HOME » NEWS » Buzz » COW DUNG CAKES FOUND IN BAGGAGE OF INDIAN PASSENGER AT US AIRPORT DESTROYED

ഇന്ത്യക്കാരന്റെ ബാഗേജില്‍ ചാണകവറളി; പിടികൂടി നശിപ്പിച്ച് യു.എസ്. വിമാനത്താവള ഉദ്യോഗസ്ഥര്‍

ചാണകവറളി കൊണ്ടുവരുന്നതിന് യു.എസിൽ നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചാണകത്തിലൂടെ കുളമ്പ് രോഗം പകരുമെന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: May 11, 2021, 6:17 PM IST
ഇന്ത്യക്കാരന്റെ ബാഗേജില്‍ ചാണകവറളി; പിടികൂടി നശിപ്പിച്ച് യു.എസ്. വിമാനത്താവള ഉദ്യോഗസ്ഥര്‍
പ്രതീകാത്മക ചിത്രം
  • Share this:
വാഷിങ്ടൺ: ഇന്ത്യയിൽനിന്നെത്തിയ യാത്രക്കാരന്റെ ബാഗേജിൽസൂക്ഷിച്ചിരുന്ന ചാണക വറളി യു.എസ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. വാഷിങ്ടണിലെ വിമാനത്താവളത്തിലാണ് സംഭവം. ഏപ്രിൽ നാലിന് യു.എസിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ ബാഗേജിൽനിന്നാണ് രണ്ട് ചാണക വറളികൾ കണ്ടെടുത്തതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിച്ചെടുത്ത ചാണക വറളികൾ നശിപ്പിച്ചു കളഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ചാണകവറളി കൊണ്ടുവരുന്നതിന് യു.എസിൽ നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചാണകത്തിലൂടെ കുളമ്പ് രോഗം പകരുമെന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.

Also Read ലൈവ് ഫോട്ടോയിൽ കാമുകന്റെ അവിഹിതം കൈയ്യോടെ പൊക്കി യുവതി; വൈറൽ ടിക്ടോക്ക് പോസ്റ്റ് കാണാം

കന്നുകാലികളിൽ ഉണ്ടാകുന്ന കുളമ്പ് രോഗം കർഷകരെ പ്രതിസന്ധിയിലാക്കുമെന്നും സാമ്പത്തിക പ്രത്യാഘാതത്തിന് കാരണമാകുമെന്നും യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ(സി.ബി.പി.) ആക്ടിങ് ഡയറക്ടർ കെയ്ത് ഫ്ളെമിങ് വ്യക്തമാക്കുന്നു. ലോകത്തിന്റെ ചിലഭാഗങ്ങളിൽ ചാണകം വളമായും ചർമസംരക്ഷണത്തിനും അടക്കം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും കുളമ്പ് രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ചാണകം കടത്ത് യു.എസ് നിരോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

1929 മുതൽ യു.എസിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ അവകാശവാദം. അതിനാൽതന്നെ കുളമ്പ് രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാമാർഗങ്ങളും യു.എസ്. അധികൃതർ ശക്തമായി പിന്തുടരുകയും ചെയ്യുന്നുണ്ട്‌.

ഫൂട്ട് മത്ത് ഡിസീസ് (എഫ്എംഡി) ലോകമെങ്ങും ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുമെന്നതാണ് ഇതിനു കാരണമായി അവർ വ്യക്തമാക്കുന്നത്.

കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ



അഹമ്മദാബാദ്: കോവിഡ് ചികിത്സയ്ക്ക്  ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.


‘കോവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’– ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു. ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളിൽ‌നിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തിൽ ചിലർ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം ഉണങ്ങുമ്പോൾ പാലോ തൈരോ ഉപയോഗിച്ച് കഴുകുന്നതാണ് ഈ ചികിത്സാ രീതി.


‘ഇത്തരം പ്രതിരോധം തേടി ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’– ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറയുന്നു. ഇങ്ങനെ ചെയ്തതിനാൽ കോവിഡ് ഒന്നാം തരംഗത്തിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും ഇയാൾ പറയുന്നു.


കൂട്ടത്തോടെ ആളുകൾ‌ കന്നുകാലി തൊഴുത്തിൽ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും ആരോഗ്യപ്രവർത്തകർക്കുണ്ട്.

Published by: Aneesh Anirudhan
First published: May 11, 2021, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories