HOME » NEWS » Buzz » COVID POSITIVE MIZORAM MINISTER R LALZIRLAINA MOPS HOSPITAL FLOORS GH

ആശുപത്രിയിൽ തറ തുടയ്ക്കുന്ന കോവിഡ് 19 പോസിറ്റീവായ മിസോറം മന്ത്രി; വൈറലായി ചിത്രങ്ങൾ

മിസോറാമിലെ വൈദ്യുതി വകുപ്പ് മന്ത്രി ആർ ലാൽസിർലിയാന മോപ്പ് ഉപയോഗിച്ച് തറ തുടയ്ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 15, 2021, 4:39 PM IST
ആശുപത്രിയിൽ തറ തുടയ്ക്കുന്ന കോവിഡ് 19 പോസിറ്റീവായ മിസോറം മന്ത്രി; വൈറലായി ചിത്രങ്ങൾ
Mizoram minister R Lalzirliana
  • Share this:
കോവിഡ് -19 ചികിത്സയിലിരിക്കെ ഭാര്യയ്ക്കും മകനും ഒപ്പം ആശുപത്രിയിലെ തറ തുടച്ച് മിസോറാം മന്ത്രി മാതൃകയായി. മിസോറാമിലെ വൈദ്യുതി വകുപ്പ് മന്ത്രി ആർ ലാൽസിർലിയാന മോപ്പ് ഉപയോഗിച്ച് തറ തുടയ്ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

തറകൾ തുടയ്ക്കുന്നത് താൻ ആദ്യമായി ചെയ്ത കാര്യമല്ലെന്ന് ലാൽ‌സിർലിയാന പറഞ്ഞു. തന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും താൻ മുമ്പും തറ തുടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിസോറാമിലെ മന്ത്രിമാർ സാധാരണക്കാരായി ജീവിതം നയിക്കുന്നതും വീട്ടുജോലികൾ ചെയ്യുന്നതും പൊതുഗതാഗത മാർഗം ഉപയോഗിച്ചോ മോട്ടോർ ബൈക്കിലോ യാത്ര ചെയ്യുന്നതും കമ്മ്യൂണിറ്റി ജോലികളിൽ പങ്കെടുക്കുന്നതുമൊക്കെ മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തറ തുടച്ചതിലൂടെ ആശുപത്രി ജീവനക്കാരെ കളിയാക്കാനല്ല, മറിച്ച് ഒരു മാതൃക കാണിച്ച് മറ്റുള്ളവരെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്തതെന്ന് ലാൽ‌സിർലിയാന പി‌ടി‌ഐയോട് പറഞ്ഞു.

തന്റെ മുറി വൃത്തിയാക്കാൻ സ്വീപ്പറെ വിളിച്ചിരുന്നുവെന്നും സ്വീപ്പർക്ക് വരാൻ കഴിയാത്തതിനാൽ സ്വയം തറ തുടയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read - കാറ് വാങ്ങാൻ പണമില്ല; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ

"തൂത്തുവാരുക, തറ തുടയ്ക്കുക, വീട്ടുജോലികൾ ചെയ്യുക എന്നിവ തന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജോലിയല്ല. അത് ചെയ്യേണ്ടി വരുമ്പോൾ വീട്ടിലും മറ്റ് പല സ്ഥലങ്ങളിലും ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാൽ‌സിർലിയാന ഒരിക്കൽ ഡൽഹിയിലെ വീടിന്റെ തറ ഇതുപോലെ വൃത്തിയാക്കിയിരുന്നു.

മെയ് എട്ടിന് മകന് കോവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് 71 കാരനായ മന്ത്രിയുടെ കുടുംബം ക്വറന്റീനിലായിരുന്നു. മെയ് 11 ന് അദ്ദേഹവും ഭാര്യയും കോവിഡ് പോസിറ്റീവായി. മെയ് 12 ന് ലാൽസിർലിയാനയുടെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞതോടെ സംസ്ഥാനത്തെ ഏക കോവിഡ് -19 ആശുപത്രിയായ സോറം മെഡിക്കൽ കോളേജിലേക്ക് (ഇസഡ്എംസി) മാറ്റി.

വ്യാഴാഴ്ച മുതൽ നേരിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നെന്ന് മന്ത്രി പറഞ്ഞു. എന്നാൽ സ്ഥിതി ഗുരുതരമല്ല, ഓക്സിജന്റെ അളവ് ഇപ്പോൾ സ്ഥിരത കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തെ രണ്ട് ദിവസത്തേക്ക് മിനി തീവ്രപരിചരണ വിഭാഗത്തിൽ പാർപ്പിക്കുകയും വെള്ളിയാഴ്ച വീണ്ടും കോവിഡ് വാർഡിലേക്ക് മാറ്റുകയും ചെയ്തു. തങ്ങൾക്ക് ഇവിടെ സുഖമാണെന്നും മെഡിക്കൽ ജീവനക്കാരും നഴ്സുമാരും നന്നായി പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെന്ന നിലയിലെ വിഐപി ചികിത്സ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യസംരക്ഷണ പ്രവർത്തകർ കോവിഡ്-19 രോഗികളോട് മാന്യമായി പെരുമാറണമെന്നും ലാൽസിർലിയാന അഭ്യർത്ഥിച്ചു. കല, സംസ്കാരം, ഭൂവിഭവം, മണ്ണ്, ജല സംരക്ഷണം, ജില്ലാ കൗൺസിൽ, ന്യൂനപക്ഷകാര്യ വകുപ്പുകൾ എന്നിവയും മന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി.
Published by: Rajesh V
First published: May 15, 2021, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories