണ് പൊലീസ് വീഡിയോയ്ക്ക് ചുവടെ കുറിച്ചിരിക്കുന്നത്.

53 അവന്യു ഇന്ത്യൻ സ്കൂളിന് സമീപംവെച്ചാണ് അപകടം ഉണ്ടായത്. അപകടകരമായ രീതിയിൽ കാറോടിച്ച 27കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രക്ഷകയായ ഷെവി ക്രൂസ് ഡ്രൈവർക്കും നിസാര പരുക്കുണ്ട്.

First published: October 25, 2019, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading