ഭോപ്പാൽ: മധ്യപ്രദേശിലെ റയ്സൻ ജില്ലയിൽ അത്ഭുതമായി പശുക്കിടാവ്. കഴിഞ്ഞ ദിവസമാണ് കർഷകനായ നാട്ടുലാൽ ശിൽപകറിന്റെ വീട്ടിലെ പശു പ്രസവിച്ചത്. എന്നാൽ പശുക്കിടാവിന്റെ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് നാട്ടുലാലും നാട്ടുകാരും.
സിംഹക്കുഞ്ഞിന്റെ മുഖച്ഛായയുള്ള കിടാവിനെയാണ് പശു പ്രസവിച്ചത്. പ്രസവിക്കുമ്പോൾ ആരോഗ്യമുണ്ടായിരുന്ന കിടാവ് പക്ഷേ അരമണിക്കൂറിനുള്ളിൽ ചത്തു. സിംഹക്കുഞ്ഞിന്റെ രൂപസാദൃശ്യമുള്ള പശുക്കിടാവിനെ കാണാൻ നാട്ടുകാരും ഓടിയെത്തി. Also Read- കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പശുവിനേയും കുഞ്ഞിനേയും ഉദ്യോഗസ്ഥർ പരിശോധിച്ചു. പകൃതിയുടെ അത്ഭുതമെന്നാണ് നാട്ടുകാർ പശുക്കിടാവിനെ വിശേഷിപ്പച്ചത്. എന്നാൽ, ഇത് പ്രകൃതിയുടെ അത്ഭുതമല്ല, പശുവിന്റെ ഗർഭപാത്രത്തിലെ തകരാണാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.
Also Read- സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്‍; ചിത്രങ്ങള്‍ വൈറല്‍
ഗർഭാവസ്ഥയിലുണ്ടായ അപാകത മൂലമാണ് പശു രൂപമാറ്റമുള്ള പശുക്കിടാവിനെ പ്രസവിച്ചതെന്ന് വെറ്ററിനറി ഡോക്ടർ എൻ കെ തിവാരി പറഞ്ഞു. ഗര്ഭപിണ്ഡം ശരിയായി വികസിക്കാതിരുന്നാൽ ഇത്തരം അവസ്ഥകളുണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madhyapradesh, Viral news