• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോക്ക്ഡൗണിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി നാസയുടെ പഠനം

ലോക്ക്ഡൗണിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി നാസയുടെ പഠനം

സാധാരണ ഗതിയിൽ ആ​ഗോള പരിസ്ഥിതി നയങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ 15 വർഷം കൊണ്ട് മാത്രമേ ഇത്തരത്തിൽ നൈട്രജൻ ഓക്സൈഡിന്റെ അളവിൽ കുറവ് വരുത്താൻ സാധിക്കുമായിരുന്നുള്ളൂ.

The total result of the reduced NOx emissions was a 2 per cent drop in global ozone. (Credit: NASA)

The total result of the reduced NOx emissions was a 2 per cent drop in global ozone. (Credit: NASA)

 • Last Updated :
 • Share this:
  കഴിഞ്ഞ വർഷം മുതൽ കൊറോണ വൈറസ് വ്യാപനം ആഗോളാടിസ്ഥാനത്തിൽ വാണിജ്യ - വ്യാവസായിക മേഖലയെ പ്രതികൂലമായിബാധിച്ചിരുന്നു. ഇത് മിക്ക രാജ്യങ്ങൾക്കുംസാമ്പത്തികമായി നഷ്ടമുണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് കാര്യമായ നേട്ടം ഉണ്ടായതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നൈട്രജൻ ഓക്സൈഡ് (NOx) അന്തരീക്ഷത്തിൽ പുറം തള്ളുന്നതിന്റെ അളവ് കുറഞ്ഞതോടെ ഓസോൺ മലിനീകരണം 15 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

  നൈട്രജൻ ഓക്സൈഡാണ് ഓസോൺ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ഇത് മനുഷ്യനിൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനും വരെ കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ശാസ്ത്ര‍ജ്ഞർ ഈ പഠനം നടത്തിയത്. സാധാരണ ഗതിയിൽ ആ​ഗോള പരിസ്ഥിതി നയങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ 15 വർഷം കൊണ്ട് മാത്രമേ ഇത്തരത്തിൽ നൈട്രജൻ ഓക്സൈഡിന്റെ അളവിൽ കുറവ് വരുത്താൻ സാധിക്കുമായിരുന്നുള്ളൂ.

  Also Read 'മതം മാറ്റിയിട്ടില്ല'; സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്ന് റഹ്മാന്‍

  കൂടുതൽ ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ചൈനയിൽ 2020 ഫെബ്രുവരി മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നൈട്രജൻ ഓക്സൈഡിന്റെ തോതിൽ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും 25 ശതമാനത്തോളം കുറവുണ്ടായി.

  Also Read സോഷ്യൽ മീഡിയയിൽ താരമായ ജോർജ് ബോയ് എന്ന കുട്ടികുരങ്ങന് വിട; മരണ കാരണം വെളിപ്പെടുത്തി ഉടമ

  അതേസമയം, ഇപ്പോൾ ലോക സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇതുകാരണം നൈട്രജൻ ഓക്സൈഡ് പുറന്തള്ളലിന്റെ അളവിലും ആഗോളാടിസ്ഥാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലുള്ള ഓസോണിന്റെ അളവും വർധിപ്പിക്കുമെന്ന് സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

  ഭൂമിയുടെ അന്തരീക്ഷത്തിനും സ്ട്രാറ്റോസ്ഫിയറിന് മുകളിലുമുള്ള ഓസോൺ സൂര്യനിൽ നിന്നും വരുന്ന റേഡിയേഷനെ തടയുകയും മനുഷ്യർക്ക് ഉപകാരപ്രദമാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിനു താഴെയുള്ളതും ഭൂമിക്ക് 10 കിലോമീറ്റർ മുകളിലായി അന്തരീക്ഷത്തിലുള്ള ഓസോൺ മനുഷ്യരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നു. കുട്ടികളിലും ആസ്ത്മ ഉൾപ്പെടെ രോ​ഗങ്ങൾ ഉള്ളവരിലും കടുത്ത ശ്വാസകോശ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇതുകാരണം ആ​ഗോളാടിസ്ഥാനത്തിൽ 2019ൽ വരെ മാത്രം 365,000 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.

  Also Read ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം

  കൂടാതെ, സസ്യങ്ങളുടെ ശ്വസനപ്രക്രിയ ആയ ഫോട്ടോസിന്തസിസിനും അന്തരീക്ഷത്തിലെ ഓസോൺ വ്യാപനം കാരണമാവും. ഇത് കാർഷിക വിളകളുടെ ലഭ്യതക്കും വളർച്ചയ്ക്കും തടസ്സമാകും. മാത്രമല്ല, ട്രോപ്പോസ്ഫിയറിന് മുകളിൽ ആ​ഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായ ​ഗ്രീൻ ഹൗസ് ​ഗ്യാസ് ആയും ഇത് പ്രവർത്തിക്കുന്നു.

  ഭൂമിക്ക് മുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും (ഇഎസ്എ) അഞ്ച് ഉപ​ഗ്രഹങ്ങളിൽ നിന്നുള്ള നൈട്രജൻ ഓക്സൈഡ്, ഓസോൺ, അന്തരീക്ഷ വാതകങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചാണ് ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്. ലോക്ഡൗണിനിടെ ഭൂമിയിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ അളവ് കുറഞ്ഞതും ട്രോപോസ്ഫിയറിലെ ഓസോൺ മലിനീകരണം കുറച്ചതായി പഠനം വ്യക്തമാക്കുന്നു.
  Published by:Aneesh Anirudhan
  First published: