നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ് വാർഡിൽ നൃത്തം ചെയ്ത് എട്ടംഗ കുടുംബം; രോഗമുക്തി നേടിയത് ആഘോഷിച്ചത് ഇങ്ങനെ

  കോവിഡ് വാർഡിൽ നൃത്തം ചെയ്ത് എട്ടംഗ കുടുംബം; രോഗമുക്തി നേടിയത് ആഘോഷിച്ചത് ഇങ്ങനെ

  17 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുടുംബം കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.

  family

  family

  • Share this:
   ഭോപ്പാല്‍: കോവിഡ് മുക്തരാകുക എന്ന് കേൾക്കുമ്പോൾ തന്നെ വലിയൊരു ആശ്വാസമാണ്. നേരത്തെയും കോവിഡ് മുക്തി ആഘോഷമാക്കിയതിന്റെ വാർത്തകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  കോവിഡ് മുക്തി ആഘോഷിക്കുന്ന എട്ടംഗ കുടംബമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

   മധ്യപ്രദേശിലെ കത്‌നി ജില്ലയില്‍ നിന്നുള്ള എട്ടംഗ കുടുംബമാണ് നൃത്തം ചെയ്ത് രോഗമുക്തി ആഘോഷമാക്കിയത്. പരിശോധനാഫലം നെഗറ്റീവായി ആശുപത്രി വിടുന്നതിന് തൊട്ടുമുമ്പ് കോവിഡ് കെയർ സെന്ററിലെ വാർഡിൽ നൃത്തം ചെയ്താണ് ഇവർ രോഗമുക്തി ആഘോഷിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുടുംബത്തിലെ എട്ട് അംഗങ്ങളുടേയും കോവിഡ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെയാണ് കുടുംബത്തിലെ അംഗങ്ങള്‍ പ്രായവ്യത്യാസമില്ലാതെ മതിമറന്ന് നൃത്തം ചെയ്തത്.

   17 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുടുംബം കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. ട്വിറ്ററില്‍ പങ്കുവെച്ച ഇവരുടെ നൃത്തത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 46,300 ആണ്. 35,000പേർ രോഗമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെ അഞ്ച് മന്ത്രിമാർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. മുഖ്യമന്ത്രിയ്ക്കും മൂന്ന് മന്ത്രിമാർക്കും രോഗം ഭേദമായിരുന്നു.   കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 13 ദിവസമായി രോഗികളുടെ എണ്ണത്തിൽ വളരെയധികം വർധനയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ നൽകുന്ന വിവരം അനുസരിച്ച് 72 ശതമാനമാണ് രോഗമുക്തിയുടെ നിരക്ക്.
   Published by:Gowthamy GG
   First published:
   )}