HOME » NEWS » Buzz » COVID TO WIFE HUSBAND OF ACTRESS BEENA ANTONY BURST INTO TEARS IN FRONT OF HER SON

'ഭാര്യയ്ക്ക് കോവിഡ്'; മകന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ബീന ആന്‍റണിയുടെ ഭർത്താവ്

'ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു'

News18 Malayalam | news18-malayalam
Updated: May 11, 2021, 4:18 PM IST
'ഭാര്യയ്ക്ക് കോവിഡ്'; മകന്‍റെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ബീന ആന്‍റണിയുടെ ഭർത്താവ്
'ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു'
  • Share this:
പ്രശസ്ത ടിവി-സിനിമാ താരം ബീനാ ആന്‍റണി കോവിഡ് ബാധിച്ച് ആശുപത്രിയിൽ. നടനും ഭർത്താവുമായ മനോജ് കുമാറാണ് ബീന ആന്‍റണി ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം അറിയിച്ചത്. അദ്ദേഹത്തിന്‍റെ യൂട്യുബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 'പ്രിയപ്പെട്ടവരെ, ഈ കോവിഡിനെ ആരും നിസാരമായി കാണരുതേ'- എന്നു വീഡിയോയിൽ മനോജ് കുമാർ അഭ്യർത്ഥിക്കുന്നുണ്ട്.

ജീവത്തിൽ വലിയ തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെന്ന് മനോജ് കുമാർ പറഞ്ഞു. അത്രയേറെ അനുഭവിച്ചു. സീരിയൽ ഷൂട്ടിങ്ങിനിടെയാണ് ബീന ആന്‍റണിക്ക് പനിയും ചുമയും ക്ഷീണവും അനുഭവപ്പെട്ടത്. ഇതോടെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബീന. ഇപ്പോൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും മനോജ് കുമാർ പറർ്ഞു.

ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയാക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിപ്പിച്ചു. ദൈവ് മാത്രമായിരുന്നു ശക്തിയെന്നും മനോജ് കുമാർ വികാരാധീനനായി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തിയ ബീന ആന്‍റണിക്ക് ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ റൂം ക്വറന്‍റീനിൽ പോയിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് താനും മകനും ക്വറന്‍റീനിൽ പോയതായും മനോജ് കുമാർ പറഞ്ഞു. എന്നാൽ ഓരോ ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യനില മോശമായി. ക്ഷീണവും കിതപ്പും ചുമയും കൂടി. ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഓക്സിജൻ ലെവൽ കുറയുന്നതായി കണ്ടു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി അറിഞ്ഞത്. ആശുപത്രിയിൽ ഐസിയു ബെഡ് ഉണ്ടായിരുന്നില്ല. ഡോക്ടർ ഇക്കാര്യം പറഞ്ഞപ്പോൾ താൻ തകർന്നു പോയെന്നും മനോജ് കുമാർ പറഞ്ഞു. ഭാഗ്യം കൊണ്ട് അവിടെ ഒരു മുറി ലഭിച്ചു. ബീനയ്ക്ക് നെഞ്ചിന്റെ ഇരുവശത്തും ചെറിയ രീതിയിൽ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും പേടിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
മനോജ് കുമാറിന്‍റെ വീഡിയോ പൂർണരൂപം കാണാം...

Youtube Video


എന്നാൽ ഓരോ ദിവസവും നില കൂടുതൽ വഷളായി വരുകയായിരുന്നു. ഇതിനിടെ തന്നെ ഒരു മഹാരോഗിയെ പോലെയാണ് ഐസിയുവിലെ ഡോക്ടർമാരും നഴ്സുമാരും കാണുന്നതെന്നും ബീന പരാതി പറഞ്ഞു. അപ്പോഴാണ് ന്യൂമോണിയ ഉള്ള വിവരം താൻ പറഞ്ഞത്. ആ സമയത്ത് ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായിരുന്നുവെന്നും മനോജ് കുമാർ പറയുന്നു.
Published by: Anuraj GR
First published: May 11, 2021, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories