നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Covid Free Village | ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ 'കോവിഡ് മുക്ത ഗ്രാമം' മത്സരം; ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപ സമ്മാനം

    Covid Free Village | ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ 'കോവിഡ് മുക്ത ഗ്രാമം' മത്സരം; ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപ സമ്മാനം

    ഒന്നാം സ്ഥാനം നേടുന്ന ഗ്രാമത്തിന് 50 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമങ്ങള്‍ക്ക് യഥാക്രമം 25 ലക്ഷം രൂപയും 15 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുക.

    • Share this:
      രാജ്യത്ത് കോവിഡ് 19 കേസുകള്‍ (Covid 19 Cases) ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ (Maharashtra) പൂനെ ജില്ലയില്‍ ഒരു പുതിയ മത്സരം ആരംഭിച്ചിരിക്കുകയാണ്.

      കോവിഡ് വ്യാപനത്തെയും ഒമിക്രോണ്‍ വകഭേദത്തെയും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ''കോവിഡ് മുക്ത ഗ്രാമം'' (Covid Free Village) എന്ന പേരില്‍ മത്സരം ആരംഭിച്ചത്. ജനുവരി 10 ന് പൂനെ ജില്ലയില്‍ ആരംഭിച്ച മത്സരം മാര്‍ച്ച് 15 വരെ തുടരും. പൂനെ ഡിവിഷനില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന മൂന്ന് ഗ്രാമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വികസന ഫണ്ടില്‍ നിന്ന് ക്യാഷ് അവാര്‍ഡ് (Cash Award) നല്‍കും. മത്സരത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

      മത്സരത്തിനൊടുവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മൂന്ന് ഗ്രാമങ്ങളെ തിരഞ്ഞെടുക്കും. 22 മാനദണ്ഡങ്ങള്‍ പ്രകാരമാണ് കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ ഈ ഗ്രാമങ്ങളുടെ പ്രകടനത്തെ വിലയിരുത്തുക. മൂല്യനിര്‍ണയത്തിനായി പ്രത്യേക സമിതിയെ രൂപീകരിക്കും.

      ഒന്നാം സ്ഥാനം നേടുന്ന ഗ്രാമത്തിന് 50 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമങ്ങള്‍ക്ക് യഥാക്രമം 25 ലക്ഷം രൂപയും 15 ലക്ഷം രൂപയുമാണ് സമ്മാനമായി നല്‍കുക. ഓരോ ഡിവിഷനിലും മൂന്ന് സമ്മാനങ്ങള്‍ വീതം ആകെ 18 സമ്മാനങ്ങള്‍ നല്‍കും. ആകെ 5.4 കോടി രൂപയാണ് സമ്മാനത്തുകയ്ക്കായി നീക്കിവെച്ചിരിക്കുന്നത്.

      പൂനെ ജില്ലയുടെ ഗ്രാമീണ മേഖലയെ കൊവിഡ് മുക്തമാക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തുകള്‍ തമ്മില്‍ മത്സരം പ്രഖ്യാപിച്ചതെന്ന് പൂനെ ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയുഷ് പ്രസാദ് പറഞ്ഞു. മത്സരത്തില്‍ വിജയം കൈവരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് വികസനത്തിന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

      Viral Video | തെരുവിൽ തനിയ്‌ക്കൊപ്പം കഴിയുന്ന നായ്ക്കളുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന മനുഷ്യൻ; വൈറലായി വീഡിയോ

      കോവിഡ് സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ഗ്രാമപഞ്ചായത്തുകളെ പ്രാപ്തമാക്കുന്നതിനാണ് ഈ സംരംഭത്തിലൂടെ ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഇതിന് പിന്തുണ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തില്‍ നിന്ന് പരമാവധി ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

      Losing Interest in Books | അമേരിക്കക്കാർക്ക് വായനയോടുള്ള താൽപര്യം കുറയുന്നുവെന്ന് പഠനം

      ജില്ലയിലെ 13 താലൂക്കുകളിലായി 1,387 ഗ്രാമപഞ്ചായത്തുകളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഈ സംരംഭത്തിന് സമഗ്രമായ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്ന് ആയുഷ് പ്രസാദ് പറഞ്ഞു.
      Published by:Jayashankar AV
      First published: