• HOME
 • »
 • NEWS
 • »
 • buzz
 • »
 • പലഹാരം കഴിച്ചു, ഇഷ്‌ടമായി; കുഞ്ഞിന് അതേ പേര് നൽകി എന്ന് ദമ്പതികൾ, പിന്നാലെ ട്വിസ്റ്റ്

പലഹാരം കഴിച്ചു, ഇഷ്‌ടമായി; കുഞ്ഞിന് അതേ പേര് നൽകി എന്ന് ദമ്പതികൾ, പിന്നാലെ ട്വിസ്റ്റ്

നമ്മുടെ നാട്ടിൽ സർവസാധാരണമായ പലഹാരം കഴിച്ച ശേഷം കുഞ്ഞിന് പേരിട്ടു എന്നാണ് വാർത്ത പ്രചരിച്ചത്

(Representational photo: Canva)

(Representational photo: Canva)

 • Last Updated :
 • Share this:
  നവജാതശിശുവിന് (new born baby) പേരിടുമ്പോൾ, മാതാപിതാക്കൾ പലപ്പോഴും വളരെയേറെ ചിന്തിച്ച് അവരുടെ ഹൃദയത്തോട് ചേർന്നുള്ള ഒരു പേര് കണ്ടെത്തുകയാണ് പതിവ്. യു.കെയിലെ ഒരു ദമ്പതികൾ അടുത്തിടെ തങ്ങളുടെ മകൾക്ക് അസാധാരണമായ ഒരു പേര് തിരഞ്ഞെടുത്തത് പലരെയും അമ്പരപ്പിച്ചു കഴിഞ്ഞു. ഇന്ത്യൻ ലഘുഭക്ഷണമായ 'പക്കോറ' (Pakora) അഥവാ പക്കാവട കഴിച്ചതിന് ശേഷമാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയത് എന്ന് വിശ്വസിക്കപ്പെടുന്നു എന്ന് റിപോർട്ടുകൾ എങ്ങും പ്രചരിച്ചു.

  ഫേസ്ബുക്കിൽ, നോർത്തേൺ അയർലണ്ടിലെ ന്യൂടൗനാബെയിലെ പ്രശസ്ത റസ്റ്റോറന്റായ ക്യാപ്റ്റൻസ് ടേബിൾ, 'പക്കോറയുടെ' ഫോട്ടോഗ്രാഫുകളും ഒരു ബില്ലും ഹൃദയസ്പർശിയായ കുറിപ്പും പങ്കിട്ടു. 'ക്യാപ്റ്റൻസ് ടേബിളിൽ നിന്നുള്ള പ്രിയപ്പെട്ട വിഭവം കഴിച്ച ശേഷം എന്റെ ഭാര്യ ഞങ്ങളുടെ പൊന്നോമന മകളെ പക്കോറ എന്ന് വിളിച്ചു,' കുറിപ്പ് ഇങ്ങനെ. ചിക്കൻ പക്കോറ ബുറിറ്റോ സാലഡ് മുതൽ ചിക്കൻ പക്കോറ റെഗുലർ വരെയുള്ള നാല് പക്കോറ ഐറ്റംസ് കുട്ടിയുടെ അച്ഛൻ ഓർഡർ ചെയ്തതായി ബില്ലിൽ കാണാം.

  പോസ്റ്റ് ഇന്റർനെറ്റ് ഉപയോക്താക്കളെ പെട്ടെന്ന് ആകർഷിച്ചു.  റസ്റ്റോറന്റ് പിന്നീട് ഫേസ്ബുക്കിൽ ഒരു വിശദീകരണം നൽകുകയും ചെയ്‌തു. 'തങ്ങളുടെ വ്യവസായത്തിന് അൽപ്പം സന്തോഷം നൽകുന്നതിന്' ഈ കഥ ചമച്ചതാണ് എന്ന് ഉടമ ഹിലാരി ബ്രാനിഫ് പറഞ്ഞതായി ബെൽഫാസ്റ്റ് ലൈവ് റിപ്പോർട്ട് ചെയ്തു. ഫോട്ടോയിലുള്ള കുഞ്ഞ് തന്റെ ചെറുമകൾ ഗ്രേസാണെന്ന് ബ്രാനിഫ് കൂട്ടിച്ചേർത്തു.

  "ഇത് ഗുരുതരമാണെന്ന് ചില ആളുകൾ കരുതുമെന്ന് ഞാൻ കരുതുന്നു, ഞാൻ അക്കാര്യത്തിൽ അൽപ്പം പരിഭ്രാന്തനാകാൻ തുടങ്ങിയിരിക്കുന്നു," ബ്രാനിഫ് പറഞ്ഞു. “ഇതൊരു കുടുംബ ബിസിനസാണ്, ഞങ്ങൾ ഇപ്പോൾ മൂന്നാം തലമുറയിലാണ്, എന്റെ മക്കളും ഇവിടെ ജോലി ചെയ്യുന്നു. നിങ്ങൾക്ക് മുമ്പ് കണ്ടിട്ടില്ലാത്ത എന്തെങ്കിലും എപ്പോഴും കൊണ്ടുവരാൻ പലപ്പോഴും ഞങ്ങൾക്ക് കഴിയാറില്ല. പക്ഷേ ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റു, നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ നിറംമങ്ങിയതാണെന്ന് ഞാൻ മനസ്സിലാക്കി," ബ്രാനിഫ് കൂട്ടിച്ചേർത്തു.

  അതേസമയം, ആദ്യ പോസ്റ്റിന് രസകരമായ പ്രതികരണങ്ങളുമായി നെറ്റിസൺസ് എത്തി, ചിലർ വിചിത്രമായ കഥകൾ പോലും പങ്കിട്ടു.

  Summary: A report has been widely spread all over the internet when a baby was named pakora after her parents relished the Indian snack at an overseas restaurant. However, this was busted and the truth behind the name was soon made out. This was a trick played by the restaurant owner to cheer up everyone with an interesting twist in the tale
  Published by:user_57
  First published: