HOME » NEWS » Buzz » COVID 19 I AM LUCKY BUT NOT FOR EVERYONE SAYS TOVINO THOMAS

'ഞാൻ ഭാഗ്യവാനാണ്, പക്ഷേ എല്ലാവരുടെയും കാര്യം അങ്ങനെയല്ല': ടൊവിനോ തോമസ്

ഏപ്രിൽ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

News18 Malayalam | news18-malayalam
Updated: April 22, 2021, 1:55 PM IST
'ഞാൻ ഭാഗ്യവാനാണ്, പക്ഷേ എല്ലാവരുടെയും കാര്യം അങ്ങനെയല്ല': ടൊവിനോ തോമസ്
tovino
  • Share this:
കോവിഡ് രോഗമുക്തി നേടി നടൻ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. കോവിഡ് മുക്തി നേടിയ ശേഷം മറ്റു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെയല്ലെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

'എന്‍റെ പരിശോധന ഫലം നെഗറ്റീവായി. എല്ലാവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാൻ ഇപ്പോൾ വളരെ സുഖമായിരിക്കുന്നു. കോവിഡ് മുക്തനായാതിന് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാൽ എല്ലാരുടെയും കാര്യം അങ്ങനെയല്ലെന്ന് അറിയുക. അതിനാൽ ദയവായി എല്ലാവരും അധിക കെയർ എടുക്കുക. സുരക്ഷിതരായി ഇരിക്കുക'- ഫേസ്ബുക്ക് പോസ്റ്റിൽ ടൊവിനോ എഴുതി.


വിഷുവിന്‍റെ പിറ്റേന്ന് ഏപ്രിൽ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. പ്രത്യേക രോഗലക്ഷണങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ടൊവിനോയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഇതിനോടകം കോവിഡ് ബാധിതരായി. ഇവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Published by: Anuraj GR
First published: April 22, 2021, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories